TopTop
Begin typing your search above and press return to search.

2017ലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കേരളം

2017ലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കേരളം

മധുവിധു ആഘോഷിക്കാനുള്ള ദമ്പതികളുടെ യാത്രക്ക് ഏറ്റവും പറ്റിയ ഇടത്തിനുള്ള പുരസ്‌കാരം കേരളത്തിന്. 2017ലെ ഇന്ത്യയിലെ ബെസ്റ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷനുള്ള പുരസ്‌കാരമാണ് കേരളം നേടിയത്. Travel + Leisure India’s Best Award ആറാം എഡിഷനിലാണ് കേരളം പുരസ്‌കാരം നേടിയത്. കേരളത്തിന് വേണ്ടി ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു പുരസ്‌കാരം ഏറ്റുവാങ്ങി. മാഗസിന്‍ വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ മുതല്‍ സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാരം തീരുമാനിച്ചത്.

57 വിഭാഗങ്ങളിലായി 97 പുരസ്‌കാരങ്ങളാണ് ട്രാവല്‍ + ലെയ്ഷര്‍ നല്‍കുന്നത്. മികച്ച രാജ്യം, പുതിയ ഡെസ്റ്റിനേഷന്‍, ക്രൂയിസ്, ബിസിനസ് ഹോട്ടല്‍, എയര്‍പോര്‍ട്ട്, ഡെസ്റ്റിനേഷന്‍ സ്പാ, ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. 1,48,941 വോട്ടുകളാണ് ഈ വര്‍ഷം പോള്‍ ചെയ്യപ്പെട്ടത്.


Next Story

Related Stories