യാത്ര

പുതുവൈപ്പ്-മുനമ്പം ഇടനാഴിയിലുള്ള പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര സര്‍ക്യൂട്ട് വരുന്നു

Print Friendly, PDF & Email

24 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒമ്പത് പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര സര്‍ക്യൂട്ട് ആയിരിക്കുമിത്

A A A

Print Friendly, PDF & Email

പുതുവൈപ്പ്-മുനമ്പം ഇടനാഴിയിലുള്ള 24 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒമ്പത് പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര സര്‍ക്യൂട്ട് താമസിയാതെ നിലവില്‍ വരും. ബീച്ചുകളില്‍ വിനോദസഞ്ചാര സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിായി 4.5 കോടി രൂപ ചിലവാക്കും. പാര്‍ക്കിംഗ് സ്ഥലങ്ങള്‍, നടപ്പാതകള്‍, ശൗച്യാലയങ്ങള്‍, തെരുവ് വിളക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എസ് ശര്‍മ്മ എംഎല്‍എ അദ്ധ്യക്ഷനായി എറണാകുളം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അടുത്തകാലത്ത് വിളിച്ചുകൂട്ടിയ ഒരു യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.

‘ഈ പ്രതീക്ഷാനിര്‍ഭരമായ പദ്ധതി ഫോര്‍ട്ട് കൊച്ചിയേയും മുസിരിസ് പാരമ്പര്യ സ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും. കാരണം, ഈ ഒമ്പത് ബീച്ചുകളും ഈ രണ്ട് പ്രദേശങ്ങള്‍ക്കിടിയിലാണ് നിലകൊള്ളുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചതിന് ശേഷം ഗോവയിലെ പോലെ ജലകേളീവിനോദങ്ങള്‍ക്ക് വേദിയൊരുക്കിക്കൊണ്ട് അന്തരീക്ഷം ഉല്ലാസകരമാക്കാനാണ് ആലോചിക്കുന്നത്. സമാനമായ സ്വത്വം സൂക്ഷിക്കുകയും കൊച്ചിയില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തുകയും ചെയ്യാം എന്നുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഈ ഒമ്പത് ബീച്ചുകളും വികസിപ്പിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഈ സര്‍ക്യൂട്ട് പ്രചാരത്തിലാവുന്നതോടെ ഭക്ഷണകേന്ദ്രങ്ങളും ഹോം സ്‌റ്റേകളും മറ്റ് സൗകര്യങ്ങളും വികസിക്കും എന്നാണ് പ്രതീക്ഷ,’ എന്ന് ഡിടിപിസി സെക്രട്ടറി എസ് വിജയകുമാര്‍ പറഞ്ഞു.

ഇതിനിടയില്‍ 24 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയതും അപകടസാധ്യതയുള്ളതുമായ ഈ ഇടനാഴി പത്ത് മീറ്റര്‍ വീതിയുള്ള റോഡാക്കി വികിസിപ്പിക്കാനുള്ള ശ്രമങ്ങള്‍ എം ശര്‍മ്മ എംഎല്‍എ ആരംഭിച്ചിട്ടുണ്ട്. വീതി കൈവരിക്കുന്ന പാത ബിറ്റുമില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ടാര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ ഫോര്‍ട്ട് കൊച്ചില്‍ വിഭാവന ചെയ്തിരിക്കുന്ന പത്തു കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ വേഗത്തിലാക്കാന്‍ കിറ്റ്‌കോയോടും ഫോറസ്റ്റ് ഇന്റസ്ട്രീസ് ലിമിറ്റഡിനോടും കെ ജെ മാക്‌സി എംഎല്‍എ അദ്ധ്യക്ഷനായ ഫോര്‍ട്ട് കൊച്ചി വിനോദസഞ്ചാര വികസന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തോട് കൂടി നിര്‍ണായക പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍