Top

ഒറ്റയ്ക്ക് അന്റാര്‍ട്ടിക്ക താണ്ടാന്‍ രണ്ട് സാഹസികര്‍

ഒറ്റയ്ക്ക് അന്റാര്‍ട്ടിക്ക താണ്ടാന്‍ രണ്ട് സാഹസികര്‍
കോളിന്‍ ഓ ബ്രാഡിയും ലൂയിസ് റുഡ്ഡും ഒരു മാസം മുന്നേ തന്നെ അന്റാര്‍ട്ടിക്ക മുറിച്ചു കടക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് രണ്ടു പേരുടെയും യാത്ര. രണ്ടു പേരും രണ്ട് വഴികളിലൂടെ സഞ്ചരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പദ്ധതികള്‍ മാറ്റി. അന്റാര്‍ട്ടിക്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന റോസ് ഐസ് ഷെല്‍ഫില്‍ നിന്ന് യാത്ര തുടങ്ങി 70 ദിവസം കൊണ്ട് 1,000 മൈലുകള്‍ താണ്ടി റോന്നെ ഐസ് ഷെല്‍ഫ് വരെ എത്തുക എന്നതായിരുന്നു കോലിന് ഓ ബ്രാഡിയുടെ പദ്ധതി. വെഡ്ഡില്‍ കടലിലെ റോന്നെ ഐസ് ഷെല്‍ഫിലേ ഹെര്‍ക്കുലീസ് ഇന്‍ലെത്തില്‍ നിന്നായിരുന്നു ലൂയിസ് റുഡ്ഡ് യാത്ര തുടങ്ങാന്‍ തീരുമാനിച്ചത്. 75 ദിവസം യാത്ര ചെയ്ത് റോസ്സ് ഐസ് ഷെല്‍ഫില്‍ എത്താനായിരുന്നു പദ്ധതി. 2016-ല്‍ അന്റാര്‍ട്ടിക്കയില്‍ ഒറ്റയ്ക്കുള്ള യാത്രയില്‍ മരണപ്പെട്ട തന്റെ സുഹൃത്ത് ഹെന്റി വോര്‍സ്ലീയ്ക്ക് ആദര സൂചകമായാണ് ലൂയിസ് റുഡ്ഡ് ഈ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.പദ്ധതികള്‍ മാറ്റിയപ്പോള്‍

പിന്നീട് പദ്ധതികള്‍ മാറി. അന്റാര്‍ട്ടിക്കയില്‍ ഇതൊക്കെ സര്‍വസാധാരണമാണെന്ന് പോളാര്‍ യാത്രകളില്‍ പേരെടുത്ത എറിക് ലാര്‍സെന്‍ പറയുന്നു. മുന്‍പ് ഓ ബ്രാഡിയെ ഉത്തരധ്രുവത്തില്‍ പോകാന്‍ സഹായിച്ചത് ഇദ്ദേഹമാണ്. ഇപ്പോള്‍ ഒരു സോളോ സ്പീഡ് റെക്കോഡ് യാത്ര ചെയ്യാന്‍ പോവുകയാണ് ലാര്‍സെന്‍.

നവംബര്‍ നാലിന് രണ്ട് പര്യവേഷകരെയും ട്വിന്‍ ഓട്ടര്‍ പ്ലെയിന്‍ മെസ്സനെറില്‍ ഇറക്കി. റുഡ്ഡിന്റെ ആദ്യ യാത്ര തുടങ്ങാന്‍ തീരുമാനിച്ച സ്ഥലത്തിന്റെ നേരെ എതിര്‍വശത്തായിരുന്നു ഈ സ്ഥലം. 'ഒരു മത്സരം പോലെയാണ് ഇവരുടെ യാത്രയെന്ന് ലാര്‍സെന്‍ പറയുന്നു.'സൗത്ത് കോളില്‍ നിന്നും എവറസ്റ്റ് കൊടുമുടി കയറുന്ന പോലെയാണ് ഈ വഴി. ദൂരമാണ് ഏറ്റവും വലിയ വെല്ലുവിളി.'- അദ്ദേഹം പറഞ്ഞു.

പ്ലാന്‍ മാറിയെങ്കിലും ഏറ്റവും പ്രയാസപ്പെട്ട യാത്ര തന്നെയാണ് ഇത്. രണ്ട് മാസം ഐസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഒരു ദിവസം 12 മണിക്കൂര്‍ അവര്‍ യാത്ര ചെയ്യും കാറ്റിന്റെ വേഗം മണിക്കൂറില്‍ 100 മൈല്‍ ആയിരിക്കും. നല്ല കാലാവസ്ഥ ആണെങ്കില്‍ 13 മണിക്കൂര്‍ വരെ യാത്ര ചെയ്യും. കടല്‍ നിരപ്പില്‍ നിന്നും 10000 അടി മുകളില്‍ ആണ് ചില സ്ഥലങ്ങള്‍.

കോളിന്‍ ഓ ബ്രാഡിയെയും ലൂയിസ് റുഡ്ഡിനെയും പരിചയപ്പെടാം

33 കാരനായ കോലിന് ഓ ബ്രാഡി ലോകം മുഴുവനും കറങ്ങി പരിചയമുള്ള ആളാണ്. രണ്ട് വര്‍ഷം മുന്‍പ് ഏഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ മലകള്‍ വെറും 132 ദിവസം കൊണ്ട് കീഴടക്കി റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട് കോലിന് ഓ ബ്രാഡി. അന്റാര്‍ട്ടിക്കയിലെ -42 ഡിഗ്രി ഫാരണ്‍ഹീറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. ഉത്തരധ്രുവത്തിലേക്കും ദക്ഷിണധ്രുവത്തിലേക്കും'ലാസ്റ്റ് ഡിഗ്രി' യാത്രകളും നടത്തിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡില്‍ നിന്നാണ് അദ്ദേഹം ഇപ്പോള്‍ വരുന്നത്. 400 പൗണ്ട് ഭാരം വരുന്ന സ്‌നോ സ്ലെഡില്‍ 400 മൈലുകള്‍ സ്ലൈഡ് ചെയ്ത് പരിശീലനവും അദ്ദേഹം നടത്തി.ബ്രിട്ടീഷ് സൈന്യത്തിലെ ക്യാപ്റ്റന്‍ ആണ് ലൂയിസ് റുഡ്ഡ്. പോളാര്‍ യാത്രകളെ കുറിച്ച് അദ്ദേഹത്തെ പഠിപ്പിച്ചത് സുഹൃത്ത് ഹെന്റി വോര്‍സ്ലീയാണ്. 2011-ല്‍ നൂറ്റാണ്ട് പഴക്കമുള്ള സൗത്ത് ദക്ഷിണധ്രുവത്തിലേക്കുള്ള റേസ് വീണ്ടും നടത്തി.

2016-ല്‍ വോര്‍സ്ലീ അന്റാര്‍ട്ടിക്കയിലെ യാത്രക്കിടെ മരിച്ചു. 800 മൈലുകള്‍ സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശരീര ഭാരം കുറഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ ശരീരം തണുത്ത് മരവിച്ചു, പിന്നീട് ബാക്ടീരിയ അണുബാധ മൂലം വോര്‍സ്ലീ മരിച്ചു.

അന്റാര്‍ട്ടിക്കയിലെ മറ്റ് സോളോ യാത്രകള്‍

2017-ല്‍ ബെന്‍ സൗന്ദേഴ്‌സ് 52 ദിവസം അന്റാര്‍ട്ടിക്കയില്‍ സോളോ യാത്ര നടത്തി. എന്നാല്‍ ഭക്ഷണം തീര്‍ന്നതിനാല്‍ അദ്ദേഹം യാത്ര അവസാനിപ്പിച്ചു. അതേ വര്‍ഷം തന്നെ മൈക്ക് ഹോണ്‍ 57 ദിവസം കൊണ്ട് അന്റാര്‍ട്ടിക്ക യാത്ര നടത്തി.

ഫെലിസിറ്റി ആസ്റ്റണ്‍ ആണ് സോളോ യാത്ര വിജയകരമായി അവസാനിപ്പിച്ച ഏക സഞ്ചാരി. റോസ്സ് ഐസ് ഷെല്‍ഫില്‍ നിന്ന് തുടങ്ങി 1,084 മൈലുകള്‍ താണ്ടി റോന്നെ ഐസ് ഷെല്‍ഫ് വരെയായിരുന്നു യാത്ര. 2011 ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ അവരുടെ നേട്ടത്തെ പറ്റി വിശദീകരിച്ചിട്ടുണ്ട്.

അന്റാര്‍ട്ടിക്കയില്‍ സോളോ യാത്രകള്‍ (ഒറ്റക്കുള്ള യാത്രകള്‍) വലിയ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ലാര്‍സെന്‍ പറഞ്ഞു. എന്നാല്‍, കോലിന് ഓ ബ്രാഡിയും ലൂയിസ് റുഡ്ഡും വലിയ ആവേശത്തിലാണ്. അന്റാര്‍ട്ടിക്ക യാത്രകള്‍ ഏറ്റവും ദുര്‍ഘടമായ യാത്രകളില്‍ ഒന്നാണ്.


Next Story

Related Stories