TopTop

കേരളത്തിലേക്കാണോ, സൂക്ഷിക്കണം; പൗരന്മാരോട് അമേരിക്കയും ബ്രിട്ടനും

കേരളത്തിലേക്കാണോ, സൂക്ഷിക്കണം; പൗരന്മാരോട് അമേരിക്കയും ബ്രിട്ടനും
'കേരളത്തിലേക്കാണോ യാത്ര, എങ്കില്‍ കുറച്ച് കരുതിയിരുന്നോളൂ'; അമരിക്കയും ബ്രിട്ടനുമൊക്കെ അവരുടെ പൗരന്മാരോട് ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ, പ്രളയവും നിപ്പയും ഒക്കെ ഒരുമിച്ച് ചേര്‍ന്ന് നിന്ന് അതിജീവിച്ച, യാത്രികരുടെ പറുദീസായിരുന്ന, സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ കേരളത്തെ ഇപ്പോള്‍ ലോക രാജ്യങ്ങള്‍ അപകടം നിറഞ്ഞ ഒരിടം എന്ന് വിളിക്കുന്നതിന് നിലവില്‍ ഒരു കാരണമേയുള്ളൂ. അത് നീറുന്ന ശബരിമല വിഷയമല്ലാതെ മറ്റൊന്നുമല്ല. ജനുവരി രണ്ടി നു ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധവും ആക്രമണങ്ങളും കണ്ടാണ് ഈ രാജ്യങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ചെന്നൈയയിലെ യു എസ് കോണ്‍ണുസലേറ്റ് കേരളത്തിലെത്തിയ അമേരിക്കന്‍ പൗരന്മാരോട് സദാ ജാഗ്രത വെച്ച് പുലര്‍ത്താനും അധികം ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കാനും ഔദ്യോഗികമായിത്തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രിം കോടതി വിധി വന്നിട്ടും അത് നടപ്പിലാക്കാതിരിക്കാനും തടയാനുമായി തെരുവിലിറങ്ങിയ ആള്‍ക്കൂട്ടത്തെ ആശങ്കയോടെയാണ് ഈ രാജ്യങ്ങള്‍ കാണുന്നത്. പോലീസും പ്രതിഷേധപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷങ്ങളും, അതിനു ശേഷം വന്ന ഹര്‍ത്താലും ഹര്‍ത്താലില്‍ പൊതുസ്വത്തും സ്വകാര്യ സ്വത്തും നശിപ്പിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ നഗ്നമായ അക്രമപ്രവര്‍ത്തനങ്ങളുമെല്ലാം ഭയത്തോടെ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പ്രതിഷേധത്തിനിടയില്‍ ഒരാള്‍ മരിക്കുകയും, 45 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു എന്നത് ഇതിലെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് കേരളത്തിലേക്ക് പോകുന്ന ഓരോ ആളും തന്റെ വ്യക്തിപരമായ സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടതൊക്കെ ചെയ്യണം എന്ന് ലോകരാജ്യങ്ങളെല്ലാം ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അത്തരം ഒരു ഭീകര സ്ഥലമായി കേരളം മാറി എന്നത് നമ്മളെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് പാലക്കാട്, കാസര്‍ഗോഡ് , കൊല്ലം തുടങ്ങിയ ജില്ലകളില്‍ നടന്ന സംഭവങ്ങളാണ് പല ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും എടുത്തുപറഞ്ഞത്. എപ്പോഴും അവിടെ നടക്കുന്ന വാര്‍ത്തകള്‍ സശ്രദ്ധം വീക്ഷിക്കുക , മാധ്യമങ്ങളില്‍ നിന്ന് വരുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക ചുറ്റുപാടുകളെ കുറിച്ചു ധാരണ ഉണ്ടാക്കുക മുതലായ നിര്‍ദ്ദേശങ്ങളാണ് യുഎസ് അവരുടെ പൗരന്മാര്‍ക്ക് നല്‍കുന്നത്. സമാനമായ നിര്‍ദ്ദേശങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും കേരളത്തിലേക്ക് പുറപ്പെടുന്നവര്‍ക്ക് നല്‍കുന്നുണ്ട്. പ്രതിഷേധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടെന്നും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതെയായി എന്നും അവര്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഫോറിന്‍ ടൂറിസ്‌ററ് അറൈവല്‍ (എഫ് ടി എ) നിരക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇക്കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഏതാണ്ട് 10 ലക്ഷത്തിലധികം വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്.

Next Story

Related Stories