TopTop
Begin typing your search above and press return to search.

ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാം

ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാം

മണിക്കൂറോളം ഉള്ള ജോലി, തിരക്കേറിയ ജീവിതശൈലിയും കൊണ്ടൊക്കെ തന്നെ പ്രമേഹം, ഹൃദയ സംബന്ധ രോഗങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പിടിപെടാം. യാത്രകള്‍ ഒരു പരിധി വരെ ഇത്തം ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നു. കൂടുതല്‍ യാത്രകള്‍ പോകുന്നതും വെല്‍നെസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമൊക്കെ ആരോഗ്യപരമായ ജീവിതത്തെ സഹായിക്കുന്നു. അത്തരത്തിലുള്ള ചില സ്ഥലങ്ങളെ കുറിച്ച് അറിയാം-

കുസത്സു ഓണ്‍സെന്‍, ജപ്പാന്‍

കടല്‍നിരപ്പില്‍ നിന്നും 1200 അടി ഉയരത്തിലാണ് ടോക്കിയോയുടെ വടക്ക്-പടിഞ്ഞാറുള്ള ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. കുസത്സു-ഷിറാനെ മലയില്‍ നിന്നും ഒഴുകി എത്തുന്ന ഉറവകള്‍ പല അസുഖങ്ങളും ഭേദപ്പെടുത്തും. 1800-കളില്‍ ജപ്പാനിലെ കോടതിയില്‍ സേവനം അനുഷ്ടിച്ച ജര്‍മന്‍ ഡോക്ടര്‍ എര്‍വിന് വോണ്‍ ബെയില്‍സ് ആണ് ഈ വെള്ളത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞത്. അങ്ങനെ ഈ റിസോര്‍ട്ട് ലോക പ്രശസ്തി നേടി. സ്‌കൈയിങ്, ഹൈക്കിങ് കൂടാതെ മലകളില്‍ നിന്നും വരുന്ന ഉറവകളില്‍ കുളിക്കാനും ഇവിടെ സൗകര്യമുണ്ട്.

റെയ്ക്ജവിക്ക്, ഐസ്‌ലാന്‍ഡ്

ചൂടുനീരുറവകള്‍, വെള്ളച്ചാട്ടങ്ങള്‍, ഗെയ്‌സര്‍ (ഉഷ്ണജലധാര അഥവാ മുകളിലേക്കു ചീറ്റിത്തെറിക്കുന്ന ചൂടു നീരുറവ) എന്നിവ കൊണ്ട് സമ്പന്നമാണ് ഐസ്ലാന്‍ഡ്. ഇവിടുത്തെ ചൂടുനീരുറവകളില്‍ ആളുകള്‍ കുളിക്കാന്‍ എത്തുന്നു. ബ്ലൂ ലഗൂണ്‍, സീക്രെട്ട് ലഗൂണ്‍, ക്രോസ്സ്നെസ്ലോഗ് സ്പ്രിങ് പൂളുകളാണ് ഇവിടുത്തെ ആകര്‍ഷകമായ ഇടങ്ങള്‍.

ബാങ്കോക്, തായ്‌ലന്‍ഡ്

ലോക പ്രസ്തമായ തായ് മസ്സാജ് ആണ് തായ്‌ലന്‍ഡുകളില്‍ സന്ദര്‍ശകര്‍ എത്താന്‍ കാരണം. നിങ്ങള്‍ക്ക് ഇവിടുത്തെ പ്രാചീന ക്ഷേത്രങ്ങളിലും ബീച്ചുകളിലും സന്ദര്‍ശിക്കുകയും രുചിയേറിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യാം. കയാക്കിംങ്, റിവര്‍ റാഫ്റ്റിംങ്, വന്യജീവികളെ കാണുകയും അങ്ങനെ നിരവധി പരിപാടികളാണ് തായ്‌ലന്‍ഡില്‍ സഞ്ചാരികള്‍ക്കായി ഉള്ളത്. ബാങ്കോക്കിലെ ഹുവാ ഹിനിലുള്ള ഏഴ് ഏക്കറോളം വരുന്ന ചിവ-സോം ബീച്ചഫ്രന്റ് ഹെല്‍ത്ത് റിസോര്‍ട്ടില്‍ നിങ്ങള്‍ക്ക് പോകാവുന്നതാണ്.

ലേക്ക് ജിനേവ, സ്വിറ്റ്സര്‍ലാന്‍ഡ്

ആല്‍പ്സ് പര്‍വതനിരകളുടെ മനോഹര കാഴ്ച്ചയാണ് സ്വിറ്റ്സര്‍ലാന്‍ഡ് നല്‍കുന്നത്. കൂടാതെ, കായലിനോട് ചേര്‍ന്നുളള സ്പാ, വ്യത്യസ്തമായ ഗ്രാമങ്ങള്‍, മഞ്ഞുമൂടിയ മലകള്‍ എന്നിവയും കാണാം. ലിയുകെര്‍ബഡിലെ ലെസ് ബെയിന്‍സ് ഡി'ഓവ്‌റോന്നാസ് സ്പായിലോ, വലിസര്‍ അല്‍പെന്‍തെര്‍മേ & സ്പാ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

ഹോനോലുലു, ഹവായി

സ്‌നോര്‍കെല്ലിങ്, ഹൈക്കിങ്, ബീച്ച് യോഗ കൂടാതെ മികച്ച വിനോദ സഞ്ചാര മേഖലയുമാണ് ഹവായി. വയിമിയ കന്യനിലും കോകീ സ്റ്റേറ്റ് പാര്‍ക്കിലും സന്ദര്‍ശിക്കാവുന്നതാണ്. ഹുലോപോയ് ബേയിലെ മറൈന്‍ സാഞ്ച്വറിയിലെ മഴവില്‍ നിറമുള്ള മീനുകള്‍, കൗമാലപാവ് ഹാര്‍ബറിലെ സൂര്യാസ്തമയം, ഹാലിയകല ക്രേറ്ററിലെ സൂര്യോദയം ഹവായി സഞ്ചാരികള്‍ക്കായി നല്‍കുന്നു. പരമ്പരാഗത സമാവോ മസ്സാജിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹാലെകുലാനി ഹോട്ടലില്‍ കേറുവാന്‍ മറക്കരുത്.


Next Story

Related Stories