TopTop
Begin typing your search above and press return to search.

"ജീവിതത്തിലെ 'എവറസ്റ്റു'കള്‍ ആദ്യം കീഴടക്കൂ": ചില പെണ്‍ മല കയറ്റങ്ങള്‍

"ജീവിതത്തിലെ
മലകയറ്റത്തെ കുറിച്ച് സാറ സഫാരി ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ എവറസ്റ്റിന്റെ പകുതി വരെ സാറ എത്തി. സ്ത്രീ  ശാക്തീകരണത്തിനായുള്ള പ്രചാരണത്തിന്‍റെ ഭാഗമായി സാറ ഇപ്പോള്‍ മലകള്‍ കയറുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുന്ന എംപവര്‍ നേപ്പാളി ഗേള്‍ഡ് ഫൗണ്ടേഷന്‍ എന്ന നോണ്‍പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടിയാണ് സാറ മലയകയറ്റത്തിലൂടെ ഇപ്പോള്‍ പണം സ്വരൂപിക്കുന്നത്. ഒരു അടി കയറുമ്പോള്‍ ഒരു ഡോളര്‍ എന്ന നിലയിലാണ് അവര്‍ പണം സമാഹരിക്കുന്നത്. ''എല്ലാ മേഖലകളിലും സത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുക, തുല്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സാറയുടെ യാത്ര. സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. സാറയെ പോലെയുള്ള ആളുകളെയാണ് ലോകത്തിന് ആവശ്യം'' - ഒഹിയോ യൂണിവേഴ്‌സിറ്റിയിലെ വുമണ്‍സ് സെന്റര്‍ മേധാവിയായ എം.ജെനീവ മുറേ പറയുന്നു.


2015ലെ ഭൂകമ്പത്തിന് ശേഷം സാറ സഫാരി, നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ മുമ്പ് കണ്ട പെണ്‍കുട്ടികളെ വീണ്ടും കാണാനാണ് അവര്‍ ഭൂകമ്പത്തിന് ശേഷം അവിടെ പോയത്. പതിനായിരക്കണക്കിന് ആളുകളാണ് ഭൂകമ്പത്തില്‍ മരണപ്പെട്ടത്. ഒരു ലക്ഷത്തോളം കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. എല്ലാം നശിച്ചിട്ടും കൗമാരക്കാരികളുടെ നല്ലൊരു ഭാവിയാണ് അവര്‍ മുന്നോട്ട് കണ്ടിരുന്നത്. '' സാറ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അവര്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു യുവതിയാണ്. സാറ ലോകത്തിലെ മറ്റു സ്ത്രീകള്‍ക്കും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്.'' - ഔട്ട് ഡോര്‍ റിക്രിയേഷന്‍ പഠിക്കുന്ന സാറ മര്‍ഫി പറഞ്ഞു.


എവറസ്റ്റ് പോലുള്ള കൊടുമുടികള്‍ കയറുന്നതിന് മുന്‍പ് ആളുകള്‍ സാറ സഫാരിയോട് അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും, എളുപ്പ വഴികളെ കുറിച്ചും, കരുതലുകളെ കുറിച്ചും ചോദിച്ച് മനസ്സിലാക്കാറുണ്ട്. എന്നാല്‍ ഇതിന് ശാരീരികമായി പരിശീലനം മാത്രമല്ല, മാനസികമായ തയ്യാറെടുപ്പും ആത്യാവശ്യമാണെന്ന് സാറ സഫാരി പറയുന്നു. '' ഈ വലിയ പദ്ധതി ഒരു അനുഗ്രമായാണ് കിട്ടിയത്. ഇത് മലകയറ്റം മാത്രമല്ല. ജീവിതമാണ്. എല്ലാവരും സാധാരണ ദൈനംദിന ജീവിതത്തില്‍ ഇത്തരം എവറസ്റ്റുകള്‍ കീഴടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരുമായുള്ള ബന്ധം, നിങ്ങളുടെ ആഗ്രഹങ്ങള്‍ തുടങ്ങിയ 'എവറസ്റ്റു'കളാണ് എല്ലാ ദിവസവും നിങ്ങള്‍ കയറുന്നത്.'' - സാറ സഫാരി അഭിപ്രായപ്പെട്ടു.


കരിയര്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജാമി ഡാല്‍ തന്റെ ഒരു സുഹൃത്തില്‍ നിന്നും Follow my Footsteps എന്ന സഫാരിയുടെ പുസ്തകത്തില്‍ നിന്നുമാണ് അവരുടെ അനുഭവങ്ങളെ കുറിച്ച് കേള്‍ക്കുന്നത്. '' ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും എവറസ്റ്റുമായി താരതമ്യം ചെയ്യുകയാണ് സാറ സഫാരി. അത് ഒരു മലകയറുന്നത് പോലെ തന്നെ ആ പ്രശ്‌നങ്ങളും പരിഹരിക്കുന്നു.'' - ഡാല്‍ പറയുന്നു.


സാറ സഫാരിയുടെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത്. പലര്‍ക്കും ജീവിതത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്ന് സാറ സഫാരി മനസ്സിലാക്കി കൊടുക്കുന്നുവെന്ന് മുറേ പറയുന്നു. മൗണ്ട് എവറസ്റ്റ് സാറ സഫാരി കീഴടക്കാന്‍ പോവുകയാണെങ്കിലും മറ്റൊരു കാര്യത്തിലാണ് ഇപ്പോള്‍ സഫാരി കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. '' ഞാന്‍ എവറസ്റ്റ് കീഴടക്കിയിട്ടില്ല. എന്നാല്‍ അതിലും വലിയൊരു മലയാണ് ഞാന്‍ കയറാന്‍ പോവുന്നത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ ജീവിതം തന്നെ മാറ്റി വെച്ചിരിക്കുന്നത്'' - സാറ സഫാരി പറയുന്നു.

Next Story

Related Stories