TopTop
Begin typing your search above and press return to search.

മികച്ച രൂപകല്‍പ്പനകളുള്ള ലോകത്തെ അഞ്ച് ഹോട്ടലുകള്‍

മികച്ച രൂപകല്‍പ്പനകളുള്ള ലോകത്തെ അഞ്ച് ഹോട്ടലുകള്‍

വാസ്തു വിദ്യ, ഫര്‍ണിച്ചര്‍ രൂപകല്‍പ്പന, വ്യാവസായിക രൂപകല്‍പ്പനയും നിര്‍മ്മാണവും, ചിത്രകല എന്നിവയിലൊക്കെ ചാള്‍സ് എമസിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. മികച്ച ചിന്താശക്തിയും നല്ല കഴിവുമുള്ളവരായിരിക്കണം ഒരു ഡിസൈനര്‍. എങ്കിലേ മനോഹരമായ രൂപകല്‍പ്പന ചെയ്ത ഹോട്ടലുകളുണ്ടാവൂ. രൂപകല്‍പ്പനയില്‍ എതിരാളികളില്ലാത്ത അഞ്ച് ഹോട്ടലുകളാണ് ഇവ.

1. പമ്പ്ഹൗസ് പോയിന്റ് ഹോട്ടല്‍, ടാസ്മാനിയ

സമ്പന്നമായ ഒരു പൈതൃകസംസ്‌കൃതിയുള്ള ടാസ്മാനിയയിലെ ലേക്ക് സെയിന്റ് ക്ലയറിന് സമീപമുള്ള ഈ ഹോട്ടല്‍ വളരെ ശ്രമകരമായാണ് ഡിസൈനര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം നശിച്ചു പോയതും, പായല്‍ പിടിച്ച പുറംഭാഗവുമാണ് ഇതിനുള്ളത്. നാഷണല്‍ പാര്‍ക്ലാന്‍ഡിന്റെ മനോഹരമായ കാഴ്ചയും ട്രിപ്പിള്‍ ഹൈറ്റ് കണ്ണാടി ചുവരുകള്‍ നല്‍കും. പുറത്തുകാണാവുന്ന പൈപ്പുകള്‍, ഓക്ക് തടി കൊണ്ടുള്ള നിര്‍മ്മാണം, തൂങ്ങി കിടക്കുന്ന ലൈറ്റുകള്‍ എന്നിവയൊക്കെ ഈ 12 മുറികളില്‍ ഒരു പുതുമ നല്‍കുന്നു. തറ മുതല്‍ മേല്‍ക്കൂര വരെയുള്ള ജനാലകളുള്ള പമ്പ്ഹൗസ് ബെഡ്‌റൂമുകളില്‍ നിന്നാല്‍ കായലിന്റെ സൗന്ദര്യം ആസ്വദിക്കാം.

2. 1 ഹോട്ടല്‍ ബ്രൂക്ലിന്‍ ബ്രിഡ്ജ്

പന്നല്‍ച്ചെടിയും അത്തിമരങ്ങളും സന്ദര്‍ശക മുറിയിലെ 25 അടി ഉയരമുള്ള ചുവര് അലങ്കരിക്കുന്നു. കാറ്റാടി കൊണ്ടാണ് ഇവിടുത്തെ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരുന്നത്. പിയര്‍ 1ന്റെയും ബ്രൂക്ക്ല്യാന്‍ ബ്രിഡ്ജ് പാര്‍ക്കിനും അടുത്താണ് ഇത് ഈ പത്ത് നില കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള എല്ലാ കാഴ്ചകളും അതിമനോഹരമാണ്. വീണ്ടെടുത്ത തടികള്‍, പരുപരുത്ത ലെതര്‍, കൈകൊണ്ട് തുന്നിയ വസ്ത്രങ്ങള്‍ എന്നിവ ആകര്‍ഷകമായ ഫോട്ടോ കിട്ടുന്ന രൂപങ്ങളാണ്. കെട്ടിടത്തിന്റെ മെത്തകളൊക്കെ ഓര്‍ഗാനിക് കോട്ടണ്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഷ്റൂം മൈസീലിയത്തില്‍ നിന്ന് വളര്‍ന്ന ലാംഷെയ്ഡുകള്‍ ഇവിടെ കാണാം.

3. ഏദന്‍ ലോക്കെ, എഡിന്‍ബര്‍ഗ്

ഇന്‍സ്റ്റാഗ്രാം ചെയ്യപ്പെടാന്‍ പറ്റിയ മനോഹരമായ രൂപകല്‍പ്പന ചെയ്യുന്നവരാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റീരിയര്‍ ഡിസൈനേഴ്സായ ഗ്രിസ്വിന്‍സ്‌കി+പോന്‍സ്. അപ്പാര്‍ത്തോട്ടലിലെ (ഹോട്ടല്‍ മുറികളെക്കാള്‍ വലുതും സര്‍വ്വീസ് അപ്പാര്‍ട്ടുമെന്റുകളെക്കാള്‍ ചെറുതും) 72 സ്റ്റുഡിയോകളിലും മാര്‍ബിള്‍ ടേബിള്‍ ടോപ്പുകള്‍, ഓക്ക് ഫ്ളോറുകള്‍, ഹാന്‍ഡ്മെയ്ഡ് ടൈലുകള്‍ എന്നിവയുണ്ട്. ആകര്‍ഷകമായ സ്‌കോട്ടിഷ് നാച്വുറല്‍ ലൈറ്റ് എന്നിവ കൊണ്ട് കെട്ടിടത്തിലെ മുറികള്‍ കൂടുതല്‍ മനോഹരമാണ്.

4. ദി വെയര്‍ഹൗസ്, സിംഗപ്പൂര്‍

നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന 19-ാം നൂറ്റാണ്ടിലെ വെയര്‍ഹൗസിന് ഒരു പുത്തന്‍ നിര്‍മ്മാണ രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എങ്കിലും അതിന്റെ പഴമ വിട്ടു പോയിട്ടില്ല. റോബേര്‍ട്ടെന്‍സന്‍ ക്യുയെ എന്ന ഹോട്ടലില്‍ 37 മുറികളുണ്ട്. ലൈറ്റേഴ്സ്, ആസ്ട്രേകള്‍, ഫ്ളാസ്‌കുകള്‍, ലോവ്റെ ജനാലകള്‍ എന്നിവ ഇവിടെ ഉണ്ട്. ലോബി ബാര്‍, പോ റെസ്റ്റുറന്റ്, പൂളുകള്‍ എന്നിവ ആഡംബരത്തിന്‍റെ ഭാഗമായി ഇവിടെയുണ്ട്.

5. ബ്രോഡി ഹൗസ്, ബുഡാപെസ്റ്റ്

നഗരത്തെ മുറിച്ച് പോകുന്ന ഡാന്യൂബ് നദിയാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്. ബുഡെയെക്കാളും പ്രശസ്തി കുറഞ്ഞ സ്ഥലമാണ് പെസ്റ്റ്. എന്നാലിപ്പോള്‍ ഇവിടം പ്രശസ്തമായി കൊണ്ടിരിക്കുകയാണ്. പെസ്റ്റിലെ ബ്രോഡി സ്ട്രീറ്റിലുള്ള 19ാം നൂറ്റാണ്ടിലെ ടൗണ്‍ ഹൗസിലെ ഈ ഹോട്ടല്‍, കുറച്ച് സുഹൃത്തുക്കളും കലാകാരന്മാരും ചേര്‍ന്നാണ് ആംരഭിച്ചത്. ഇവിടെ നല്ലൊരു ബാര്‍, മെമ്പേഴ്സ് ക്ലബ്, ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ എന്നിവയുണ്ട്. തടികൊണ്ടുള്ള കസേര കൊണ്ട് നിര്‍മ്മിച്ച ചെയര്‍ന്‍ഡിലിയര്‍ ഹാംങിങ് ലൈറ്റുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. വാള്‍പേപ്പറിന് പകരം ചുവരുകളില്‍ കൈ കൊണ്ടെഴുതിയ പുരാതന സംഗീത ലിപികള്‍ തുടങ്ങിയ കൂടുതല്‍ ആകര്‍ഷകമാകുന്നു.


Next Story

Related Stories