TopTop
Begin typing your search above and press return to search.

ലോകത്തിലെ അഞ്ച് മികച്ച പുസ്തക നഗര കേന്ദ്രങ്ങള്‍

ലോകത്തിലെ അഞ്ച് മികച്ച പുസ്തക നഗര കേന്ദ്രങ്ങള്‍

മാധ്യമ പ്രവര്‍ത്തകനും ബ്ലോഗറും എഴുത്തുകാരനുമായ അലക്സ് ജോണ്‍സണ്‍ എഴുതിയ പുസ്തകമാണ് 'ബുക്ക് ടൗണ്‍'. ലോകത്തുള്ള 40 ഓളം സെമി-ഒഫീഷ്യല്‍ ബുക്ക് ടൗണുകളെ കുറിച്ചാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. ഇതുവരെ ഇതിന്റെ ചരിത്രം, സ്ഥലം, മറ്റു വിവരങ്ങളും അടങ്ങുന്ന ഡയറക്ടറി ഇറങ്ങിയിട്ടില്ല. ഈ ഹൃദയം കവരുന്ന പുസ്തക ലോകത്തേക്ക്, ഓരോ സമൂഹത്തിന്റെയും ഉത്പത്തിയും വികാസവും, യാത്രയ്ക്കുള്ള നിര്‍ദേശങ്ങളും വിവരിച്ചുകൊണ്ട് വായനക്കാരെ 'ബുക്ക് ടൗണ്‍' നയിക്കും. കൊല്‍ക്കത്തയിലേയും കാറ്റലോണിയയിലേയും പുസ്തക ചന്തകളിലേക്കും, ബോട്ട് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കും, കുതിരാലയങ്ങളിലേയ്ക്കുമൊക്കെ പുസ്തകം നമ്മളെ കൊണ്ടുപോകും.

അലക്സ് ജോണ്‍സണ്‍ തിരഞ്ഞെടുത്ത ലോകത്തെ മികച്ച അഞ്ചു പുസ്തക നഗര കേന്ദ്രങ്ങള്‍ ഇവയാണ്:

1. കോളേജ് സ്ട്രീറ്റ്, കൊല്‍ക്കത്ത

18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊല്‍ക്കത്ത ഒരു പ്രധാന അച്ചടി കേന്ദ്രമായി മാറിയിരുന്നു. വ്യവസായിക ആവശ്യങ്ങള്‍ക്കായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആണ് ഇത് സ്ഥാപിച്ചത്. ആ പാരമ്പര്യം ഇപ്പോഴും അവര്‍ നിലനിര്‍ത്തുന്നു. 1976-ല്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ കൊല്‍ക്കത്ത ബുക്ക് ഫെയര്‍, ഇന്ന് ലോകത്തെ ഏറ്റവും വലിയ പുസ്തക മേളയാണ്.

ഒരു പ്രധാന നഗരം അല്ലെങ്കിലും കോളേജ് സ്ട്രീറ്റ് ഇന്ന് ഒരു പുസ്തക വില്‍പന കേന്ദ്രമാണ്. തദ്ദേശീയമായി ബോയ് പാറ (പുസ്തകങ്ങളുടെ കോളനി) എന്നാണ് ഇത് അറിയപ്പെടുന്നത്. പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ലോകത്തെ ഏറ്റവും വല്യ ചന്തയാണ് ഇത്. മഹാത്മ ഗാന്ധി റോഡ് മുതല്‍ ഗണേഷ് ചന്ദ്ര അവന്യൂ വരെ ഒന്നര കിലോമീറ്റര്‍ നീണ്ട് കിടക്കുകയാണ് ഈ പുസ്തക ചന്ത. സ്ട്രീറ്റ് സ്റ്റോളുകള്‍, പരമ്പരാഗത പുസ്തക കടകള്‍, പ്രസാധകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഇവിടെ സജീവമാണ്.

100 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പുസ്തക വില്‍പ്പനക്കാരും ഇവിടുണ്ട്. വലിയ ശേഖരങ്ങളാണ് ഇവിടെയുള്ളത്. ചെറുപുസ്തകങ്ങള്‍, ടെക്സ്റ്റ്ബുക്കുകള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങള്‍, ക്ഷണപത്രം, എല്ലാ ഭാഷകളിലും (പ്രത്യേകിച്ചും ബംഗാളിയില്‍) ഇംഗ്ലീഷിലും ലഭ്യമാണ്.

നാഷണല്‍ ബുക് സ്റ്റോര്‍ (പ്രസിഡന്‍സി യൂണിവേഴ്സിറ്റിയുടെ എതിര്‍വശമുള്ളത്), ദാസ്ഗുപ്ത ആന്‍ഡ് കോ (1886ല്‍ സ്ഥാപിച്ച കോളേജ് സ്ട്രീറ്റിലെ ആദ്യ ബുക്സ്റ്റോര്‍), ബാനി ലൈബ്രറി (അഞ്ച് തലമുറകളായി ഒരു കുടുംബം നടത്തുന്ന വ്യാപാരം) എന്നിവയാണ് പ്രധാന ബുക്ഷോപ്പുകള്‍. കോളേജ് സ്ട്രീറ്റിലെ ഏറ്റവും പ്രധാന സ്ഥലം പ്രസിഡന്‍സി യൂണിവേഴ്സിറ്റിയുടെ എതിര്‍വശമുള്ള ഇന്ത്യന്‍ കോഫീ ഹൗസ് ആണ്. ബുദ്ധിജീവികള്‍, കലാകാരന്‍മാര്‍, രാഷ്ട്രീയക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പ്രശസ്തമായ ഒരു സംഗമ കേന്ദ്രമാണ് കോളേജ് സ്ട്രീറ്റിലെ ഇന്ത്യന്‍ കോഫീ ഹൗസ്.

2. ബിബ്‌ളോ ടോയെന്‍, ഓസ്ലോ

10-15 വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ലൈബ്രറി ആണ് ഇത്. മുതിര്‍ന്നവര്‍ക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല. സാധാരണ ലൈബ്രറി പോലെയാണ് ഇതും പ്രവര്‍ത്തിക്കുന്നത്. ബുക്ക് എടുക്കാനായി ലൈബ്രറി കാര്‍ഡുകള്‍ നല്‍കണം. സ്‌കൂള്‍ അടയ്ക്കുമ്പോള്‍ ഈ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

രൂപരേഖയും അലങ്കാരവുമൊക്കെ ചെറുപ്പക്കാരായ വായനക്കാരില്‍ നിന്നും ഉപദേശം തേടിയ ശേഷം ഡിസൈനേര്‍മാര്‍ പുറകില്‍ കിച്ചനുള്ള വോള്‍വോ ട്രക്കുകള്‍ സ്ഥാപിച്ചു (കുക്കറി കോഴ്സ് ലൈബ്രറിയില്‍ നടത്തുന്നുണ്ട്). വായനക്കാര്‍ക്ക് വേണ്ടി ബൊന്നേറ്റിന്റെ അടിയില്‍ ഒരു സോഫയും സ്ഥാപിച്ചു. മേല്‍ക്കൂരയില്‍ തൂക്കി ഇട്ടിരിക്കുന്ന വള്ളത്തില്‍ ഇരുന്ന് പുസ്തകം വായിക്കാനുള്ള സൗകര്യവുമുണ്ട്. ടക്-ടക്, ബാര്‍ബര്‍ കസേര, ഉന്തുവണ്ടി എന്നിവയും വായനക്കാര്‍ക്കായി ഇവിടെയുണ്ട്. ഓരോ തീം അനുസരിച്ചാണ് ഓരോ പുസ്തകവും അടുക്കി വെച്ചിരിക്കുന്നത്. പുസ്തകത്തിന്റെ സ്ഥാനവും മറ്റു വിവരങ്ങളും അറിയാനായി രാത്രി ബുക്ക് ഡ്രോണുകള്‍ ലൈബ്രറിയുടെ മുകളിലൂടെ പറക്കും.

3. ലില്ലേപുത്താമര്‍, നോര്‍വേ

എല്ലാ ബുക്ക് ടൗണുകളും കുട്ടികളുടെ പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ട്, എന്നാല്‍ ചില വില്‍പനക്കാര്‍ ചെറുപ്പക്കാര്‍ക്ക് മാത്രമായിയുള്ള പുസ്തകങ്ങളും വില്‍ക്കുന്നു. എന്നാല്‍ കുട്ടികള്‍ക്കായിയുള്ള ബുക്ക് ടൗണ്‍ ഒന്നേയുള്ളൂ - നോര്‍വേയില്‍ ലില്ലേപുത്താമര്‍. കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു അഡ്വെഞ്ചര്‍ പാര്‍ക്കാണ് ലില്ലേപുത്താമര്‍. ഇതിന്റെ പ്രധാന ഭാഗം ലില്ലേഹാമ്മറിലെ സ്റ്റോര്‍ഗട്ട നഗരത്തിലെ മെയിന്‍ സ്ട്രീറ്റിന്റെ ചെറിയ പകര്‍പ്പാണ്. 1930 കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. നാല്‍പ്പതില്‍ കൂടുതല്‍ കടകള്‍, രണ്ടു ഹോട്ടലുകള്‍, രണ്ടു ബേക്കറികള്‍, ഒരു പോലീസ് സ്റ്റേഷന്‍, ഒരു സിനിമ എന്നിവയൊക്കെ ഇവിടുണ്ട്. ആറു വീടുകള്‍ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

'കുട്ടികള്‍ക്ക് വേണ്ടിയുള്ള പല തരത്തിലുള്ള 15,000 പുസ്തകങ്ങള്‍ ഞങ്ങളുടെ എടുത്തുണ്ട്,' ഡെപ്യൂട്ടി മാനേജര്‍ കത്രീന്‍ വില്‍ഹെമസെന്‍ പറയുന്നു. കുട്ടികളുടെ പ്രായവും അനുസരിച്ചു പല തട്ടായാണ് പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. മൃഗങ്ങള്‍, ഫെയറി ടെയ്ല്‍സ്, പരിസ്ഥിതി, കൗബോയ്സ്, ക്രൈം എന്നിങ്ങനെ പല തരത്തിലുള്ള പുസ്തകങ്ങള്‍ അടുക്കി വെച്ചിട്ടുണ്ട്. വെന്‍ മം ആന്‍ഡ് ഡാഡ് വെയര്‍ യംഗ്(1900 മുതല്‍ 1970 വരെ എഴുതിയ പുസ്തകങ്ങള്‍), പിക്ച്ചര്‍ ബുക്ക് ഹൗസ്, യൂത്ത് ലിറ്ററേച്ചര്‍, മിസ്റ്ററീസ് ആന്‍ഡ് ക്രൈം, ദി കോമിക് ഹൗസ്, ദി ഹൗസ് ഓഫ് ഫാക്ട്സ് എന്നിങ്ങനെ ആറ് ഹൗസുകളാണുള്ളത്. പുതിയ പുസ്തകങ്ങളും സ്റ്റേഷനറിയും അടങ്ങിയ ബുക്ക് ഷോപ്പ് തങ്ങള്‍ക്ക് ഉണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

4. ബെല്‍പ്രാട്, കറ്റലോണിയ, സ്പെയിന്‍

മാതൃകാപരമായ ഒരു ബുക്ക് ടൗണാണ് ഇത്. കറ്റലോണിയയിലെ അനോയ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാഴ്‌സലോണയില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരമുണ്ട്. പുസ്തക പ്രേമികള്‍ക്കായി ഇവിടുത്തെ ജനങ്ങള്‍ അവരുടെ വാതില്‍ എന്നും തുറന്നിടും. കറ്റലോണിയയിലെ ആദ്യ ബുക്ക് ടൗണാണ് ബെല്‍പ്രാട് (സ്പെയിനിലെ രണ്ടാമത്തേത്, ആദ്യത്തെ യുറേന).

ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന ടൗണിലെ പ്രധാന ഉത്സവത്തില്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും പഴയ പുസ്തകങ്ങള്‍ വില്പനയ്ക്ക് വെയ്ക്കും. വിപുലമായ വില്പനയാണ് കറ്റാലനില്‍ നടക്കുന്നത്. ഗ്രാമത്തെ പ്രൊമോട്ട് ചെയ്യുന്നതിന്റെ കൂടെ തന്നെ ബുക്ക് ടൗണ്‍ എന്ന പേര് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ നടന്ന ഉത്സവത്തില്‍ ഫുഡ് ബാങ്കില്‍ സംഭാവന നല്‍കുന്നവര്‍ക്ക് പുസ്തകം കൊടുക്കുന്നുണ്ടായിരുന്നു. കോണ്‍ഫറന്‍സുകള്‍, റൗണ്ട് ടേബിളുകള്‍ എന്നിങ്ങനെയുള്ളതായിരുന്നു പുസ്തകവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകള്‍.

കമ്മ്യൂണിറ്റി നടത്തുന്ന ബുക്ക് ടൗണാണ് ഇത്. L'Aossciacio d'Amics de Bellprat ( അസോസിയേഷന്‍ ഓഫ് ഫ്രെണ്ട്സ് ഓഫ് ബെല്‍പ്രാട് ) 2008ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച ഇത് ഇന്ന് സന്ദര്‍ശകര്‍ക്കായി 20,000ത്തോളം പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഗ്രാമത്തിലെ ജനസംഖ്യ നൂറിനുള്ളില്‍ മാത്രമാണെന്നുള്ളത് അതിശയകരമായ കാര്യമാണ്.

5. ഗോള്‍ഡ് സിറ്റീസ്, കാലിഫോര്‍ണിയ, യുഎസ്

1997-ല്‍ കാലിഫോര്‍ണിയയിലാണ് ഗോള്‍ഡ് സിറ്റീസ് ബുക്ക് ടൗണ്‍ ആരംഭിച്ചത്. ഹേ ഓണ്‍ വേയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗ്രാരി സ്റ്റോളെറിയും ജോണ്‍ ഹാര്‍ഡിയും ഇത് സ്ഥാപിച്ചത്. ഗ്രാസ് വാലി, നേവേഡ സിറ്റി എന്നിങ്ങനെ രണ്ട് സ്ഥലങ്ങളാണ് ഇത് കവര്‍ ചെയ്യുന്നത്. 30 ബുക്ക് ഷോപ്പുകള്‍ ഇവിടെയുണ്ട്.

ഇത്ര നല്ല രീതിയില്‍ ഇത് ആരംഭിച്ചിട്ടും, ഗോള്‍ഡ് റഷ് ബുക്ക് ഫെയര്‍ നടത്തിയിട്ടും ബുക്ക് ഷോപ്പുകളുടെ എണ്ണം കുറയുകയാണ്. എന്നാല്‍ സ്റ്റോളെറിയും ഭാര്യ ക്ലാറിന്‍ഡയും നേവാഡ സിറ്റിയില്‍ റ്റോഡ് ഹാള്‍ ബുക്ക്സ് എന്ന കടയും നടത്തുന്നുണ്ട്. ഹാര്‍ഡി ബുക്ക്സ് പ്രത്യേക അനുമതിയോടെ മാത്രമേ ഇത് തുറക്കുകയുള്ളൂ. കാലിഫോര്‍ണിയയിലും വെസ്റ്റേണ്‍ അമേരിക്കയിലുമാണ് ഇത് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

ജെന്നിസ് പേപ്പര്‍ ആന്‍ഡ് ഇങ്ക് ബുക്ക്സ് (ഗ്രാസ് വാലിക്ക് അടുത്തുള്ള ജോര്‍സ്‌ക്കെ ഡ്രൈവില്‍) പഴയ പുസ്തകങ്ങളാണ് നല്‍കുന്നത്. 1998-ല്‍ കുറേ ഡീലേഴ്സ് തുടങ്ങിയ ഒരു സഹകരണ സ്ഥാപനമാണ് ബുക്ക്ടൗണ്‍ ബുക്ക്സ്. ഈ പദ്ധതി പതിയെ വികസിച്ചു. 2005-മുതല്‍ ഇത് രണ്ട് നില കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പുസ്തകവില്‍പ്പനക്കാരനും സ്വന്തമായി ബൂത്തുണ്ട്. ബൂത്ത് എട്ടും പത്തുമുള്ള ബട്ട് പ്ലാന്റും ഹച്ചിസണ്‍ ബുക്ക്സും കുട്ടികളുടെ പുസ്തകങ്ങളിലാണ് സ്പെഷ്യലൈസ് ചെയ്തത്. മെയ്ന്‍ സ്ട്രീറ്റ് ആന്റിക്സ് ആന്‍ഡ് ബുക്ക്സിന് ഇവിടൊരു ബൂത്തും നേവാഡ സിറ്റിയില്‍ ഒരു ഷോപ്പും ഉണ്ട്.


Next Story

Related Stories