യാത്ര

ഓയോയുമായി ചേര്‍ന്ന് 70,000 ഹോട്ടലുകളില്‍ ബജറ്റ് റൂമുകള്‍ ഒരുക്കാന്‍ ‘യാത്ര’

Print Friendly, PDF & Email

മേക്ക് മൈ ട്രിപ്പ് പോലുള്ള സൈറ്റുകളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഓയോയുമായുള്ള ധാരണ യാത്രയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

A A A

Print Friendly, PDF & Email

രാജ്യത്തെ 70,000 ഹോട്ടലുകളില്‍ OYOയുമായി ചേര്‍ന്ന് yatra.com ബജറ്റ് റൂമുകള്‍ ഒരുക്കുന്നു. യാത്ര വെബ്‌സൈറ്റില്‍ OYO റൂമുകള്‍ ബുക്ക് ചെയ്യാം. കാന്‍സല്‍ ചെയ്യുകയുമാവാം. സേവനങ്ങള്‍ക്ക് യാത്രയുടെ കസ്റ്റമര്‍ കെയര്‍ ഉപയോഗിക്കാം. ഗുഗിള്‍ ഇന്ത്യയുടെ ബിസിജി ഫോര്‍കാസ്റ്റ്‌സും നടത്തിയ സര്‍വേ പ്രകാരം 2020നകം ഇന്ത്യന്‍ ഹോട്ടല്‍ വിപണി 400 കോടി ഡോളറിന്റെ വ്യാപാരത്തിലെത്തും.

മേക്ക് മൈ ട്രിപ്പ് പോലുള്ള സൈറ്റുകളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഓയോയുമായുള്ള ധാരണ യാത്രയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 2015ന് ശേഷം വലിയ വളര്‍ച്ചയാണ് ഓയോ നേടിയിട്ടുള്ളത്. വലിയ നഷ്ടത്തില്‍ നിന്നാണ് ഇരു കമ്പനികളും കരകയറിയിരിക്കുന്നത്. കുറഞ്ഞ ചിലവിലും ഉയര്‍ന്ന നിലവാരത്തിലുമുള്ള താമസസൗകര്യം യാത്രക്കാര്‍ക്ക് ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന് സഹായമാകും ഈ ധാരണയെന്നും യാത്രയുടേയും ഓയോയുടേയും സിഇഒമാരായ ധ്രുവ് ശ്രിംഗിയും റിതേഷ് അഗര്‍വാളും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍