Top

ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചാല്‍ തോക്കെടുക്കുന്ന 'ധൈര്യശാലി'യാണ് ജോര്‍ജ്; പരിഹസിച്ച് ആഷിഖ് അബു

ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചാല്‍ തോക്കെടുക്കുന്ന
ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരേയും വനിത കമ്മിഷനെതിരേയും തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകളില്‍ പി സി ജോര്‍ജ് എംഎല്‍എയെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത ധൈര്യശാലിയാണ് ജോര്‍ജ് എന്നായിരുന്നു ആഷിഖ് അബുവിന്റെ പരിഹാസം. പൂഞ്ഞാര്‍ വിപ്ലകാരിയുടെ കളികള്‍ പ്രബുദ്ധ കേരളം എത്രകാലം കണ്ടുകൊണ്ടിരിക്കുമെന്നും ആഷിഖ് ചോദിക്കുന്നു.

ആഷിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത'ധൈര്യശാലി'യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ !


Next Story

Related Stories