TopTop
Begin typing your search above and press return to search.

കേരളം മുസ്ലീങ്ങള്‍ക്ക് സ്വര്‍ഗമല്ലെന്ന് ഒ അബ്ദുള്ള; ഇരവാദം ഇനിയും ചിലവാകില്ലെന്ന് വാര്‍ത്താ അവതാരകന്‍

കേരളം മുസ്ലീങ്ങള്‍ക്ക് സ്വര്‍ഗമല്ലെന്ന് ഒ അബ്ദുള്ള; ഇരവാദം ഇനിയും ചിലവാകില്ലെന്ന് വാര്‍ത്താ അവതാരകന്‍

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ പിന്തിരിപ്പിച്ചതിന്റെ തെളിവ് നിരത്തി ആര്‍എസ്എസ് സൈബര്‍ പ്രചാരണത്തിന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ ദിവസങ്ങൾക്കു മുൻപേ സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ക്ലോസ് എൻകൗണ്ടർ എന്ന, അഭിലാഷ് അവതാരകനായ അഭിമുഖ പരിപാടിയിൽ കെ.പി ശശികല, സംവിധായകൻ ഒമർ ലുലു, മുസ്ലിം പണ്ഡിതൻ എം എം അക്ബർ തുടങ്ങിയവരെല്ലാം ഉത്തരം മുട്ടി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്തവണ ജമാഅത്തെ ഇസ്ലാമി മുന്‍ നേതാവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഒ അബ്ദുല്ലയുടെ ഊഴം ആയിരുന്നു, അതും എം എം റഹീം കൂടി പങ്കെടുത്ത ന്യൂസ് അവർ ചർച്ചയിൽ.

മഹാരാജാസിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ എസ് ഡി പി ഐ യെ നിരോധിക്കണോ ? എന്ന ചോദ്യമുയർത്തി ആയിരുന്നു റിപ്പോട്ടർ ചാനലിലെ ചർച്ച. അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച അബ്ദുള്ള പക്ഷെ അതൊരു കലാപ ശ്രമം അല്ലെന്നും എസ് എഫ് ഐ ഉൾപ്പെടയുള്ള സംഘടനകളുടെ കേരളത്തിലെ ക്യാംപസുകളിലെ പ്രവർത്തന രീതി മൂലമാണ് ഇത്തരം നിർഭാഗ്യകരമായ അവസ്ഥകൾ സംജാതമാകുന്നതെന്നും നിരീക്ഷിച്ചു.

കേരള മുസ്ലിമിന് കേരളത്തിൽ അരക്ഷിതാവസ്ഥയില്ല, രാഷ്ട്രീയ അധികാരത്തിലും, സാമൂഹ്യ ശ്രേണിയിലും കൃത്യമായ പങ്ക് മുസ്ലിം വിഭാഗത്തിനുണ്ട്. പിന്നെ എന്തിനാണ് ഇരവാദം നടത്തി സമൂഹത്തിൽ സ്പർധ സൃഷ്ട്ടിക്കുന്നതെന്ന അഭിലാഷിന്റെ ചോദ്യത്തിന്, "അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുന്നു, പക്ഷെ ഇത് ആദ്യ സംഭവമല്ല. മഹാരാജാസ് കോളേജിൽ എസ് എഫ് ഐ ആയുധങ്ങൾ ശേഖരിക്കുന്നു. കലാപങ്ങൾ ഇല്ല എന്നത് കൊണ്ട് മാത്രം കേരളം മുസ്ലിങ്ങൾക്ക് സ്വർഗം ആവില്ല", ഒ അബ്ദുള്ള ഇങ്ങനെ മറുപടി പറഞ്ഞു. ബംഗാളിലെ ഇടതു ഭരണമാണ് ആ സംസ്ഥാനത്തെ മുസ്ലിങ്ങളുടെ ജീവിതം തകർത്തെന്നും ഒ അബ്ദുള്ള ചൂണ്ടി കാണിച്ചു.

Also Read: രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

ഫ്രറ്റേണിറ്റി മൂവ്മെന്റ്, കെ എസ് യു അടക്കം ഉള്ള മഹാരാജാസിലെ സംഘടനകൾ അവിടെ സംഘർഷാവസ്ഥയില്ലെന്ന വ്യക്തമാക്കിയത് അഭിലാഷ് ചൂണ്ടിക്കാണിച്ചപ്പോൾ ശശികല, ശോഭ സുരേന്ദ്രൻ അടക്കമുള്ളവരുടെ പ്രസംഗങ്ങൾ കണ്ടില്ലെന്നു നടിക്കുകയും എം എം അക്ബറിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന കേരളത്തിൽ മുസ്ലിങ്ങൾ വലിയ പ്രശ്നങ്ങളാണ് നേരിടുന്നതെന്നത് എന്ന് ഒ അബ്ദുള്ള പറഞ്ഞപ്പോൾ ആണ് അഭിലാഷിന്റെ മറുപടി വന്നത്:

"വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ശശികല ടീച്ചർക്കെതിരെയും കേസ് എടുത്തതാണ്, എം എം അക്ബറിനും ശശികല ടീച്ചറിനുമെതിരെ ചുമത്തിയത് ഒരേ വകുപ്പാണ്. പോപ്പുലർ ഫ്രണ്ടിന്റെ നുണ പ്രചാരണങ്ങൾ എല്ലായിടത്തും ചിലവാകില്ല. കേരളത്തിലെ ജനങ്ങൾ പത്രം വായിക്കുന്നവരും, ടി വി കാണുന്നവരും കാര്യങ്ങൾ തിരിച്ചറിയുന്നവരുമാണ്. ഈ ഇരവാദം ഒന്നും ഇവിടെ ചിലവാകില്ല."

ബാൽ താക്കറെയുടെ കാര്യം അബ്ദുള്ള സൂചിപ്പിച്ചപ്പോൾ ഇന്ത്യയിൽ വോട്ടവകാശം നിഷേധിക്കപ്പെട്ട ഏക വ്യക്തി ബാൽ താക്കറെ ആണെന്നും, കേരളത്തിലെ കാര്യം പറയുമ്പോൾ ബാൽ താക്കറെയെ കൊണ്ട് വരുന്നത് എന്തിനാണെന്നും അഭിലാഷ് ചോദിച്ചു.

Also Read: പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

Also Read: നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…


Next Story

Related Stories