UPDATES

ട്രെന്‍ഡിങ്ങ്

ചിറകു വിരിച്ചു പറക്കുന്നു ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി; കൊളംബിയക്ക് വിജയം നേര്‍ന്ന് അഭിമന്യുവിന്റെ അവസാന പോസ്റ്റ്

പൊളിറ്റിക്കൽ ഹ്യുമൻ ബിയിങ്ങിനെ ആണ് ക്യാംപസ് ഫ്രണ്ട് അക്രമികൾ കൊന്നു കളഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവാണ് അഭിമന്യുവിന്റെ ഫെയ്സ്ബുക്ക് പേജ് സമ്മാനിക്കുന്നത്.

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും, എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകം ഒരു കാമ്പസ്സിനെയും, ഒരു നാടിനെയും സങ്കടക്കടലിലാഴ്ത്തുകയാണ്. ദരിദ്ര പശ്ചാത്തലമുള്ള അഭിമന്യു മറ്റു സംഘടനാ പ്രവർത്തകർക്കിടയിൽ പോലും സ്വീകരണയായിരുന്നു എന്ന് സി പി ഐ എം നേതാവും മുൻ എം എൽ എ യുമായ സൈമൺ ബ്രിട്ടോ പറയുന്നു.

അഭിമന്യുവിന്റെ ഫെയ്സ്ബുക്ക്‌ പേജിൽ സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും ആദരാജ്ഞലികൾ കൊണ്ട് നിറയുകയാണ്. റഷ്യൻ ലോകകപ്പിന്റെ ആഘോഷാരവത്തിൽ അഭിമന്യുവും പങ്കാളി ആയിരുന്നു. കേരളത്തിൽ ഏറ്റവും കുറച്ചു ഫാൻ ബേസ് ഉള്ള കൊളംബിയ ആണ് ഇഷ്ട ടീം. “ചിറകു വിരിച്ചു പറക്കുന്നു കൊളംബിയ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി ഞങ്ങൾ മുന്നോട്ടു പോകുന്നു. അതെ സമയം തന്നെ സെനഗൽ നന്നായി കളിച്ചു, തോറ്റു നിരാശരായി മടങ്ങുകയാണ്. കാല്പന്തുകളിക്കു ഭാഗ്യം കൂടി വേണമെന്ന് വീണ്ടും ഈ കളി തെളിയിക്കുയാണ്” വാമോസ് കൊളമ്പിയ. തന്റെ കവർ ചിത്രത്തിൽ കൊളംബിയൻ ടീമിന്റെ ചിത്രത്തിനൊപ്പം അഭിമന്യു ഇങ്ങനെ കുറിച്ചിരിക്കുന്നു.

ഗ്രൂപ് ചാമ്പ്യന്മാരായ അഭിമന്യുവിന്റെ ഇഷ്ട ടീം കൊളമ്പിയയുടെ പ്രീ ക്വാർട്ടർ മത്സരം ഇന്ന് രാത്രി 7 .30 നു ബ്രസീലുമായാണ്, മത്സര ഫലം ജയം ആയാലും തോൽവി ആയാലും ആനന്ദിക്കാനും നിരാശനാകാനും അഭിമന്യു ഇല്ല. കേവലം ഫുട്ബാൾ ഫാൻ പോസ്റ്റുകൾ മാത്രം അല്ല തോട്ടം തൊഴിലാളികളുടെ മകനായ അഭിമന്യു തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ജസ്‌റ്റീസ്‌ കൃഷ്‌ണൻ നായർ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള കാര്യങ്ങളെ കുറിച്ചും വിശദമായ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ എഴുതിയിട്ടുണ്ട്. തോട്ടം മേഖലയ്ക്ക് പിണറായി സർക്കാരിന്റെ സംഭാവനകളും വിവരിച്ച കുറിപ്പുകൾ ഉണ്ട്.

പൊളിറ്റിക്കൽ ഹ്യുമൻ ബിയിങ്ങിനെ ആണ് ക്യാംപസ് ഫ്രണ്ട് അക്രമികൾ കൊന്നു കളഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവാണ് അഭിമന്യുവിന്റെ ഫെയ്സ്ബുക്ക് പേജ് സമ്മാനിക്കുന്നത്.

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

യെന്‍ മകനേ.. നാന്‍ പെറ്റ മകനേ: അഭിമന്യുവിന് മഹാരാജസിന്റെ വിട

മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ

മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍