ട്രെന്‍ഡിങ്ങ്

‘ഭിക്ഷ യാചിച്ചു വരുന്നുണ്ട് ഒറ്റ പൈസ കൊടുക്കരുത്’; മുഖ്യമന്ത്രിക്കെതിരെ ദുബായ് ഭരണാധികാരിയുടെ ഫേസ്ബുക് പേജിൽ തെറിവിളി

മുഖ്യമന്ത്രിയെ തിരിച്ചയച്ചില്ലെങ്കില്‍ ‘നിങ്ങളുടെ രാജ്യത്തിന് പണികിട്ടുമെന്നും ഭിക്ഷ യാജിച്ചാണ് അങ്ങോട്ട് മുഖ്യമന്ത്രി എത്തിയിരിക്കുന്നതെന്നും ഒരുകൂട്ടർ കമന്റ് ചെയ്യുന്നു

കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം പുരോഗമിക്കുന്നതിനിടയിൽ ദുബായ് ഭരണാധികാരിയുടെ ഒൗദ്യോഗിക പേജിൽ മലയാളികളുടെ തെറിവിളി. ദുരിതാശ്വാസത്തിനെന്ന് പേരിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയ്ക്ക് പണം നൽകരുതെന്നും കൂടിക്കാഴ്ച നടത്തരുതെന്നും ആവശ്യപ്പെട്ടാണ് മലയാളത്തിൽ കമന്റുകൾ വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയെ തിരിച്ചയച്ചില്ലെങ്കില്‍ ‘നിങ്ങളുടെ രാജ്യത്തിന് പണികിട്ടുമെന്നും ഭിക്ഷ യാജിച്ചാണ് അങ്ങോട്ട് മുഖ്യമന്ത്രി എത്തിയിരിക്കുന്നതെന്നും ഒരുകൂട്ടർ കമന്റ് ചെയ്യുന്നു. ‘ഒരു പിഞ്ഞാണം പിടിച്ച് പിടിച്ച് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട്. പത്തു പൈസ പോലും കൊടുക്കരുത്’ ഇങ്ങനെ തീർത്തും അപഹാസ്യമായ കമന്റുകൾ ആണ് എഴുതി നിറച്ചിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയാണ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചും തെറിവിളിക്കുന്നതുമായ കമൻ്റുകളാണ് നിറയുന്നത്.

അതെ സമയം യുഎഇ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി ചർച്ച നടത്തി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന യുഎഇയിലെ സർക്കാർ സംവിധാനമാണ് സായിദ് ഫൗണ്ടേഷൻ.

കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ഷെയ്ഖ് നഹ്യാന്‍ കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സ്വീകരിച്ചു.

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

‘എന്റെ ജനങ്ങളെ രക്ഷിക്കൂ’; രാജ്യം ഈ നിലവിളി കേട്ടതുകൊണ്ടാണ് ഇവിടെ സഹായമെത്തിയത്; സജി ചെറിയാന്‍ സംസാരിക്കുന്നു

എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്; പ്രളയം മൂടിയ വീട്ടില്‍ നിന്ന് രക്ഷപെട്ടതിന്റെ ഓര്‍മയില്‍ ശാരിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍