TopTop
Begin typing your search above and press return to search.

ഫാൻസ്‌ അസോസിയേഷന്റെ കയ്യടി അവഗണിച്ചു വെളിവോടെ കാര്യം പറഞ്ഞ മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ

ഫാൻസ്‌ അസോസിയേഷന്റെ കയ്യടി അവഗണിച്ചു വെളിവോടെ കാര്യം പറഞ്ഞ മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. അത് ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. എന്നാല്‍ ഇന്ന് ശബരിമലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ആക്ടിവിസ്റ്റുകളാണ്. അവരില്‍ ഒരാള്‍ ജേണലിസ്റ്റാണെന്ന് പറയുന്നു. അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല. അതിനാല്‍ തന്നെ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്നത്തെ ആക്ടിവിസ്റ്റുകളുടെ ഇടപെടലുകൾ ഏതു തരത്തിൽ ആണ് വിഷയത്തെ സങ്കീർണമാക്കുക. അഡ്വക്കേറ്റും പരിസ്ഥിതി പ്രവർത്തകനുമായ ഹാരീസ് വാസുദേവൻ എഴുതുന്നു;


ആക്ടിവിസ്റ്റുകളുടെ' ശ്രദ്ധയ്ക്ക്.

അവിശ്വാസികൾക്ക് കയറാനുള്ള ഇടമല്ല ഒരു ആരാധനാലയവും. അത് വിശ്വാസികളുടെ ഇടമാണ്. അവിടെ യുക്തിക്ക് ഒരു സ്ഥാനവും ഇല്ല. യുക്തി തീരെ ഇല്ലാത്തവർക്കും മതവിശ്വാസം വെച്ചുപുലർത്താനുള്ള മൗലികാവകാശം ഭരണഘടന നൽകുന്നുണ്ട്. വിശ്വാസികൾക്കും ആരാധനാലയ നടത്തിപ്പുകാർക്കും ആർക്കും വിരോധമില്ലെങ്കിൽ മാത്രം മറ്റുള്ളവർക്ക് കയറാം.

മതവിശ്വാസിയായ ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യം ആണ് സുപ്രീംകോടതി പരിഗണിച്ച കേസിനു ആധാരം. (ഹിന്ദു ആരാണെന്നു നിയമം വ്യാഖ്യാനിച്ചിട്ടുണ്ട്) ഒരാൾ വിശ്വാസിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ വ്യവസ്ഥ ഇല്ലാത്തതിനാൽ, വിശ്വാസിയാണ് എന്ന സത്യവാങ്മൂലം നൽകിയാൽ അത് വിശ്വസിക്കുക മാത്രമാണ് വഴി.

മതവിശ്വാസി അല്ലാത്ത യുക്തിവാദികൾക്ക് ആരാധനാലയങ്ങളിൽ കയറാനുള്ള അവകാശം പരിഗണിക്കാൻ കോടതിക്ക് കഴിയില്ല. ഹിന്ദു ആരാധനാലയങ്ങളിൽ കയറാൻ നിയമപ്രകാരമുള്ള വ്യാഖ്യാനത്തിൽ പെടുന്ന ഹിന്ദു ആവണമെന്നു ഹിന്ദു പൊതു ആരാധനാലയ പ്രവേശന നിയമം പറയുന്നു. ആ നിയമം നിലനിൽക്കുന്നത്ര കാലം ഹിന്ദു അല്ലാത്തവർക്ക് കേസ് കൊടുക്കാനുള്ള 'Locus standi' ഇല്ല എന്നതാണ് കാരണം. അതുകൊണ്ട് തന്നെ, വിശ്വാസിയായ ഹിന്ദുവിനുള്ള ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത മാത്രമേ സർക്കാറിനുള്ളൂ. അത് ഉണ്ട് താനും.

എകെജിയും കൃഷ്ണപിള്ളയും പണ്ട് മണിയടിച്ചില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഹിന്ദു അല്ല എന്ന് അവരാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ഈ നിയമം നിലവിൽ വന്നശേഷം അവർക്കും ക്ഷേത്രത്തിൽ കയറാനാകില്ല. ഇന്ന് ആരെങ്കിലും കയറിയാൽ പിടിച്ചു പുറത്താക്കാനുള്ള ഉത്തരവാദിത്തം (അതേ ഡ്യൂട്ടി) ദേവസ്വം ബോർഡിനുണ്ട്.

ഫേസ്ബുക്കല്ല കേരളം. മൗലികാവകാശ ലംഘനം ഇല്ലാത്തിടത്തോളം, ഫേസ്ബുക്കിലോ മൈതാനത്തോ കയ്യടി കിട്ടാനായി ബഹുഭൂപരിപക്ഷം വരുന്ന വിശ്വാസികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നും നിയമവിരുദ്ധമായി ചെയ്യാൻ ആർക്കും അവകാശമില്ല. യുക്തിവാദികൾക്കോ അവിശ്വാസികൾക്കോ ഹിന്ദു അല്ലാത്തവർക്കോ ചുമ്മാ കയറി നിരങ്ങാവുന്ന സ്ഥലമല്ല ക്ഷേത്രം എന്ന് മാത്രമല്ല, കോടിക്കണക്കിനു വിശ്വാസികളുടെ മതവിശ്വാസം 'നിയമം അനുശാസിക്കുന്ന വിധം' സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എല്ലാപ്രായത്തിലുമുള്ള വിശ്വാസികളായ സ്ത്രീകൾക്ക് ശബരിമലയിൽ കയറാനുള്ള അവസരം ഒരുക്കണം എന്ന കോടതിവിധി നടപ്പാക്കണം. അല്ലാത്ത ആക്ടിവിസ്റ്റുകൾക്ക് അല്ല.

ശബരിമലയിൽ അന്യമതസ്ഥരും കയറുന്നുണ്ടല്ലോ? ഉണ്ട്, അതാ ആരാധനാലായത്തിന്റെ പ്രത്യേകത. നിയമവിരുദ്ധമായിട്ടും തന്ത്രിയും വിശ്വാസികളും സർക്കാരും ചേർന്ന് മുന്നോട്ടു കൊണ്ടുപോകുന്ന കീഴ്വഴക്കം. അതിൽ കോലിട്ടു ഇളക്കി ഇന്നാട്ടിലെ മതസൗഹാർദ്ദം തകർക്കരുത്.(കറുപ്പ് ഉടുത്തും വ്രതമെടുത്തും വരേണ്ട ആണുങ്ങളായ ഭക്തർ അതില്ലാതെ വരുന്നത് വിശ്വാസ ലംഘനമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അതേ, നടപടി എടുക്കേണ്ടത് ദേവസ്വം ബോർഡാണ്)

ഫാൻസ്‌ അസോസിയേഷന്റെ കയ്യടി അവഗണിച്ചു വെളിവോടെ കാര്യം പറഞ്ഞ മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ. ആക്ടിവിസ്റ്റ് എന്ന പദം ഒഴിവാക്കണമായിരുന്നു. ഒപ്പം രഹ്നയുടെ വീട് തല്ലിപ്പൊളിച്ച ആർ. എസ്.എസ്കാർക്ക് എതിരെ നടപടിയും വേണം.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-i-entered-sabarimala-many-times-reveals-lakshmyrajeev/

https://www.azhimukham.com/trending-facebookdiary-sabarimala-women-entry-protest-issue-must-be-handled-carefully-vk-jobish-writes/

https://www.azhimukham.com/sabarimalalive-another-woman-journalist-ahead-to-sabarimalatemple-tight-policesecurity-womenentry-nilakal-pamba-protest/

https://www.azhimukham.com/trending-entry-of-media-person-activist-in-sabarimala-today-analysis-kjjacob-writes/

https://www.azhimukham.com/trending-devaswom-minister-says-sabarimala-is-not-a-place-for-showing-streangth-of-activists/

Next Story

Related Stories