TopTop
Begin typing your search above and press return to search.

'പുര കത്തുമ്പോൾ വാഴ വെട്ടരുത്, പാർട്ടി മെമ്പർ അല്ല പക്ഷെ മലയാളിയാണ്' : അർണാബ് ഗോസ്വാമിക്കെതിരെ വീണ്ടും അജു വർഗീസ്

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ അപമാനിക്കാൻ ശ്രമിച്ച വാർത്ത അവതാരകൻ അര്‍ണാബ് ഗോസ്വാമിക്കെതിരെ വീണ്ടും സിനിമാ താരം അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അജു പ്രതികരണം അറിയിച്ചത്. ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ച് കട്ടക്ക് നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ മാധ്യമങ്ങളും അന്നൊന്നും ഒരു ദേശീയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ച് കണ്ടിട്ടില്ല അജു എഴുതുന്നു.

ഇന്ന് അതിജീവിച്ച് വരുമ്പോള്‍, ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് തീര്‍ക്കും. ഇവിടെ വാഴ വെട്ടാന്‍ വരണ്ട എന്നും പോസ്റ്റില്‍ അജു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബര്‍ഷിപ്പും വേണ്ടെന്നും, മലയാളി ആയാല്‍ മതിയെന്നും പറഞ്ഞാണ് അജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അര്‍ണാബിന്റെ ചര്‍ച്ച നടന്ന ദിവസം ‘മോനേ ഗോസ്വാമി നീ തീര്‍ന്നു’ എന്ന പോസ്റ്റും അജു വര്‍ഗീസ് ഇട്ടിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ പോസ്റ്റിന് 37000 ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.അജുവിന്റെ ഈ പോസ്റ്റിൽ എതിർപ്പുമായി എത്തിയ ചിലർ പരിഹാസ രൂപത്തിൽ തെറികളും, മറ്റും കമന്റ് ചെയ്യുകയുമുണ്ടായി. ആദ്യ പോസ്റ്റിലെ പ്രകോപനമായിരിക്കണം രണ്ടാമതും ഒരു പോസ്റ്റ് ഇടാൻ അജുവിനെ പ്രേരിപ്പിച്ചിരിക്കുക.


ഇതുപോലെയൊരു നാണംകെട്ട വര്‍ഗ്ഗത്തെ കണ്ടിട്ടില്ലെന്നായിരുന്നു കേന്ദ്രസഹായം ആവശ്യപ്പെടുന്ന മലയാളികളെ ഉദ്ധരിച്ച് കൊണ്ട് അര്‍ണാബ് പരാമര്‍ശിച്ചത്.അർണാബിനെതിരെ എം പി ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.


Next Story

Related Stories