ട്രെന്‍ഡിങ്ങ്

കോഹ്ലി ‘രാജാവിന്റേത്’ വിഡ്ഢിത്തം നിറഞ്ഞ വാക്കുകൾ : രാജ്യം വിടു എന്ന ഇന്ത്യൻ ക്യാപ്റ്റന്റെ പ്രസ്താവനക്കെതിരെ നടൻ സിദ്ധാര്‍ത്ഥ്

സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ പരക്കെ വിമർശനം ഉയരുന്നുണ്ട്.

താൻ ഇംഗ്ലീഷ്, ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകണമെന്നു നിർദ്ദേശിച്ച വിരാട് കോഹ്‌ലിക്കെതിരെ നടൻ സിദ്ധാര്‍ത്ഥ്. മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കവേ ആണ് കോഹ്ലി പ്രസ്തുത കാര്യം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ പരാമര്‍ശം. സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ പരക്കെ വിമർശനം ഉയരുന്നുണ്ട്.

കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാനാഗ്രഹിക്കുന്നെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് വ്യക്തമാക്കുന്നതോടൊപ്പം രാഹുല്‍ ദ്രാവിന്റെ മുമ്പത്തെയൊരു പ്രസ്താവനയും സിദ്ധാര്‍ത്ഥ് സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഒരു ഇന്ത്യന്‍ നായകന്റെ വായില് നിന്ന് വരുന്ന എന്തു മാത്രം വിഡ്ഢിത്തം നിറഞ്ഞ വാക്കുകളാണിതെന്നും സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിലുണ്ട്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുകയും, അഭിപ്രായം പറയുകയും ചെയ്യുന്ന തമിഴ് യുവ നടൻ ആണ് സിദ്ധാര്‍ത്ഥ്.

 

അതെ സമയം അണ്ടര്‍ 19 താരമായിരിക്കെ തന്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍ ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്സാണെന്ന് പറയുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പഴയ കാര്യങ്ങള്‍ കോഹ്ലിക്കോര്‍മ്മയില്ലെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പെങ്കിലും പഴയ ട്വീറ്റുകളെങ്കിലും നോക്കുന്നത് നന്നാവുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

വിരാട് കോഹ്‌ലി ഒരു ‘ഓവർറേറ്റഡ്’ ബാറ്റ്സ്മാൻ ആണെന്നാണ് കോഹ്ലിയുടെ വിമർശനത്തിന് വിധേയനായ ക്രിക്കറ്റ് ആരാധകൻ പറഞ്ഞത്.

തങ്ങളെ ഇഷ്ടപ്പെടാത്തവർ ഇന്ത്യയിൽ ജീവിക്കരുതെന്ന് കോഹ്‌ലി; ട്രോളടിച്ച് സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍