സിനിമാ വാര്‍ത്തകള്‍

നീതി തേടി അവള്‍ എത്തുന്നു, അവള്‍ക്കൊപ്പം ഞങ്ങളും; ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ക്ക് തുടക്കം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ നടപടികള്‍ ഇന്നു തുടങ്ങവെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മ. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടുമെന്നാണ് പ്രത്യാശയെന്ന് ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

വിമന്‍ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് #അവള്‍ക്കൊപ്പം…

ആക്രമിക്കപ്പെട്ട നടിയെ ദിലീപ് വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്നു; ഡബ്ല്യുസിസി എല്ലാവര്‍ക്കുമുള്ള സംഘടനയല്ല: ഭാഗ്യലക്ഷ്മി/അഭിമുഖം


എറണാകുളം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍(പള്‍സര്‍ സുനി) നടന്‍ ദിലീപ് എന്നിവരടക്കം മുഴുവന്‍ പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ തീയതിയും ഇന്നായിരിക്കും നിശ്ചയിക്കുക. ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17 ന് രാത്രിയില്‍ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ടത്. ഈ കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചശേഷമായിരുന്നു ഗൂഡാലോചനയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്.

‘അപകടകരമായ ഇമാജിനു’കള്‍; എല്ലാം അവള്‍ കാരണം എന്നാണോ കാവ്യ പറയുന്നത്!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍