സിനിമാ വാര്‍ത്തകള്‍

കാജല്‍ അഗര്‍വാളിന് റേഷന്‍ കാര്‍ഡ് കിട്ടിയാല്‍ എന്താ പ്രശ്‌നം!

Print Friendly, PDF & Email

റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളായപ്പോഴാണ് സംഭവം

A A A

Print Friendly, PDF & Email

തമിഴ്‌നാട് സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന പരിഷ്‌കാരമാണ് പരമ്പരാഗത റേഷന്‍ കാര്‍ഡുകള്‍ മാറ്റി പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ നല്‍കുക എന്നത്. അഭിനന്ദനീയമായൊരു തീരുമാനം തന്നെയാണിത്. പക്ഷേ സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കി ഉപഭോക്താക്കള്‍ വിതരണം ചെയ്യുമ്പോള്‍ അവനവനു പകരം മറ്റുള്ളവര്‍ തങ്ങളുടെ കാര്‍ഡുകളില്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്നത് കാണേണ്ടി വരികയാണ് പലര്‍ക്കും.

സേലത്തിനടുത്ത് ഓമലൂരിലുള്ള സരോജയ്ക്ക് തന്റെ സ്മാര്‍ട്ട് കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ വിശ്വസിക്കാനിയില്ല. തന്റെ ഫോട്ടോയുടെ സ്ഥാനത്ത് അതാ നടി കാജള്‍ അഗര്‍വാള്‍! തെന്നിന്ത്യന്‍ ചലച്ചിത്ര താരത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ് തനിക്ക് മാറികിട്ടിയതാണോ എന്നു സംശയം ഉണ്ടായെങ്കിലും കാര്‍ഡിലെ മറ്റു വിവരങ്ങളെല്ലാം സരോജത്തിന്റെ തന്നെ. അങ്ങനെയാണ് കാര്യങ്ങള്‍ വ്യക്തമായത്, സ്മാര്‍ട്ട് കാര്‍ഡ് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ഫോട്ടോ മാറിപ്പോയി. സരോജയ്ക്ക് പകരം അവര്‍ കാജളിനെ കൊണ്ടു വന്നു.

എന്തായലും സരോജം കാജള്‍ അഗര്‍വാളായ വാര്‍ത്ത തമിഴ്‌നാട് നിയമസഭയില്‍ വരെ എത്തി. അപ്പോള്‍ മന്ത്രി കാമരാജ് സഭയെ അറിയിച്ചത് ആളുമാറ്റത്തിന് സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നാണ്. ഓണ്‍ലൈന്‍ വഴിയാണ് സരോജം കാര്‍ഡിന് അപേക്ഷിച്ചത്. വിവരങ്ങള്‍ക്കൊപ്പം ഫോട്ടോയും കൊടുത്തപ്പോള്‍ സരോജത്തിനു തന്നെയും കാജളിനെയും മാറിപ്പോയതാണെന്നാണ് മന്ത്രി പറയുന്നത്. അതുകൊണ്ട് സരോജം കാജള്‍ അഗര്‍വാള്‍ ആയതില്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍