ട്രെന്‍ഡിങ്ങ്

ഹിന്ദു അഭിമാനം സംരക്ഷിക്കാന്‍ കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ക്ക് ത്രിശൂലം നല്‍കുമെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു താഴെ ‘ ജയ് ശ്രീറാം’ വിളികളുമായി ഒരുപാട് പേര് രംഗത്തുണ്ട്. 

കേരളത്തില്‍ നിന്ന് ഒരു ലക്ഷം യുവാക്കളെ ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതീഷിന്റെ പ്രഖ്യാപനം.

ഹിന്ദു സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് രാഷ്ട്രീയ ബജ്രംഗ്ദള്‍ വഴി ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്നാണ് പ്രതീഷ് ഫെയ്സ്ബൂക് കുറിപ്പിൽ പറയുന്നത്.

നേരത്തെ നിരവധി കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷ്ട്രീയരൂപമായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ നാഷണല്‍ സെക്രട്ടറി എന്ന് പറഞ്ഞു കൊണ്ടാണ് പ്രതീഷ് പോസ്റ്റിട്ടത്.പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു താഴെ ‘ ജയ് ശ്രീറാം’ വിളികളുമായി ഒരുപാട് പേര് രംഗത്തുണ്ട്.

ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് എന്ന പേരില്‍ നല്‍കുന്നത് പശുവിറച്ചിയാണെന്ന് പ്രചരിപ്പിച്ചതിനും പോലീസിനെക്കൊണ്ട് പരിശോധന നടത്തിച്ചതിനും പിന്നില്‍ പ്രതീഷ് വിശ്വനാഥ് ആയിരുന്നു. പ്രതീഷിന്റെ നവമാധ്യമ ഇടപെടലുകൾ അങ്ങേയറ്റം വർഗീയവും, കലാപാഹ്വാന സ്വഭാവമുള്ളതായിട്ടും നടപടികൾ ഒന്നും ഇത് വരെ അയാൾക്കെതിരെ കൈ കൊണ്ടിട്ടില്ല.ഇതിൽ നവമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

പ്രതീഷ് എന്ന വിപ്ലവകാരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍