TopTop
Begin typing your search above and press return to search.

'അഡള്‍ട്ട് ജോക്സ്' പേരുമാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി; ഫെയ്സ്ബൂക് പേജിന്റെ ലൈക് കൂട്ടാനുള്ള രാഹുലിന്റെ തന്ത്രമെന്ന് സോഷ്യൽ മീഡിയ

രാഹുൽ ഈശ്വറിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ നേരത്തെയുണ്ടായിരുന്ന പേര് ‘അഡള്‍ട്ട് ജോക്സ്’. പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്സ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ കൂട്ടാനായി രാഹുല്‍ ഈശ്വര്‍ ‘അഡള്‍ട്ട് ജോക്സ്’ എന്ന മറ്റൊരു പേജ് തന്‍റെ ഒഫീഷ്യല്‍ പേജാക്കുകയായിരുന്നുവെന്നും , ലൈക്കുകള്‍ കൂട്ടാന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ ‘വിദ്യയാണിതെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.

2013ലാണ് ഗ്രൂപ്പ തുടങ്ങുന്നത്. പേജിന്റെ ആദ്യത്തെ പേര് BBM Status എന്നായിരുന്നു. അത് മാറി BBM 18+ എന്നാക്കുകയും പിന്നീട്് പേര് 18+ ജോക്‌സ് എന്ന് മാറ്റുകയും ചെയ്തു.നിലവില്‍ 2,087,922 ഫോളോവേഴ്സാണ് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനുള്ളത്.

പേജിന്റെ റീച് കൂട്ടാനായി പലരും നവമാധ്യമങ്ങളിൽ ഇത്തരം രീതികൾ അവലംബിക്കാറുണ്ട്, എന്നാൽ രാഹുൽ ഈശ്വറിനെ പോലെ ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ അഗ്രസ്സീവ് ആയി ഇടപെട്ടു കൊണ്ടിരിക്കുന്ന പോപ്പുലർ ഫിഗറുകൾ ഇത്തരത്തിൽ തരം താഴ്ന്ന ശ്രമങ്ങളിലൂടെ റീച് കൂട്ടാൻ ശ്രമിക്കുന്നത് മോശം പ്രവണതയാണെന്നാണ് സോഷ്യൽ മീഡിയയുടെ ഭാഷ്യം.



ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്ന് വിളിക്കുകയും, വിവിധ ചാനൽ ചർച്ചകളിൽ ജനാധിപത്യ മര്യാദ ഇല്ലാതെ ഇടപെട്ടതിനും ട്രോളും, വിമർശനങ്ങളും ഏറ്റു വാങ്ങുന്നതിനിടെയാണ് സോഷ്യൽ മീഡിയ വിദഗ്ദർ ഇത് കണ്ടെത്തിയത്.


Next Story

Related Stories