TopTop
Begin typing your search above and press return to search.

അമിത് ഷാ പിണറായി സന്ദര്‍ശിച്ചാല്‍ കേരളം പിടിച്ച പോലെയോ? ബിജെപിക്കാര്‍ക്ക് സന്തോഷിക്കാന്‍ ചില കാരണങ്ങള്‍

അമിത് ഷാ പിണറായി സന്ദര്‍ശിച്ചാല്‍ കേരളം പിടിച്ച പോലെയോ? ബിജെപിക്കാര്‍ക്ക് സന്തോഷിക്കാന്‍ ചില കാരണങ്ങള്‍

അങ്ങിനെ ഒടുവിൽ കണ്ണൂരിലെ ബി ജെ പി നേതാക്കൾക്കും പ്രവർത്തകർക്കും ഏറെ ആവേശം പകരുന്ന ആ അറിയിപ്പ് വന്നിരിക്കുന്നു. കണ്ണൂർ താളിക്കാവിൽ അടുത്തിടെ നിർമിച്ച പാർട്ടിയുടെ ജില്ലാ കമ്മിറ്റി കമ്മിറ്റി ഓഫീസ് കെട്ടിടം (മാരാർജി ഭവൻ) ഉദ്ഘാടനം ചെയ്യാനെത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മനാടായ പിണറായി സന്ദർശിക്കും.

ഇതിൽപരം ആനന്ദം നൽകുന്ന മറ്റൊരു വാർത്ത ഇല്ലെന്നതിനാൽ നേതാക്കളും പ്രവർത്തകരുമൊക്കെ ഇന്നലെ വൈകിട്ട് മുതൽ ഏഴാം സ്വർഗത്തിലാണ്. അവർ അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതത്തിനു വകയുള്ളു. അമിത് ഷാ പിണറായി സന്ദർശിക്കുക എന്നത് കണ്ണൂരിലെ സംഘപരിവാറുകാര്‍ കുറച്ചു കാലമായി കൊണ്ടുനടക്കുന്ന ഒരു വലിയ സ്വപ്നമാണ്.

കേരളത്തിൽ സി പി എമ്മിനെ ഒതുക്കണമെങ്കിൽ ആദ്യം അവരെ കണ്ണൂരിൽ ഒതുക്കണമെന്നും കണ്ണൂരിൽ അവരെ ഒതുക്കുന്ന ഏർപ്പാട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമെന്നു അറിയപ്പെടുന്ന പാറപ്പുറം ഉൾപ്പെടുന്ന പിണറായിൽ നിന്നു തന്നെ ആരംഭിക്കണമെന്നും ബി ജെ പി യുടെ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ കാലത്തേ എടുത്ത തീരുമാനമാണ്.

കേരളത്തിലെ ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനം നയിച്ച 'കേരള മോചന യാത്ര ' വേളയിൽ അമിത്ഷായെ ഏതാണ്ട് പിണറായിക്കടുത്തു വരെ എത്തിച്ചതുമായിരുന്നു.'ചുവപ്പു ഭീകരത' 'ജിഹാദി ഭീഷണി' എന്നൊക്കെ പറഞ്ഞു കാസർകോടിനെ പൂർണമായും അവഗണിച്ചു പയ്യന്നൂരിൽ നിന്നും ആരംഭിച്ച കുമ്മനത്തിന്റെ കേരള പര്യടനം ഉദ്ഘാടിച്ചതു അമിത്ഷാ തന്നെയായിരുന്നു. യാത്ര പ്രധാനമായും ലക്‌ഷ്യം വെച്ചത് കണ്ണൂരിലെ സി പി എം ശക്തി കേന്ദ്രങ്ങളായിരുന്നതിനാൽ പയ്യന്നൂർ മുതൽ പിണറായി വഴി തലശ്ശേരി വരെയുള്ള യാത്രക്ക് അന്ന് നീക്കിവെച്ചതു അഞ്ചു ദിവസമായിരുന്നു

അഞ്ചു ദിവസവും യാത്രക്കൊപ്പം അമിത്ഷായും ഉണ്ടാകുമെന്നായിരുന്നു തീരുമാനമെങ്കിലും മകന്റെ കമ്പനിക്കെതിരെ പ്രമാദമായ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അമിത്ഷാ യാത്ര പിണറായിയിൽ എത്തുന്നതിനു മുൻപേ ഡൽഹിയിലേക്ക് പറന്നു. പിണറായിയിൽ എത്താതെയുള്ള അമിത്ഷായുടെ മടക്കം വലിയ ക്ഷീണമായിട്ടാണ് സംഘികൾ കണ്ടത്. അതുകൊണ്ടു തന്നെ കണ്ണൂരിലെ മാരാർജി മന്ദിരം ഉദ്ഘാടനം ചെയ്യാൻ ഷാ വരുമ്പോൾ പിണറായിയിൽ കൊണ്ടുപോയേ അടങ്ങുവെന്നൊരു പിടിവാശി കണ്ണൂരിലെ നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടായിരുന്നു. എന്നാൽ അമിത്ഷായുടെ ഇടയ്ക്കിടെ മാറിമറിയുന്ന ഷെഡ്യൂളുകൾ അനിശ്ചിതത്വവും അതിലേറെ ആശങ്കയും വിതച്ചു. അതുകൊണ്ടു അമിത്ഷാ ഇത്തവണ പിണറായിൽ പോയിരിക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച പറഞ്ഞവർ തന്നെ വളരെ പെട്ടെന്ന് നിശബ്ദരായി. ഒടുവിൽ ഇന്നലെയാണ് അവർക്കു ശ്വാസം നേരെ വീണതും അമിത്ഷാ ഇത്തവണ പിണറായി സന്ദർശിച്ചിരിക്കുമെന്നു ഉറപ്പിച്ചു പറഞ്ഞതും.

അമിത്ഷാ പിണറായിൽ പോകുന്നത് കൊല്ലപ്പെട്ട ബി ജെ പി - ആർ എസ് എസ് പ്രവർത്തകരായിരുന്ന ഉത്തമന്റെയും മകൻ റെമിത്തിന്റെയും പിണറായിയിലെ വീട് സന്ദർശിക്കാൻ ആണെന്ന് മാത്രമേ പറയുന്നുള്ളുവെന്നതിനാൽ അവിടെ പൊതു പരിപാടികൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്തായാലും അക്കാര്യങ്ങളൊക്കെ അമിത്ഷാ മാരാർജി മന്ദിരം ഉദ്ഘാടനം ചെയ്യാനായി കണ്ണൂരിലെത്തുന്ന മറ്റന്നാൾ (ഒക്ടോബര് 27) അറിയാം.

https://www.azhimukham.com/mv-nikesh-kumar-visit-p-jayaranja-vadagara-tv-rajesh-binoy-kurian/

https://www.azhimukham.com/kannur-corporation-k-sudhakaran-congress-cpim-mvr-n-ramakrishnan-k-a-antony/

https://www.azhimukham.com/india-amit-shah-son-financial-transactions-illegality-reveals/

Next Story

Related Stories