UPDATES

ട്രെന്‍ഡിങ്ങ്

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടച്ചങ്കന്‍ എവിടെയായിരുന്നെന്ന് എ എന്‍ രാധാകൃഷ്ണന്റെ ചോദ്യം

സ്വന്തം മകളെയും കൊണ്ട് ശബരിമലയില്‍ വരാന്‍ പിണറായി തയ്യാറാണോയെന്നും ബിജെപി നേതാവ്

ശബരിമലയില്‍ ആചാരം ലംഘിക്കണമെന്നാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മകളെയും കൊണ്ട് ശബരിമലയിലേക്ക് വരട്ടെയെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. അവിടേക്ക് വരാന്‍ താന്‍ പിണറായിയെ വെല്ലുവിളിക്കുകയാണെന്നും ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ കോട്ടയം എസ്പി ഓഫീസിന് മുന്നിലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് രാധാകൃഷ്ണന്‍ പറഞ്ഞു.

പിണറായി വിജയന്‍ തെമ്മാടിയും റൗഡിയുമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ എത്രസമയം നില്‍ക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുഖ്യമന്ത്രി ഏതാണ്ട് എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പഭക്തന്മാരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ശബരിമലയില്‍ 25000 പോലീസുകാരെ വിന്യസിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അയാള്‍ അനങ്ങിയാല്‍ ഭൂമി കുലുങ്ങുമെന്നാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ധാരണ. ഭൂമി കുലുക്കിപ്പക്ഷിയെന്ന ഒരു പക്ഷിയുണ്ട്. ആ പക്ഷിയുടെ ധാരണ പക്ഷി കുലുങ്ങുമ്പോള്‍ ഭൂമി മുഴുവന്‍ കുലുങ്ങമെന്നാണ്. അതുപോലെ കേരളത്തിന്റെ മുഖ്യമന്ത്രി കരുതുന്നത് കേരളം മുഴുവന്‍ കുലുങ്ങുകയാണെന്നാണ്. ഇതുപോലെ തെമ്മാടിത്തരം കാണിക്കുന്ന റൗഡിയായ മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നു.

ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് അമിത് ഷായുടെ തടി പോരായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എടോ തടികൊണ്ടല്ല, തല കൊണ്ടാണ് കാര്യം നടക്കുന്നത്. അതിന് ബുദ്ധി വേണം. ഇതുപോലത്തെ മരമണ്ടന്‍ മുഖ്യമന്ത്രി കേരളത്തിലില്ല. അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തിയോട് ചോദിച്ചു നോക്ക്. നൃപന്‍ ചക്രവര്‍ത്തി പറഞ്ഞു തരുമെന്നും രാധാകൃഷ്ണന്‍ പറയുന്നു.

മുഖ്യമന്ത്രി എല്ലായിടത്തും കമ്മ്യൂണിസ്റ്റുകാരെ വിളിച്ചുകൂട്ടി ഗംഭീര നവോത്ഥാന നായകനാകുകയാണ്. ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ശബരിമലയില്‍ പാവപ്പെട്ട ഭക്തര്‍ക്കെതിരെ അപ്രഖ്യാപിതം യുദ്ധം നടത്തുകയാണ്. മനോജ് എബ്രഹാമിനെ പോലെ വര്‍ഗീയ വാദിയായ പോലീസുകാരനെ കണ്ടിട്ടുണ്ടോ? അയാളുടെ മുഖം കണ്ടില്ലേ? ശബരിമല പൂങ്കാവനം മലീമസമാക്കാന്‍ ഉത്തരവ് കൊടുക്കുമ്പോള്‍ അയാളുടെ മുഖം കണ്ടില്ലേ? അത്രയും തെമ്മാടിയായ ഒരു ഐജിയാണ് അവിടെ അക്രമം അഴിച്ചുവിട്ടത്. വേറെയൊരുത്തനുണ്ട് ശ്രീജിത്ത്. അവന്‍ രാജ്യത്ത് പൊതുജനമധ്യത്തില്‍ ഇറക്കാന്‍ പറ്റാത്ത പെണ്ണുങ്ങളെയും കൊണ്ട് കൂട്ടിക്കൊടുപ്പുകാരനായി ശബരിമലയില്‍ പോകുകയാണ്. ഇവനെ കണ്ടിട്ട് മുഖ്യമന്ത്രി തത്തുകയാണ്.

കേരളത്തിലെ മുഖ്യമന്ത്രിയെ പോലെ വൃത്തികെട്ട ഒരു ഗുണ്ട വേറെയുണ്ടോ? പാവപ്പെട്ട തയ്യല്‍ തൊഴിലാളിയായ വാരിക്കല്‍ രാമകൃഷ്ണന്റെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയയാളാ. വേറൊരുത്തനുണ്ട് സുധാകരന്‍. എന്തോ മരുന്ന് മാറി കഴിച്ചേക്കുവാ. അമിത് ഷാ ഗുണ്ടയാണെന്ന് അയാള്‍ ഇന്നലെ പറഞ്ഞത്. വേറെയൊരുത്തനുണ്ട് എംഎം മണി. ശബരിമലയില്‍ പോകുന്നത് മുഴുവന്‍ കഞ്ചാവ് വലിക്കുന്നവരും കഞ്ചാവ് കച്ചവടക്കാരുമാണെന്നാണ് അയാള്‍ പറയുന്നത്. മണിയുടെ അച്ഛന്‍ പഴയ ആലപ്പുഴക്കാരനാണ്. ഈ മണിയുടെ അച്ഛന്‍ ആലപ്പുഴയില്‍ നിന്ന് ഇടുക്കിയിലേക്ക് പോയത് കഞ്ചാവ് കച്ചവടത്തിനാണ്. അവിടെ വച്ചുണ്ടായ ജാരസന്ധതിയാണ് ഈ മണി. അതുകൊണ്ടാണ് അയാള്‍ പറയുന്നത് അയ്യപ്പഭക്തന്മാര്‍ മുഴുവന്‍ കള്ളുകുടിയന്മാരും കഞ്ചാവു വലിക്കാരുമാണെന്ന്.

ഈ തെമ്മാടിത്തരം പറയാന്‍ ആരാണ് ഇവര്‍ക്കൊക്കെ അധികാരം നല്‍കിയത്. ഇത്രയും വലിയ വീരശൂര പരാക്രമികളാണെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യാ രാജ്യത്തെ നൂറ് കോടി ജനങ്ങളെ ഇന്ദിരാഗാന്ധി കരിമ്പട്ടികയില്‍ പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഈ ഇരട്ടച്ചങ്കന്മാരും കമ്മ്യൂണിസ്റ്റുകാരും എവിടെപ്പോയെന്നാണ് രാധാകൃഷ്ണന്റെ മറ്റൊരു ചോദ്യം. കേരളം അക്കാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയായിരുന്നല്ലോ? എന്നിട്ടും പോലീസുകാരെ കണ്ടാല്‍ അവന്മാര്‍ക്ക് മുട്ടിടിക്കുമായിരുന്നു. ഞങ്ങള്‍ക്ക് പോലീസുകാരെ പേടിയില്ല. എഎന്‍ രാധാകൃഷ്ണന്റെ പ്രസംഗത്തിന്റെ വീഡിയോ താഴെ

മനോജ് എബ്രഹാം പോലീസ് നായ: ഐജിയെ തെരുവില്‍ തെറിവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത എം എം ലോറന്‍സിന്റെ കൊച്ചുമകനില്‍ നിന്നും ബിജെപി പഠിക്കുന്ന രാഷ്ട്രീയം

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ദഹണ്ഡത്തിന് എമ്പ്രാന്തിരി തന്നെ വേണം; തീണ്ടല്‍ പലകകളുടെ കാലം കഴിഞ്ഞിട്ടില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍