ട്രെന്‍ഡിങ്ങ്

ആ ക്രൂരന്മാര്‍ക്ക് തൂക്കുമരം വിധിച്ചാല്‍ ഞാന്‍ ആരാച്ചാരാകാം; പൊട്ടിത്തെറിച്ച് ആനന്ദ് മഹീന്ദ്ര

Print Friendly, PDF & Email

ശാന്തനാകാന്‍ ശ്രമിച്ചു, പക്ഷേ ഇതൊക്കെ കണ്ടിട്ട് എന്റെ രക്തം തളിയ്ക്കുകയാണ്

A A A

Print Friendly, PDF & Email

കതുവ, ഉന്നാവോ സംഭവങ്ങള്‍ക്കു പിന്നാലെ സൂറത്തില്‍ ഒമ്പതുകാരി ക്രൂരമായ പീഡനത്തിനുശേഷം കൊല ചെയ്യപ്പെട്ട വാര്‍ത്തയും പുറത്തു വന്നതോടെ തന്റെ ഉള്ളിലെ രോഷവും സങ്കടവും തുറന്നു പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുകയയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര പൊട്ടിത്തെറിച്ചിരിക്കുന്നത്.

ഒരു ആരാച്ചാരുടെ ജോലി ആത്മസന്തോഷം തരുന്നതൊന്നുമല്ല. പക്ഷേ, ചെറിയ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുന്നവരേയും തൂക്കിലേറ്റാന്‍ ഒരു വിമുഖതയും കൂടാതെ സ്വമനസാലെ ഞാന്‍ തയ്യറാണ്. ശാന്താനാകാന്‍ പരാമവധി ശ്രമിച്ചു. പക്ഷേ ഈ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് കാണുമ്പോള്‍ എന്റെ രക്തം തിളയ്ക്കുകയാണ്.

ഇങ്ങനെയായിരുന്നു ആനന്ദിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പുറത്തുവന്നതോടെ ട്വിറ്ററില്‍ വലിയ പിന്തുണയാണ് ആനന്ദ് മഹീന്ദ്രയ്ക്ക് ലഭിക്കുന്നത്. താങ്കള്‍ക്കൊപ്പം ഞങ്ങളും അണിചേരാമെന്നാണ് പലരും പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍