ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത് നടക്കുന്ന പ്രതിഷേധങ്ങളുടെയും, അറസ്റ്റിന്റെയും പശ്ചാത്തലത്തിൽ റിപ്പോട്ടറിൽ നടന്ന ചർച്ചയിൽ നാടകീയ രംഗങ്ങൾ. 'നാടകങ്ങളുടെ പൊരുളെന്ത്' എന്ന തലക്കെട്ടിൽ ഇന്നലെ നടന്ന ചർച്ചയിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ബഹുമാനിക്കണമെന്നും കുറഞ്ഞ പക്ഷം അവരെ ടീച്ചർ എന്നെങ്കിലും അഭിസംബോധന ചെയ്യണമെന്നും രാഹുൽ ഈശ്വർ അവതാരക അപര്‍ണയോട് ആവശ്യപ്പെട്ടത് ആണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. "സമൂഹത്തിൽ വർഗീയ വിഷം ചീറ്റുന്ന ഈ നാടിനെ ഭീന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ അത്ര അധികം ബഹുമാനിക്കാൻ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട് " എന്നായിരുന്നു അപർണയുടെ മറുപടി.ശശികല വിമര്ശകര്ക്കിടയിൽ വൻ സ്വീകാര്യതയാണ് ചർച്ചയുടെ വീഡിയോ ക്ലിപ്പിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
കെ പി ശശികലയുടെ പ്രസംഗങ്ങൾക്കും, ചാനൽ ചർച്ചകളിലെ ഇടപെടലുകൾക്കും എതിരെ നേരത്തെ തന്നെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അവർക്കെതിരെ ഏഴോളം കേസുകളും ഉണ്ട്.
അതെ സമയം ഇന്ന് ശബരിമലയില്‍ താൻ തമ്പടിക്കില്ലെന്ന് കെപി ശശികല പൊലീസിന് വാക്ക് നൽകി. നിലയ്ക്കലിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പമ്പയിലേക്ക് യാത്ര തിരിച്ചു. ഇതിനിടയിൽ എസ്പി യതീഷ് ചന്ദ്ര ബസ്സിൽ കയറിച്ചെന്നാണ് ശശികലയുടെ ഉദ്ദേശ്യലക്ഷ്യം ഉറപ്പുവരുത്തിയത്. തുടക്കത്തിൽ മലയിൽ തങ്ങില്ലെന്ന് പറയാൻ ശശികല മടിച്ചെങ്കിലും പിന്നീട് പൊലീസിനോട് തനിക്ക് മറ്റുദ്ദേശ്യങ്ങളില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പൊലീസുകാര്‍ ക്രൂരമായി പെരുമാറിയെന്ന അറസ്റ്റിലായ ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ പരാമർശവും ഇരുമുടിക്കെട്ടു വലിച്ചെറിഞ്ഞത് പോലീസ് ആണെന്ന വാദവും ഇന്നലെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ പൊളിഞ്ഞിരുന്നു. തുടർന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, തോമസ് ഐസക്കും സുരേന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു.
ശബരിമല ദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഇരുമുടിക്കെട്ടിനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഏറുപടക്കമാക്കി മാറ്റി എന്ന് മന്ത്രി തോമസ് ഐസക്. പറഞ്ഞു “തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവുട്ടി എന്ന് പഫറയാന് സുരേന്ദ്രന് ഇളിഭ്യതയൊന്നും കാണില്ല. കാരണം നുണ സംഘികള്‍ക്ക് ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെയാണ്” – തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. തറയിൽ വീണ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്. സുരേന്ദ്രന് പ്രതിക്കൂട്ടിലാണ്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള സുരേന്ദ്രന്റെ ദുഷ്ടമനസ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ശിക്ഷ തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും തോമസ് ഐസക് പറയുന്നു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കെ സുരേന്ദ്രനെതിരെ രംഗത്ത് വന്നു "ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.” കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.".
https://www.azhimukham.com/trending-k-surendran-lies-reveals-police-station-cctv-footage-released-kadakampalli-surendran/
https://www.azhimukham.com/kerala-the-curious-case-of-k-surendran/
https://www.azhimukham.com/trending-offbeat-minister-thomas-isaac-says-k-surendran-treated-irumudikkettu-as-throwing-fire-cracker-sabarimala-womens-entry-protest/
https://www.azhimukham.com/kerala-sabarimala-women-entry-live-streaming/