TopTop
Begin typing your search above and press return to search.

സിനിമയെ ആക്രമിച്ചാല്‍ സത്യം പുറത്തുവരുമോ? ഇത് അപരിഷ്‌കൃതം; ആഷിഖ് അബു

സിനിമയെ ആക്രമിച്ചാല്‍ സത്യം പുറത്തുവരുമോ? ഇത് അപരിഷ്‌കൃതം; ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലുള്ള പ്രചരണമാണ് നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിയോട് അനുഭാവം പ്രകടിപ്പിച്ച് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ഒരു വിഭാഗം പറയുന്നു.

അതേസമയം നവാഗത സംവിധായകന്റെ ചിത്രമായ രാമലീല ബഹിഷ്‌കരിക്കേണ്ടതില്ലെന്നും അത് ഒരുപറ്റം അണിയറ പ്രവര്‍ത്തകരെ ബാധിക്കുമെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ഏതായാലും ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സജീവമായ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ സംവിധായകന്‍ ആഷിഖ് അബുവും ചിത്രത്തെ പരോക്ഷമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്‌കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങള്‍ വിപരീതഫലമുണ്ടാകും എന്നല്ലാതെ ഒരു തരത്തിലും സത്യം പുറത്തുവരുന്നതിന് ഹേതുവാകില്ല' എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്‌ക്കൊപ്പം നില്‍ക്കുകയും മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംവിധായകനാണ് ആഷിഖ്. നേരത്തെ ദിലീപിനെതിരെയും ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും ആഷിഖ് നിരവധി വിമര്‍ഷനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ദിലീപ് ആരാധകര്‍ ആഷിഖിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

Next Story

Related Stories