UPDATES

ട്രെന്‍ഡിങ്ങ്

ഗോധ്ര മുതൽ നിലക്കൽ വരെ : സംഘപരിവാറിന്റെ നുണ പ്രചാരണവും വർഗീയ കലാപങ്ങളും അക്കമിട്ട് നിരത്തി ശ്രീചിത്രൻ

ഒരു പാവപ്പെട്ട ഒരു മനുഷ്യന്റെ മരണമായി അത്യന്തം നിസ്സഹായനായ മനുഷ്യന്റെ മരണത്തെ ചൂഷണം ചെയ്യുന്നതിനായി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുമെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ലെന്ന്

ശബരിമലയില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടു എന്ന സംഘപരിവാര്‍ പ്രചാരണം തെളിവുകൾ സഹിതം പൊളിയുന്നതിൽ അത്ഭുതം ഒന്നുമില്ലെന്നും, സംഘപരിവാറിന്റെ പാരമ്പര്യം തന്നെയാണ് ഇവിടെ പ്രകടമാകുന്നതെന്നും സാമൂഹ്യ നിരീക്ഷകനും, കോളമിസ്റ്റുമായ ശ്രീചിത്രന്‍ എം.ജെ. എഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രോധ്രകാലാപവും, തലശേരി കലാപം, ബാബറി മസ്ജിദ് ധ്വംസനം അടക്കമുള്ള സംഘപരിവാർ ഭീകരത അരങ്ങേറിയ നാളുകളിലെ നുണ പ്രചാരണങ്ങൾ അക്കമിട്ടു നിരത്തിയാണ് ശ്രീചിത്രൻ ചർച്ചയിൽ പങ്കെടുത്ത ബി ജെ പി പ്രതിനിധിയെ നേരിട്ടത്.

‘മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ട സംഭവമാണ് ഗോധ്ര കലാപം. അന്ന് ഇവര്‍ പറഞ്ഞിരുന്നത് മുസ്‌ലിങ്ങള്‍ എന്തോ ദ്രാവകം ഒഴിച്ചാണ് അന്ന് ബോഗിക്ക് തീപിടിച്ചത് എന്നായിരുന്നു. കൃത്യമായി ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. പുറത്ത് നിന്ന് ഒന്നും ഒഴിച്ചിട്ടില്ല അകത്തുനിന്നാണ് തീ കത്തി പടര്‍ന്നത് എന്ന്. അങ്ങിനെ ആ കള്ളം പൊളിഞ്ഞു.’ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് രൂപീകരിച്ച് രണ്ടാം വര്‍ഷം കഴിയുമ്പോള്‍ 1927ല്‍ നാഗ്പൂറില്‍ സംഘടിപ്പിച്ച കലാപം എങ്ങിനെയായിരുന്നു. അതിന് തുടക്കമായിട്ട് ഇവര്‍ ചൂണ്ടികാണിച്ചത് ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ വീട്ടിന് നേരെ മുസ്‌ലിങ്ങള്‍ കല്ലെറിഞ്ഞു എന്നായിരുന്നു പ്രചാരണം, നിമിഷ നേരങ്ങൾക്കുള്ളിൽ ആ കള്ളം പൊളിഞ്ഞു.

1971ല്‍ ആണ് ഇവിടെ തലശ്ശേരി കലാപം ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രം പഠിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. മേലൂട്ട് മടപ്പുരയിലെക്കുള്ള ഒരു കാലാശഘോഷയാത്ര ആ യാത്രയില്‍ ഹിന്ദുക്കള്‍ക്ക് നേരെ മുസ്‌ലിം ഉടമസ്ഥതയിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ചെരിപ്പ് എറിഞ്ഞു എന്നായിരുന്നു. ഇവരുടെ പാരമ്പര്യം ഇതാണ്. അതായത് ഇവര്‍ തന്നെ ചെയ്ത് കൂട്ടുന്ന എതെങ്കിലും ദുഷ്ടകൃത്യങ്ങളുടെ ഫലം കേരള ജനതയുടെ മുമ്പില്‍ കൃത്യമായ വര്‍ഗീയ കലാപത്തിനുള്ള മരുന്നായി ഇവര്‍ ഉപയോഗിക്കും. ഇത് പ്രതീക്ഷിച്ചതാണ് എന്നാല്‍ ഇത്രമേല്‍ വലിയ ദുരന്തമായി ഒരു പാവപ്പെട്ട ഒരു മനുഷ്യന്റെ മരണമായി അത്യന്തം നിസ്സഹായനായ മനുഷ്യന്റെ മരണത്തെ ചൂഷണം ചെയ്യുന്നതിനായി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുമെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ലെന്ന് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് മനസിലാക്കണം’. ശ്രീചിത്രൻ പറഞ്ഞു.

അതെ സമയം നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് ഇന്നലെ പത്തനംതിട്ടയില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ചർച്ചയിൽ ബി ജെ പി യെ പ്രതിനിധീകരിച്ചു പങ്കെടുത്ത അശോകന്‍ കുളനട മറുപടി ഇല്ലാതെ കുഴങ്ങുന്ന കാഴ്ചയും ഇതേ ചർച്ചയിൽ ദൃശ്യമായി.

ശ്രീധരന്‍പിള്ളയും ബി.ജെ.പിയും എന്തിനാണ് ഹര്‍ത്താല്‍ നടത്തിയതെന്നും 17 ന് കാണാതായി എന്ന് എങ്ങനെയാണ് നിങ്ങള്‍ അറിഞ്ഞത് എന്നുമുള്ള ചോദ്യത്തിനു മുന്നിലാണ് ബി.ജെ.പി നേതാവ് ഉരുണ്ട് കളിച്ചത്.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍