UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിന്ദു തങ്കം കല്യാണിക്ക് എതിരെയുള്ള ആക്രമണങ്ങളെ തടയാൻ ഭരണസംവിധാനങ്ങളും ജനാധിപത്യവാദികളും രംഗത്തിറങ്ങണം : സുനിൽ പി ഇളയിടം

ഭരണഘടനയും നിയമവാഴ്ചയും ഉള്ള ഒരു സമൂഹമായി നമുക്ക് തുടരാൻ കഴിയണമെങ്കിൽ അത് അനിവാര്യമാണ്

ബിന്ദു തങ്കം കല്യാണിക്ക് എതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ തടയാൻ ഭരണസംവിധാനങ്ങളും പോലീസും ജനാധിപത്യവാദികളും രംഗത്തിറങ്ങണം എന്ന് സാമൂഹ്യ നിരീക്ഷകനും, എഴുത്തുകാരനുമായ സുനിൽ പി ഇളയിടം.

” ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിന്റെ പിൻബലത്തിൽ ശബരിമലയിൽ പോകാൻ മുതിർന്നു എന്നതിന്റെ പേരിലാണ് അവർ കഴിഞ്ഞ മൂന്നാഴ്ചയോളമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഉത്തരേന്ത്യയിലും മറ്റും അരങ്ങേറുന്ന മത ഭ്രാന്തമായ ആൾക്കൂട്ട വിചാരണയുടെ മലയാളപ്പതിപ്പാണ്. നാമതിനെ ഉറച്ചു നിന്ന് എതിർക്കണം. ഭരണഘടനയും നിയമവാഴ്ചയും ഉള്ള ഒരു സമൂഹമായി നമുക്ക് തുടരാൻ കഴിയണമെങ്കിൽ അത് അനിവാര്യമാണ്.” സുനിൽ പി ഇളയിടം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയ ബിന്ദുവിന് പ്രതിഷേധം മൂലം മടങ്ങേണ്ടി വന്നിരുന്നു. എന്നല്‍ മടങ്ങിയെത്തിയ ശേഷം ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ബിന്ദുവിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ബിന്ദുവിനെ ഇറക്കിവിട്ടിരുന്നു. നിരവധി വധഭീഷണി സന്ദേശങ്ങളും വന്നു.ഇപ്പോഴും സൈബർ ഇടങ്ങളിലും നേരിട്ടും ബിന്ദു തങ്കം കല്യാണി കനത്ത ഭീഷണികൾ നേരിട്ട് കൊണ്ടിരിക്കയാണ്.

നേരത്തെ സുനില്‍ പി ഇളയിടത്തിന് നേരെയും വധഭീഷണി ഉയർന്നിട്ടുണ്ട്. ആര്‍എസ്എസ് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഭീഷണി പ്രചരിക്കുന്നത്. പൊളിറ്റിക്കല്‍ ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാമിസം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമാണെന്നും സുനില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി പ്രചരിക്കുന്നത്. ബിജെപിക്കാനായ ഒരു സുഹൃത്ത് തന്നോട് സൂക്ഷിക്കണമെന്ന് പറഞ്ഞതായും എന്നാല്‍ ഗാന്ധിയെ വെടിവച്ച് കൊന്നവര്‍ക്ക് തന്നെ വധിക്കാന്‍ എളുപ്പമായിരിക്കും അതുകൊണ്ട് ശ്രദ്ധിച്ചിട്ടും വലിയ കാര്യമില്ലെന്നും സുനില്‍ ഈ വിഡിയോയില്‍ പറയുന്നു.

ആര്‍എസ്എസ് അനുകൂല പേജായ സുദര്‍ശനത്തില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ വിഷ്ണു എന്ന പ്രൊഫൈലില്‍ ഈ ഭീഷണി സന്ദേശം ഇപ്പോഴും പേജിലുണ്ട്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് ഭീഷണി. പോസ്റ്റിന് താഴെ കമന്റുകളായും ധാരാളം പേര്‍ ഭീഷണിയും തെറിയഭിഷേകവും ഉയര്‍ത്തുന്നുണ്ട്.

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍