TopTop
Begin typing your search above and press return to search.

പശുവിന്റെ പേരിലുളള കൊല: ഗോരക്ഷകര്‍ കര്‍ഷകന്റെ മൃതദേഹം വെട്ടിനുറുക്കിയെന്ന് പൊലീസ്

പശുവിന്റെ പേരിലുളള കൊല: ഗോരക്ഷകര്‍ കര്‍ഷകന്റെ മൃതദേഹം വെട്ടിനുറുക്കിയെന്ന് പൊലീസ്
രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയതിന്റെ പേരില്‍ കര്‍ഷകനെ കൊന്ന കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ വെളളിയാഴ്ച ഗോവിന്ദ് ഗഡില്‍ വെച്ച് പശുവിനെ കടത്തിയ മൂന്ന് പേരില്‍ ഒരാളെ ഗോസരക്ഷകര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. 42 കാരനായ ഉമ്മറിനെയാണ് അക്രമികള്‍ വെടിവെച്ച് കൊന്ന് മൃതശരീരം റെയില്‍ പാളത്തിലേക്ക് വലിച്ചെറിഞ്ഞത്. അക്രമികള്‍ ഉമ്മറിനെ അക്രമിക്കുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ഉമ്മറിനെ കൊന്ന ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വെട്ടിനുറുക്കിയതായും പ്രതികള്‍ പൊലിസിനോട് പറഞ്ഞതായി പൊലിസ് പറഞ്ഞു. അതെസമയം ഉമ്മറും സുഹൃത്തുക്കളായ താഹിര്‍, ജാവേദ് എന്നിവര്‍ പശുകൊളളക്കാരാണെന്നും ഇവര്‍ മോഷ്ടിച്ച വാഹനത്തിലായിരുന്നു പശുക്കളെ കടത്തിയെതെന്നും പൊലിസ് പറഞ്ഞു.

രണ്‍വീര്‍ ഗുജ്ജാര്‍ ഭഗ്‌വാന്‍ സിങ് എന്നിവരെയാണ് പൊലിസ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 30 വയസ് പ്രായമുളളവരാണ് ഇരുവരുമെന്നും അല്‍വാര്‍ പൊലിസ് പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Next Story

Related Stories