TopTop

തങ്ങളുമായി അടുത്തിടപഴകാന്‍ തുടങ്ങിയതിനു പിന്നാലെ മരണം; ദുരൂഹതകളും സംശയങ്ങളും ഉയര്‍ത്തി ബാലഭാസ്‌കറിന്റെ പിതാവ്

തങ്ങളുമായി അടുത്തിടപഴകാന്‍ തുടങ്ങിയതിനു പിന്നാലെ മരണം; ദുരൂഹതകളും സംശയങ്ങളും ഉയര്‍ത്തി ബാലഭാസ്‌കറിന്റെ പിതാവ്
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റേത് അപകട മരണമോ കൊലപാതകമോ? പിതാവ് ഉണ്ണി ഈ ചോദ്യത്തിന് ഉത്തരം തേടി ഉയര്‍ത്തുന്ന സംശയങ്ങള്‍ ഇവയാണ്; അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് താന്‍ അല്ലെന്ന് ആര്‍ജുന്‍ മൊഴി മാറ്റിയത് ആരുടെ ഇടപടല്‍ മൂലം? കാര്‍ ഓടിച്ചത് താനാണെന്ന് അര്‍ജുന്‍ സമ്മതിച്ചിരുന്നു. അര്‍ജുന്റെ പരിക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇതിനെല്ലാം ശേഷമാണ് അര്‍ജുന്‍ മൊഴി മാറ്റിയതെന്നാണ് ഉണ്ണി പറയുന്നത്. ബാലഭാസ്‌കറിന്റെ സഹായാകളായിരുന്നു പ്രകാശ് തമ്പിക്കും വിഷ്ണുവിനും അപകടത്തില്‍ പങ്കുണ്ടോ?

ഇരുവരും സ്വര്‍ണം കള്ളക്കടത്തു കേസില്‍ പ്രതികളാണ്. പാലക്കാട് പൂന്തോട്ടം ആയുര്‍വേദ ആശുപത്രി ഉടമ ഡോ. രവീന്ദ്രനാഥിനും ഭാര്യക്കും ഈ അപകടത്തില്‍ പങ്കുണ്ടോ? ഇരുവര്‍ക്കും പണം നല്‍കിയിട്ടുള്ളതായി ബാലഭാസ്‌കര്‍ പറഞ്ഞിട്ടുണ്ട്. രേഖാ പ്രകാരം ഉള്ളതിനെക്കാള്‍ കൂടുതല്‍ പണമിടപാട് ബാലഭാസ്‌കറും അവരും തമ്മില്‍ നടന്നിട്ടുണ്ടോ? ഗുരുവായൂരില്‍ വഴിപാട് കഴിഞ്ഞ് അന്നേ ദിവസം തൃശൂരില്‍ തങ്ങാന്‍ തീരുമാനിച്ച് ഹോട്ടല്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്‌കര്‍ ആരെങ്കിലും നിര്‍ദേശിച്ചതിന്‍ പ്രകാരമാണോ രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചത്?  ഈ സംശയങ്ങള്‍ക്കിടയില്‍ ഉണ്ണി പറയുന്ന മറ്റൊന്നുകൂടിയുണ്ട്. തങ്ങളുമായി അകല്‍ച്ചയിലായിരുന്നു ബാലഭാസ്‌കര്‍ അടുത്തിടപഴകാന്‍ തുടങ്ങിയതിനു പിന്നാലെയാണ് മരണപ്പെടുന്നത്. ഇതില്‍ ദുരൂഹതയുണ്ടോ എന്നാണ് അച്ഛന്‍ ചോദിക്കുന്നത്.

ഉണ്ണിയുടെ പരാതിയില്‍ പറയുന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംഘം പറയുന്നത്. ഇതിന്റെ ഭാഗമായി ഗുരുവായൂരില്‍ നിന്നും വാഹനം പുറപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്നും ക്രൈബ്രാഞ്ച് സംഘം പറയുന്നതായി ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മനോരമ ഓണ്‍ലൈനിലെ വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണോ അര്‍ജുന്‍ ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് കിട്ടുന്നത്.

അര്‍ജുന്‍ തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത്. ഇക്കാര്യം തന്റെ അമ്മ അടക്കമുള്ളവരോട് അര്‍ജുന്‍ സമ്മതിച്ചിട്ടുള്ളതാണെന്നും ലക്ഷ്മി പറയുന്നുണ്ട്. അപകട സ്ഥലത്ത് എത്തിയ വര്‍ക്കല സ്വദേശിയായ അശ്വിന്‍ പറയുന്നതും അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ ആയിരുന്നുവെന്നാണ്, വിമാതത്താവളത്തില്‍ നിന്നും ബന്ധുവിനെ യാത്രയാക്കിയശേഷം തിരികെ വരുമ്പോഴായിരുന്നു ആശ്വിനും സഹോദരന്‍ പ്രണവും അപകടം നടന്ന കാര്‍ കാണുന്നത്. ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ എന്നും കുര്‍ത്ത ധരിച്ചൊരാള്‍ പിന്നില്‍ ഇരു സീറ്റുകള്‍ക്കുമിടയില്‍ തലകുനിച്ച് കുഴഞ്ഞിരിക്കുകയായിരുന്നുമെന്നാണ് അശ്വിന്‍ പറയുന്നത്. എന്നാല്‍ അപകടം ഉണ്ടായ വാഹനത്തിനു പിറകില്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സി അജി നല്‍കുന്ന മൊഴിയില്‍ ഡ്രൈവിംഗ് സീറ്റില്‍ ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ്.

Azhimukham Special: മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

Next Story

Related Stories