വായന/സംസ്കാരം

ഊർമിള ഉണ്ണി പങ്കെടുക്കുന്ന ബഷീർ മെമ്മോറിയൽ‌ ചടങ്ങിൽ നിന്ന് ബഷീറിന്റെ മകൾ വിട്ടുനിൽക്കും

നേരത്തെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ഇതേ കാരണം കൊണ്ട് പരിപാടിയില്‍ പങ്കെടുക്കില്ല എന്നു വ്യക്തമാക്കിയിരുന്നു

നടി ഊർമിള ഉണ്ണി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ വിട്ടുനിൽക്കും. കോഴിക്കോട് നടക്കുന്ന ബഷീറിന് സ്മരണാഞ്ജലി അർപ്പിക്കുന്ന പരിപാടിയില്‍ നിന്നാണ് ഷാഹിന വിട്ടു നിൽക്കുക.

നടിയെ തട്ടിക്കൊണ്ടുപോകാനും ലൈംഗികാക്രമണം നടത്താനും ഗൂഢാലോചന ചെയ്ത കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദീലീപിനെ എഎംഎംഎയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടവരിൽ പ്രമുഖയാണ് ഊർമിള ഉണ്ണി. ഇവർ വളരെ വൈകാരികമായാണ് തന്റെ ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യത്തെ നടീനടന്മാരുടെ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു.

ബഷീർ മെമ്മോറിയൽ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഊർമിള ഉണ്ണി പങ്കെടുക്കുന്നത്. നേരത്തെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ഇതേ കാരണം കൊണ്ട് പരിപാടിയില്‍ പങ്കെടുക്കില്ല എന്നു വ്യക്തമാക്കിയിരുന്നു.

ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് ദീപാ നിശാന്ത്

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍