TopTop
Begin typing your search above and press return to search.

പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? പിസി ജോര്‍ജ്ജിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു

പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? പിസി ജോര്‍ജ്ജിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരെ ഡബ്ബിംഗ് ആര്‍ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. അതോ അവര്‍ ഒരു നടിയായതിനാലാണ് അങ്ങനെ പറയുന്നതെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്.

താങ്കളുടെ പെണ്‍മക്കള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ? അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ? ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു ജനപ്രതിനിധി തന്നെ പറയുന്നു. നല്ല ജനപ്രതിനിധി. താങ്കള്‍ ഉള്ളകാര്യം പച്ചയ്ക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. അതിന് കയ്യടിക്കുന്നവരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇതിത്തിരി ക്രൂരമായി പോയി. ഇതിന് ജനം കയ്യടിക്കുമെന്ന് കരുതരുത്.

ആരെ സംരക്ഷിക്കാനാണ് ഈ പ്രസ്താവനയെന്ന് ജോര്‍ജ്ജ് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു. അവനവന് വേദനിച്ചാലേ വേദനയെന്തെന്ന് അറിയൂ. തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല. അപമാനിക്കപ്പെട്ടതിന് പുറമെ പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതിരിക്കുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Also Read: ‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

നടി പീഡിപ്പിക്കപ്പെട്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നതിന്റെ പിറ്റേദിവസം അവര്‍ ഷൂട്ടിംഗിന് പോയത് ദുരൂഹമാണെന്നുമാണ് പി സി ജോര്‍ജ്ജ് ഇന്നലെ ആലപ്പുഴയില്‍ വച്ച് പറഞ്ഞത്. അവരേത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്.


Next Story

Related Stories