TopTop
Begin typing your search above and press return to search.

യാത്രയയപ്പ് പാര്‍ട്ടിക്കിടെ ആകാശത്തേക്ക് വെടി; എസ്പിയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി (വീഡിയോ)

യാത്രയയപ്പ് പാര്‍ട്ടിക്കിടെ ആകാശത്തേക്ക് വെടി; എസ്പിയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി (വീഡിയോ)

യാത്രയയപ്പ് പരിപാടിയില്‍ ഒന്‍പത് തവണ മുകളിലേക്ക് വെടിവെച്ച കടിഹാര്‍ ജില്ലാ എസ് പി സിദ്ധാര്‍ത്ഥ മോഹന്‍ ജെയിനിന്‍റെ സ്ഥലം മാറ്റ ഉത്തരവ് ബീഹാര്‍ പോലീസ് റദ്ദാക്കി. ചൊവാഴ്ച രാത്രി പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെയ്ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

സിബിഐയിലേക്കുള്ള ഡെപ്യൂട്ടേഷന് എസ്പി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ ഉത്തരവ് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 28നു പുറത്തിറങ്ങിയ ഉത്തരവില്‍ നിരവധി പോലീസ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു.

സ്ഥലം മാറ്റ പട്ടികയില്‍ ഉള്‍പ്പെട്ട കടിഹാര്‍ ജില്ല മജിസ്ട്രേറ്റ് മിതിലേഷ് മിശ്രയും വിവാദ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മിശ്ര പാട്ടുപാടുമ്പോള്‍ ജെയ്ന്‍ അടക്കമുള്ള നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പൊടുന്നനെ ജെയ്ന്‍ തന്റെ തോക്ക് പുറത്തെടുക്കുകയും വായുവിലേക്ക് വെടിവെക്കുകയുമായിരുന്നു.

Next Story

Related Stories