Top

15 കേസുകൾ, 23 ദിവസത്തെ ജയിൽ വാസം; സുരേന്ദ്രന് കുരുക്കായത് സന്നിധാനത്തെ സംഘർഷങ്ങൾ

15 കേസുകൾ, 23 ദിവസത്തെ ജയിൽ വാസം; സുരേന്ദ്രന് കുരുക്കായത് സന്നിധാനത്തെ സംഘർഷങ്ങൾ
23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കർശന ഉപാധികളോടെ ഹൈക്കോടതി അനുവദിച്ച ജാമ്യവുമായി  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാവും. ശബരിമല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ തടങ്കലിന്റെ പേരിലായിരുന്നു സുരേന്ദ്രന്റെ അറസ്റ്റ്. എന്നാൽ ഇതിന് പിറകെ  പഴയ കേസുകളിൽ തുടങ്ങി വധശ്രമം, ഗുഢാലോചന എന്നിവ ഉൾപ്പെടെ 15 കേസുകളിൽ പോലീസ് നടപടി ആരംഭിച്ചതോടെയാണ് സുരേന്ദ്രന്റെ ജയിൽ വാസം നീണ്ടത്.

കണ്ണുർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ പല തവണയായി രജിസ്റ്റർ ചെയ്തതായിരുന്നു കേസുകൾ.  അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും, ഉള്‍പ്പെട്ടതിനും, ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെയാണ് കേസുകൾ. അതില്‍ എട്ട് കേസുകള്‍ 2016ന് മുമ്പ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണെന്നുമാണ് വിവരം.

എന്നാൽ ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിന് 52കാരിയെ സുരേന്ദ്രന്റെ നേതൃത്വത്തില്‍  സംഘടിച്ച് അന്യായമായി തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമങ്ങള്‍ നടത്തിയെന്നുമുള്ള കേസാണ് ഇതിൽ നടപടി വൈകിച്ചത്. മര്‍ദ്ദിച്ച് അവശനാക്കിയെന്ന് കാട്ടി സ്ത്രൂീയുടെ ബന്ധുവിന്റെ പരാതിയും ഉണ്ടായിരുന്നു.  ഇതിന്റെ ഗൂഢാലോചന ഉൾപ്പെടെ.  സന്നിധാനം പൊലീസ് സ്റ്റേഷന്‍നില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 13-ാം പ്രതിയായിരുന്നു  സുരേന്ദ്രന്‍. കേസ് ഗുരുതര സ്വഭാവം ഉള്ളതാണെന്നും, ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റെന്നും ചൂണ്ടിക്കാട്ടി  സർക്കാർ നിലപാടെടുക്കുകയും ചെയ്തതോടെയായിരുന്നു സുരേന്ദ്രന്റെ മോചനം നീണ്ടത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നിലയ്ക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ഒന്നാം പ്രതിയായും, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ കുറ്റകരമായി സംഘടിച്ചതിനും മറ്റും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രണ്ടാം പ്രതിയായും കേസുകള്‍ നിലവിലുണ്ട്.

സർക്കാര്‍ വാദം മുഖവിലയ്ക്കെടുത്ത് പത്തനംതിട്ട മുന്‍സിഫ് കോടതി ഉൾപ്പെടെ കേസിൽ  ജാമ്യം നിഷേധിച്ചതോടെയാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിച്ച കോടതി സുരേന്ദ്രന്റെ നടപടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതു.  ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും, ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നുമുള്ള പരമാര്‍ശങ്ങളോടെയായിരുന്നു കോടതി ഹർജി പരിഗണിച്ച് കൊണ്ട് കോടതി ചോദിക്കുകയും ചെയ്തു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഹർജിയെ എതിർത്ത സംസ്ഥാന  സർക്കാറിനെയും കോടതി  രൂക്ഷമായി വിമർശിച്ചു. കേസിന്റെ പേരിൽ എത്രകാലം സുരേന്ദ്രനെ ജയിലിടാനാവുമെന്നും കോടതി ചോദിച്ചു. മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. എന്നാൽ, സ്ത്രീയെ ആക്രമിച്ചെന്ന് കാട്ടി ചുമത്തിയ കേസിൽ  52 കാരിക്ക് ചെറിയ പരിക്ക് മാത്രമാണ് സംഭവിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ  വാദം അംഗീകരിച്ചാണ് ഒരു ദിവസത്തിന് ശേഷം സുരേന്ദ്രന് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് ഉൾപ്പെടെയുള്ള വ്യവസ്ഥയോടെയാണ് കോടതി ഉത്തരവിൽ വ്യക്തമാക്കന്നു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രണ്ട് ലക്ഷം രൂപയും  ബോണ്ടും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണം എന്നിവയും കോടതി വ്യവസ്ഥയായി മുന്നോട്ടുവയ്ക്കുന്നു.

സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലാണു ജാമ്യം.  നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികള്‍ പുറപ്പെടുവിച്ച വാറണ്ടുകളും നിലനിന്നിരുന്നു. ഈ വാറണ്ടുകളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ജാമ്യം ലഭിച്ചിരുന്നു. മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല നടതുറന്ന് രണ്ടാം ദിവസം നവംബര്‍ 18 നായിരുന്നു കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.  അതിനിടെ സുരേന്ദ്രനെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് എ എന്‍ രാധാൃഷ്ണന്‍ നടത്തിവരുന്നതിനിടെയാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.

https://www.azhimukham.com/kerala-the-curious-case-of-k-surendran/

https://www.azhimukham.com/kerala-rss-kerala-head-gopalankutty-master-talks-on-supreme-court-verdict-on-women-entry-in-sabarimala-and-cpim-led-ministry-and-cm-pinarayi-vijayan-by-sreeshma/

https://www.azhimukham.com/kerala-illegal-appointments-in-kirtads-including-minister-ak-balans-staff-report-by-kr-dhanya/

Next Story

Related Stories