TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസിനെ പിളര്‍ത്തി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍!

കോണ്‍ഗ്രസിനെ പിളര്‍ത്തി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍!
കേരളത്തിലും തെലങ്കാനയിലും ചുവടുറപ്പിക്കാന്‍ തന്ത്രങ്ങളുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ കോണ്‍ഗ്രസിനെയും തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യെയും പിളര്‍ത്തി ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് അമിത് ഷായുടെ പദ്ധതിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ എഐഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന ബിജെപി പദ്ധതിയുടെ വിജയം കണ്ടത്തോടെ കേരളത്തിലും തെലങ്കാനയിലുമാണ് അമിത് ഷായുടെ ശ്രദ്ധ.

പ്രമുഖരായ ഈ നേതാക്കളെയും ബിജെപിയിലെത്തിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സര്‍വേയിലെ റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം അറിയിക്കാന്‍ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിര്‍ദേശിച്ചിട്ടുമുണ്ടെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിന്റെ പ്രവര്‍ത്തനകേന്ദ്രം ബംഗളൂരുവിലേക്കു മാറ്റിയിട്ടുണ്ട്.

കേരളത്തിലെ പദ്ധതികള്‍ അമിത് ഷാ നേരിട്ടാണ് നടത്തുന്നത്. കേരളത്തില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും വിപുലീകരണത്തിന് സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണ് തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം. കേന്ദ്ര നേതൃത്വം മുന്‍പു നിയോഗിച്ചിരുന്ന നേതാക്കളുമായി ആര്‍എസ്എസ് സഹകരിക്കാതിരുന്നതും അമിത് ഷായെ നേരിട്ട് ഇടപെടുന്നതിന് നിര്‍ബന്ധിതമാക്കി.

കൂടാതെ ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കേരളത്തിലെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തെലങ്കാനയില്‍ ടിആര്‍എസിനെ പിളര്‍ക്കാനായി പാര്‍ട്ടി എംപി ജിതേന്ദര്‍ റെഡ്ഡിയുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിലെ പ്രവര്‍ത്തനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവിനാണ് നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ എഐഡിഎംകെ വിഭാഗങ്ങളുമായി ലയന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച സംഘപരിവാര്‍ നേതാക്കളായ ഗുരുമൂര്‍ത്തി, പ്രദീഷ് വിശ്വനാഥന്‍ എന്നിവരുടെ പ്രവര്‍ത്തനം തെലങ്കാനയിലേക്കു മാറ്റാനും അമിത് ഷാ നിര്‍ദേശം നല്‍കി.

Next Story

Related Stories