വായന/സംസ്കാരം

നാദിയ മുറാദ് എന്ന അവസാനത്തെ പെണ്‍കുട്ടി; ഒരു കെട്ടുകഥയല്ല

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണെന്നു ആടുജീവിതത്തിൽ ബെന്യാമിൻ പറഞ്ഞ വരികൾ ഓർമപ്പെടുത്തുന്നതാണ് സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ നാദിയ മുറാദിന്റെ ‘ദി ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥ

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണെന്നു ആടുജീവിതത്തിൽ ബെന്യാമിൻ പറഞ്ഞ വരികൾ ഓർമപ്പെടുത്തുന്നതാണ് സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ നാദിയ മുറാദിന്റെ ‘ദി ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥ.

ഇറാഖിലും സിറിയയിലും ഉണ്ടായ ഭരണ പ്രതിസന്ധിയിൽ ആ മേഖലയില്‍ ഉടലെടുത്ത ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് വളരെ ആഴത്തിൽ ഫോളോ ചെയ്ത ആളൊന്നും അല്ല ഞാൻ. പത്രത്തിന്റെ മുൻ പേജിൽ വരുന്ന ചില പ്രധാന സംഘർഷ വാർത്തകളും കേരളത്തിൽ നിന്നും ഐഎസിലേക്ക് ചേരാൻ പോയ വാർത്തകളൊക്കെയാണ് ശ്രദ്ധിച്ചിട്ടുള്ളത് .

കഴിഞ്ഞ വർഷം ഇറങ്ങിയ ‘City of Ghosts’ എന്ന ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. ഐഎസ് ഉണ്ടായ സമയത്ത്‌ അവരുടെ തലസ്ഥാനമായ സിറിയയിലെ റഗ്ഗ എന്ന നാടിനെ കുറിച്ചുള്ളതായിരുന്നു അത്. BAFTA അവാർഡൊക്കെ ലഭിച്ച ഡോക്യൂമെന്ററിയാണ്.

നാസി കാലത്തെ കോൺസൻട്രേഷൻ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്നത് പോലെ ഇറാഖിലെ ‘യസീദി’ എന്ന വംശത്തെ തന്നെ ഇല്ലാതാക്കിയ ഐഎസിന്റെ ക്രൂരമായ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങാളാണ് നാദിയ മുറാദിന്റെ ആത്മകഥയിലുള്ളത്.

ഇറാഖിനെ ലംബമായി മൂന്നായി വിഭജിച്ചാൽ, മുകളിൽ കുർദ് ഭാഷ സംസാരിക്കുന്ന കുർദ് വംശജരും (സുന്നി വിഭാഗം ആണേങ്കിലും കുർദ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നവർ), നടുക്ക് സുന്നികളും, താഴെ ഷിയാ ഭൂരിപക്ഷമുള്ള പ്രദേശവുമാണ്. ഈ മൂന്നു കൂട്ടരും ഇസ്ലാം മത വിശ്വാസികളാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കാത്ത ഒരു ന്യൂനപക്ഷമാണ് ഇറാഖ്-സിറിയ ബോർഡറിലെ സിഞ്ചാർ മലഞ്ചെരുവിലുള്ള,
പ്രധാനമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന, നൂറ്റാണ്ടുകളായി അവിടെയുള്ള യസീദി വംശജർ. ഇവരുടെ ആചാര രീതികളൊക്കെ വളരെ വ്യത്യസ്തമായതുകൊണ്ട് തന്നെ ഇവരെ കാഫിറുകളായിട്ടാണ് ഇറാഖി അറബികളും, കുർദുകളും കാണുന്നത്. 70 ഓളം തവണ യസീദുകളുമായി ഇവരൊക്കെ പല കാലങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട് എന്ന് ചരിത്രം.

അമേരിക്ക-ഇറാഖ് യുദ്ധത്തിൽ സദ്ദാം ഹുസൈന്റെ ഭരണം അവസാനിച്ചതോടെ ഇരാഖിൽ എമ്പാടും ആഭ്യന്തര സംഘർഷങ്ങൾ പൊട്ടി പുറപ്പെട്ട കാലമായിരുന്നു. പൊളിറ്റിക്കൽ മജോറിറ്റി ആയ സുന്നികൾക് അധികാരം പോവുകയും, പകരം ഷിയാ വിശ്വാസികൾ അധികാരത്തിലേക്ക് എത്തുകയും ചെയ്തു. ഈ അവസ്ഥയിൽ സുന്നി മജോറിറ്റി ഉള്ള സ്ഥലങ്ങൾ ഒക്കെ പതിയെ തീവ്രവാദ സ്വഭാവം കാണിക്കുകയും അത്തരം സംഘടനകളോട് ഐക്യപെടുകയും ചെയ്തു.

കുർദുകളുടെ പണ്ട് മുതൽ തന്നെയുള്ള പ്രത്യേക രാജ്യം വേണം എന്ന ആവശ്യത്തിന് ഈ സാഹചര്യത്തില്‍ ശക്തി പ്രാപിക്കുകയും അവരുടെ പ്രവിശ്യ സംരക്ഷിക്കാൻ ബോർഡറിലൊക്കെ സൈന്യ സന്നാഹങ്ങളെ നിരത്തുകയും, അവരും പല ഗ്രാമങ്ങളെ കുർദിലേക്ക് കൂട്ടിച്ചേർക്കാൻ വേണ്ടി നിരന്തരം യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതേ സമയമാണ് ട്യൂണിഷ്യയിൽ മുല്ലപ്പൂ വിപ്ലവം നടക്കുന്നതും അതിന്റെ അലയൊലികൾ സിറിയയില്‍ എത്തുന്നതും. അവിടത്തെ അധികാര മാറ്റ പ്രക്രിയ സമയത്തു ഐഎസ് ജനിക്കുന്നതും. പിന്നീട് അത് ഇറാഖിലേക്ക് പടർന്നു കയറുകയും മുസോൾ പോലെയുള്ള നഗരങ്ങൾ പിടിച്ചെടുകയും ചെയ്തു. ഇതേ സമയത്താണ് അവരുടെ വിപുലീകരണത്തിന്റെ ഭാഗമായി യസീദി ഗ്രാമങ്ങളെ അവർ ആക്രമിക്കുന്നത് .

2014 ഓഗസ്റ്റിൽ, ഐഎസ്, സിഞ്ചാർ ഭാഗത്തുള്ള ഗതാഗത സംവിധാനങ്ങൾ പിടിച്ചടുക്കുകയും, നാദിയ മുറാദ് ജനിച്ചുവളർന്ന ‘കൊച്ചോ’ എന്ന യസീദി ഗ്രാമത്തിൽ എത്തി, അവിടെയുള്ളവരെയൊക്കെ തടവിലാക്കി. ഇസ്ലാമിലേക്ക് മതം മാറണം എന്നാണ് ഐഎസുകാരുടെ ആവശ്യം. ആ ഗ്രാമത്തിലെ ആളുകൾ അത് നിരസിച്ചതോടെ, ആ ഗ്രാമത്തിലെ 80 ഓളം ആണുങ്ങളെയും അമ്മമാരുടെ പ്രായത്തിലെ പെണുങ്ങളെയും അവർ വെടിവെച്ച് കൊല്ലുന്നു.

ബാക്കിയുള്ള ചെറിയ കുട്ടികളെ മിലിറ്റന്റ് പരിശീലനത്തിന് അയച്ചു. നാദിയ ഉൾപ്പെടെയുള്ള പെൺകുട്ടികളെ മൊത്തമായി ലൈംഗിക അടിമകളാക്കി മാർക്കറ്റിൽ വില്പനയ്ക്കു വെച്ചു. മുസ്ലിം വിശ്വാസം ഇല്ലാത്ത ആരെയും ലൈംഗിക അടിമകൾ ആക്കാമെന്നും ബലാത്സംഗം ചെയ്യാമെന്നുമൊക്കെയാണ് ഐ എസിന്റെ തിയറി.

പിന്നീടങ്ങോട്ട് നാദിയഅനുഭവിച്ചത് ക്രൂര പീഡനങ്ങളാണ്. ഒരു മിലിറ്റന്റിനു അവരുടെ കയ്യില്ലെത്തിയ പെൺകുട്ടിയെ മടുക്കുമ്പോൾ അവർ ഇവരെ വീണ്ടും മാർക്കറ്റിൽ വിൽക്കാൻ വെക്കുന്നു. അങ്ങനെ അഞ്ചോ ആറോ തവണ പലരുടെ കൈകളിലും ഈ പെൺകുട്ടികളെ കൈമാറുന്ന പൈശാചിക സംഭവങ്ങളാണ് നാദിയ മുറാദിനെ പോലുള്ളവർ അനുഭവിച്ചത്.

ഇറാഖിൽ നിന്ന് സിറിയയിലെ മാർക്കറ്റിലേക്ക് ലൈംഗിക അടിമയായി നാദിയയെ മാറ്റാൻ പോവുന്ന സമയത്ത്‌ അവർ അവിടുന്ന് രക്ഷപ്പെടുന്നു. ഐഎസ് മിലിറ്റന്റ്‌സിന്റെ താവളത്തിൽ നിന്ന് രക്ഷപെട്ട് മൈലുകൾക്ക് അപ്പുറത്തുള്ള നാദിയയുടെ സഹോദരൻ പണിയെടുക്കുന്ന കുർദിസ്താനിലെ എർബിൽ എന്ന ടൗണിലേക്ക് എത്തുന്ന ഭാഗമൊക്കെ ഉദ്വേഗത്തോടെ മാത്രമേ വായിക്കാൻ കഴിയുകയുള്ളു.

അവിടത്തെ അഭയാര്‍ത്ഥി ക്യാമ്പിൽ നിന്ന് അവരുടെ അതിജീവനത്തിന്റെ കഥ മാധ്യമങ്ങളാ നടത്തിയ അഭിമുഖത്തിലൂടെ ലോകം അറിയുകയായിരുന്നു. പിന്നീട് നാദിയക്ക് യസീദി വംശഹത്യയെ കുറിച്ചുള്ള ദുരിതങ്ങൾ യു എന്‍ സെക്യൂരിറ്റി കൗൺസിൽ പോലെയുള്ള മീറ്റിംഗുകളിൽ ചർച്ചയാക്കാൻ സാധിച്ചു. യസീദി കൂട്ടക്കൊലയെകുറിച്ച് യു എന്‍ അന്വേഷണം പ്രഖ്യാപിച്ചതൊക്കെ പിന്നീടങ്ങോട്ടുള്ള ചരിത്രം. ഇപ്പോൾ നാദിയ യു എന്നിന്റെ ‘Dignity of Survivors of Human Trafficking’ ന്റെ Good Will Ambassador കൂടിയാണ്.

“I want to be the LAST GIRL in the World with a Story like Mine” എന്ന് ആഗ്രഹിച്ചാണ് നാദിയ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്.

ഇതുപോലൊരു കഥയുള്ള അവസാനത്തെ പെണ്‍കുട്ടിയായിരിക്കും ഞാന്‍-നാദിയ മുറാദ്

ഐഎസിന്റെ ലൈംഗിക അടിമ; ഇപ്പോള്‍ നോബേല്‍ ജേതാവ്; നാദിയ മുറാദിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല/ വീഡിയോ

EXPLAINER: സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്ന കലാപഭൂമിയില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ പോരാട്ടം; ആരാണ് ഡോ. ഡെനിസ് മുക്‌വെഗെ?

റിതിന്‍ രവീന്ദ്രന്‍

റിതിന്‍ രവീന്ദ്രന്‍

ബംഗളൂരുവില്‍ ഐ ടി പ്രൊഫഷണല്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍