UPDATES

വായന/സംസ്കാരം

എംടിയുടെ ‘സുകൃതം’ സിനിമയുടെ കഥ തന്‍റേതെന്ന ആരോപണവുമായി എഴുത്തുകാരി

1985 ല്‍ ഡിസി ബുക്സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ പുരസ്കാരം നേടിയ ‘ഈ തുരുത്തില്‍ ഞാന്‍ തനിയെ’യെന്ന നോവലുമായി അസാധാരണ സാമ്യമാണ് സുകൃതം എന്ന സിനിമയ്ക്ക് ഉള്ളതെന്ന് എഴുത്തുകാരി

ഇതിഹാസ നോവൽ രണ്ടാമൂഴം സിനിമയാക്കുന്നതിനെ കുറിച്ചുള്ള വിവാദങ്ങൾ നിലനിൽക്കെ എം. ടി വാസുദേവൻ നായരുടെ ശ്രദ്ധേയ തിരക്കഥകളിൽ ഒന്നായ സുകൃതം സിനിമയ്ക്കെതിരെ ‘കോപ്പിയടി’ ആരോപണം. സുകൃതത്തിന്റെ കഥ തന്റെ നോവലിനെ ആസ്പദമാക്കിയാണ് എഴുതിയതെന്ന് റിട്ടയേര്‍ഡ് കോളേജ് അധ്യാപികയും സാഹിത്യകാരിയുമായ ആനിയമ്മ ജോസഫ് ആരോപിച്ചു. 1985 ല്‍ ഡിസി ബുക്സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ പുരസ്കാരം നേടിയ ‘ഈ തുരുത്തില്‍ ഞാന്‍ തനിയെ’യെന്ന നോവലുമായി അസാധാരണ സാമ്യമാണ് സുകൃതം എന്ന സിനിമയ്ക്ക് ഉള്ളതെന്ന് എഴുത്തുകാരി അവകാശപ്പെടുന്നു. ആനിയമ്മ ജോസഫ് ജനയുഗം, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തുടങ്ങിയ മാധ്യമങ്ങളോടാണ് വിവാദ വെളിപ്പെടുത്തലുകൾ നടത്തിരിക്കുന്നത്.

ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ. ജയൻ, നരേന്ദ്ര പ്രസാദ്, ഗൗതമി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമാണ് സുകൃതം. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചന്ദ്രകാന്ത് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർ/

“സുകൃതം സിനിമയ്ക്ക് തന്റെ നോവലുമായി അസാമാന്യ സാദൃശ്യം ഉണ്ടെന്ന് ആദ്യമായി പറയുന്നത് ലൈസമ്മ ഇമ്മാനുവല്‍ എന്ന സഹപ്രവര്‍ത്തകയാണ്. നോവല്‍ 1985ല്‍ പുറത്തിറങ്ങിയപ്പോള്‍ വായിച്ച് ഏറെ കരഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ സുഹൃത്തായിരുന്നു ലൈസമ്മ”-ആനിയമ്മ ജോസഫ് പറഞ്ഞു

1990-91 കാലത്ത് എംജി സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സസിലെ എംഫില്‍ പഠന കാലത്ത് അവിടുത്തെ ഡയറക്ടറായിരുന്ന നരേന്ദ്ര പ്രസാദ്, അധ്യാപകനായ വി സി ഹാരിസ് തുടങ്ങിയവര്‍ക്ക് നോവല്‍ വായിക്കാന്‍ കൊടുത്തിരുന്നു. ഈ നോവല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. ഡിസി ബുക്സ് നടത്തിയ മല്‍സരത്തിന്റെ സമ്മാന ദാനം നടത്തിയത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുകൃതം സിനിമ പുറത്തിറങ്ങിയത്.

കഥ എങ്ങനെ സിനിമയിലേക്ക് പോയെന്ന കാര്യത്തേക്കുറിച്ച് ഇതു വരെ ധാരണയില്ലായിരുന്നു. എന്നാല്‍ അടുത്ത കാലത്താണ് ഓണ്‍ലൈനില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ നിന്നാണ് അതിനേക്കുറിച്ച് വിവരം ലഭിക്കുന്നത്. അന്ന് സിനിമയില്‍ സജീവമായിരുന്ന നരേന്ദ്ര പ്രസാദ് വഴിയായിരിക്കാം നിര്‍മാതാക്കളിലേക്കും പിന്നീട് എംടിയിലേക്കും കഥയെത്തിയതെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ആനിയമ്മ പ്രതികരിച്ചു.

അക്ഷരസ്ത്രീ എന്ന സാഹിത്യ പ്രസ്ഥാനത്തില്‍ സ്ഥാപക പ്രസിഡന്റാണ് കോട്ടയം സ്വദേശിനിയായ ആനിയമ്മ ജോസഫ്. പഠന കാലത്തിന് ശേഷം ചെറുകഥകളും കവിതകളും ലേഖനങ്ങളുമെല്ലാം എഴുതിയിരുന്നു. ‘അര്‍ധവൃത്തം’ എന്ന ആനിയമ്മ ജോസഫിന്റെ നോവല്‍ ഡിസി ബുക്സ് 1996ല്‍ പ്രസിദ്ധീകരിച്ചിരുന്നു.

അതെ സമയം എം ടി വാസുദേവൻ നായർ ഇതിനോട് പ്രതികരിച്ചിട്ടില്ല.

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

നിലപാട് കടുപ്പിച്ച് എം ടി ; ‘രണ്ടാമൂഴം ആര‌് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായില്ല, ഇനി എല്ലാം കോടതിയിൽ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍