വായിച്ചോ‌

3000 കോടിയുടെ പ്രതിമയുണ്ടാക്കുന്ന ഇന്ത്യക്കെന്തിനാ നമ്മുടെ 11000 കോടി? ഒരു ബ്രീട്ടിഷ് എംപിയുടെ ചോദ്യം

ഇത് അസംബന്ധമാണ്. ഇത് ഭ്രാന്തമായ പ്രവൃത്തിയാണ് – പീറ്റര്‍ ബോണ്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്നത് നമ്മള്‍ ഇനി ഇന്ത്യക്ക് പണം നല്‍കേണ്ടതില്ല എന്നാണ്.

3000 കോടി രൂപ ചിലവിട്ട് പ്രതിമ നിര്‍മ്മിച്ച് പണം ധൂര്‍ത്തടിക്കുന്ന ഇന്ത്യക്ക് ബ്രിട്ടന്‍ ഇനി സാമ്പത്തിക സഹായം നല്‍കരുതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി പീറ്റര്‍ ബോണ്‍. ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയ്ല്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായി അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കുറിച്ച് ബ്രിട്ടീഷ് എംപി ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ട് (ഏതാണ്ട് 1,10,74,98,14,767 രൂപ) സാമ്പത്തിക സഹായമായി ഇന്ത്യക്ക് നല്‍കി. ഇത് അസംബന്ധമാണ്. ഇത് ഭ്രാന്തമായ പ്രവൃത്തിയാണ് – പീറ്റര്‍ ബോണ്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്നത് നമ്മള്‍ ഇനി ഇന്ത്യക്ക് പണം നല്‍കേണ്ടതില്ല എന്നാണ്. അവര്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നത് അവരുടെ കാര്യം. എന്നാല്‍ 3000 കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരു രാജ്യത്തിന് വിദേശ സാമ്പത്തിക സഹായം ആവശ്യമില്ല – പീറ്റര്‍ ബോണ്‍ തുറന്നടിച്ചു. സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്കും സൗരോര്‍ജ്ജ പദ്ധതികള്‍ക്കും കാര്‍ബണ്‍ നിയന്ത്രണത്തിനുമെല്ലാമായാണ് ഇന്ത്യക്ക് ബ്രിട്ടന്‍ പണം നല്‍കിയത്.

വായനയ്ക്ക്: https://goo.gl/LvKq6r

ഇന്ത്യയുടെ നിലനില്‍പ്പിനെ കുറിച്ച് ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് സ്റ്റാച്യു ഓഫ് യൂനിറ്റി: പ്രധാനമന്ത്രി

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍