ട്രെന്‍ഡിങ്ങ്

90 മിനിറ്റ് മാത്രം എല്ലാവര്‍ക്കും പരിചയമുള്ള സി കെ വിനീത്; ക്യാപ്റ്റന്‍ കണ്ടശേഷം ജയസൂര്യയോട് വിനീത് പറഞ്ഞത്

ആ വേദനൊയൊന്നും ഞങ്ങള്‍ ആരെയും കാണിക്കാറുമില്ല

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറും ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന സിനിമ കണ്ട് സ്റ്റാര്‍ ഫുട്‌ബോളര്‍ സി കെ വിനീത്. ചിത്രം തനി്ക്ക് ഏറെ ഇഷ്ടമായെന്നാണ് ചിത്രം കണ്ടശേഷം വിനീത് തന്നോട് പറഞ്ഞതെന്ന് ക്യാപ്റ്റനില്‍ സത്യനെ അവതരിപ്പിച്ച ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ സുഹൃത്ത് C .K വിനീത് ഇന്നലെ ചിത്രം കണ്ടിട്ട് എന്നോട് പറഞ്ഞത്..
’90 മിനിറ്റ് മാത്രം എല്ലാവര്‍ക്കും പരിചയമുള്ള C .K വിനീത്. ഇതിനു മുന്‍പുള്ള വ്യക്തി ജീവിതം, ഞങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ ,മാനസിക സംഘര്‍ഷങ്ങള്‍ അതിന്റെ മുന്നിലൊന്നും ഒരു ക്യാമറയും എത്താറില്ല.. അല്ലെങ്കില്‍ ആ വേദനൊയൊന്നും ഞങ്ങള്‍ ആരെയും കാണിക്കാറുമില്ല… അതെല്ലാം വി.പി.സത്യനിലൂടെ കാണിച്ചപ്പോ.. ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞത് ജയേട്ടാ…ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കള്‍ക്ക് കാണിച്ചു കൊടുത്തതിന് നന്ദി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍