UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ ചായക്കടയില്‍ പോയാല്‍ നിന്നുകൊണ്ടാണ് ചായയും കടിയും കഴിക്കുന്നത്: കാര്‍ട്ടൂണിന് മറുപടിയുമായി ശശി തരൂര്‍

ഏറ്റവും സാധാരണമായ മലയാളത്തിലാണ് താന്‍ ചായ ചോദിക്കാറെന്നും തരൂര്‍

കടുകട്ടി വാക്കുകള്‍ പ്രയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ശശി തരൂരാണ് ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളിലെ താരം. Floccinaucinihilipilification (ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍) എന്ന വാക്ക് പ്രയോഗിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയ തരൂര്‍ വളരെ പെട്ടെന്നാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിനിടെയിലും ശ്രദ്ധ പിടിച്ചുപറ്റിയത്.

ഈ വാക്കിന്റെ അര്‍ത്ഥമന്വേഷിച്ചായി പിന്നീട് പലരുടെയും യാത്ര. ഓണ്‍ലൈന്‍ ഡ്ക്ഷ്ണറികള്‍ ധാരളമായി ലഭ്യമായതിനാല്‍ അതിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. മൂല്യം കാണാതെ ഒന്നിനെ തള്ളിപ്പറയുക എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് കണ്ടെത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ hippopotomonstrosesquipedaliophobia എന്ന വാക്കുമായി തരൂരെത്തിയിരുന്നു. തന്റെ ഇന്നലത്തെ വാക്ക് നിങ്ങളെ ബുദ്ധിമുട്ടച്ചതില്‍ ക്ഷമിക്കണമെന്നാണ് തരൂര്‍ പറഞ്ഞത്. കൂടാതെ ഈ വാക്കിന്റെ അര്‍ത്ഥം തേടി അലയണ്ട വലിയ വാക്കുകളോടുള്ള ഭയമെന്ന് മാത്രമാണ് ഇതിനര്‍ത്ഥമെന്നും തരൂര്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ശബരിമല വിഷയവും ദേശീയ തലത്തില്‍ മീ ടൂ പ്രചാരണവുമെല്ലാം കത്തി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം എംപി ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ടുള്ള കളിയുമായി ഇറങ്ങിയതെന്ന ആരോപണവും ഉയര്‍ന്നു. പലരും തരൂരിന്റെ ട്വീറ്റുകളെ തമാശയായി എടുത്തെങ്കിലും വിമര്‍ശനമുന്നയിച്ചവരും കുറവല്ലായിരുന്നു. തിരുവനന്തപുരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൊന്നും ശ്രദ്ധ കൊടുക്കാതെ ഇത്തരം ട്വീറ്റുകളുമായി നാട്ടുകാരുടെ ശ്രദ്ധ തിരിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തരൂരിന്റെ ലക്ഷ്യമെന്നാണ് മുഖ്യമായും ഉയരുന്ന വിമര്‍ശനം. രണ്ട് ദിവസമായി ട്രോളര്‍മാരും തരൂരിനെയാണ് പിടിച്ചിരിക്കുന്നത്. പത്രമാധ്യമങ്ങളിലെ കാര്‍ട്ടൂണുകള്‍ക്കും തരൂരിന്റെ ട്വീറ്റുകള്‍ കാരണമായി.

തിരുവനന്തപുരത്തെ ഒരു ചായക്കടയില്‍ കയറി തരൂര്‍ ഇരിക്കുന്നതും ചായയ്ക്ക് ഓര്‍ഡര്‍ കൊടുക്കുന്നതുമാണ് ഇതിലൊരു കാര്‍ട്ടൂണ്‍. മാധ്യമം ദിനപ്പത്രത്തില്‍ വി ആര്‍ രാഗേഷ് വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. തിരുവനന്തപുരത്തെ ഒരു ചായക്കടയില്‍ ഇരിക്കുന്ന തരൂര്‍ ‘ഒരു ചായയും രണ്ട് പരിപ്പുവടയും’ എന്ന് ഇംഗ്ലീഷില്‍ ഓര്‍ഡര്‍ ചെയ്യുന്നു. അതേസമയം പരിപ്പുവട എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ അതില്‍ വേറെ കുറെ വാക്കുകള്‍ കൂടി ചേര്‍ത്ത് വളരെയധികം നീളം കൂട്ടിയിട്ടുണ്ട്. എംപിയെന്ന നിലയില്‍ ചുമതല നിര്‍വഹിക്കാതെ ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന തരൂരിനുള്ള ഏറ്റവും നല്ല വിമര്‍ശനവുമാണ് ഈ കാര്‍ട്ടൂണ്‍. അഡ്വ. ജഹാംഗീര്‍ ആമിന റസാഖ് ആണ് ട്വിറ്ററില്‍ ഈ കാര്‍ട്ടൂണ്‍ പങ്കുവച്ചിരിക്കുന്നത്. ‘നമ്മുടെ മലയാളം കാര്‍ട്ടൂണിസ്റ്റുകള്‍ പോലും താങ്കള്‍ കാരണം ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ക്ക് ശ്രമിക്കുന്നു’ എന്ന് തരൂരിനെ ടാഗ് ചെയ്ത് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

അതേസമയം ഈ കാര്‍ട്ടൂണിലെ ഐറണി താന്‍ സാധാരണയായി ചായക്കടയില്‍ പോയാല്‍ ചായയും വടയും നിന്നുകൊണ്ടാണ് കഴിക്കാറെന്നതാണെന്ന് തരൂര്‍ ഇതിന് മറുപടിയായി പറയുന്നു. കൂടാതെ ഏറ്റവും സാധാരണമായ മലയാളത്തിലാണ് താന്‍ ചായ ചോദിക്കാറെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആഹ്.. എന്തായാലും കൊള്ളാമെന്നും ഈ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ വാ, കാണിച്ചുതരാം; ശശി തരൂരിനൊരു വെല്ലുവിളിയുമായി ശ്രീചിത്രന്‍

ഇന്നലത്തെ വാക്ക് നിങ്ങള്‍ക്ക് hippopotomonstrosesquipedaliophobia ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു: വല്ലതും മനസിലായോ?

‘floccinaucinihilipilification’ മോദിക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റ് രേഖകളിലെ ഏറ്റവും വലിയ വാക്കെടുത്ത് വീശി തരൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍