ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കോടതി നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

രണ്ട് ബഞ്ചുകളിലായി 53 ഹര്‍ജികളാണ് ഇന്ന് സമര്‍പ്പിക്കുന്നത്. നാല് റിട്ട് ഹര്‍ജികളും 49 പുനഃപരിശോധനാ ഹര്‍ജികളും

ശബരിമല പുനഃപ്പരിശോധനാ ഹര്‍ജികളില്‍ ഇന്ന് സുപ്രിംകോടതി വാദം കേള്‍ക്കാനിരിക്കെ നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ അഭിഭാഷകരാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. രണ്ട് ബഞ്ചുകളിലായി 53 ഹര്‍ജികളാണ് ഇന്ന് സമര്‍പ്പിക്കുന്നത്. നാല് റിട്ട് ഹര്‍ജികളും 49 പുനഃപരിശോധനാ ഹര്‍ജികളും.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സന്നിഹിതനാകും. എന്നാല്‍ അറ്റോണി ജനറലോ, അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ കേസില്‍ ഹാജരാകുന്ന കാര്യം തീരുമാനമായിട്ടില്ല. റിട്ട് ഹര്‍ജികള്‍ സാഹചര്യം നോക്കി മാത്രം തീരുമാനമെടുക്കാനാണ് ധാരണയെന്നും അറിയുന്നുണ്ട്. റിട്ട് ഹര്‍ജികള്‍ മാത്രമേ തുറന്ന കോടതിയില്‍ വാദം കേള്‍ക്കൂ. രാവിലെ പതിനൊന്നോടെ റിട്ട് ഹര്‍ജികളുടെ വാദം ആരംഭിക്കുമെന്നാണ് അറിയുന്നത്. പുനഃപരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല. വൈകുന്നേരം മൂന്ന് മണിക്ക് ചേമ്പറിലായിരിക്കും പുനഃപരിശോധനാ ഹര്‍ജികളുടെ വാദം കേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എ എന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ശബരിമല വിധി; പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ എന്തെല്ലാം?

ശബരിമല കേസില്‍ നിന്നും ആര്യാമ സുന്ദരം പിന്‍മാറിയിരുന്നില്ലെങ്കില്‍ നാളെ സര്‍ സിപി ചിരിക്കുമായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍