TopTop
Begin typing your search above and press return to search.

ചന്ദ്രയാൻ 2 ഭ്രമണപഥത്തിൽ, ആദ്യ സിഗ്നലുകൾ ഭൂമിയിലേക്ക്; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ

ചന്ദ്രയാൻ 2 ഭ്രമണപഥത്തിൽ, ആദ്യ സിഗ്നലുകൾ ഭൂമിയിലേക്ക്; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ
കടുകിട പിഴച്ചില്ല, രാജ്യം കാത്തിരുന്ന അഭിമാന പേടകം ചന്ദ്രയാൻ 2 പേടകം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷപണ നടന്ന് കൃത്യം പതിനാറാം മിനിറ്റില്‍ പേടകം ജിഎസ്എൽവിയില്‍ നിന്നും വേർപ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. പേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി. ഇതിന് പിന്നാലെ ഐഎസ്ആർ ഒ ചെയർമാൻ ഡോ. കെ ശിവൻ പ്രഖ്യാപനം നടത്തി. ചന്ദ്രയാൻ 2 പേടകവുമായി ജിഎസ്എൽവി മാർക്ക് 3 വിജയകരമായി ഭ്രമണ പഥത്തിൽ പ്രവേശിച്ചെന്നായിരുന്നു പ്രഖ്യാപനം.

വലിയ വെല്ലുവിളിയായിരുന്നു അദ്യതവണ നേരിട്ട സാങ്കേതിക തകർ മുന്നിലേക്ക് വച്ചത്. അതിനെ മറികടന്നാണ് ഇപ്പോഴത്തെ വിജയം. ഒന്നര ദിവസം കൊണ്ടായിരുന്നു തകരാറുകൾ പരിഹരിച്ചത്. ഐഎസ് ആർഒ സംഘത്തിന്റെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ‌ വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിക്കുകയാണ്. എല്ലാവർക്കും നന്ദി അറിയിക്കുന്നു. വലിയ സംഭവാനകൾ നല്‍കിയ ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഐഎസ്ആർഒയുടെ മാത്രം നേട്ടമല്ല, ഇന്ത്യയുടെയും ലോകത്തിന്റെയും മുന്നേറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.43 ന് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രയാൻ 2 മായി ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റ് കുതിച്ചുയർന്നത്. സാങ്കേതിക തകരാറുമുലം കഴിഞ്ഞ 15ാം തിയ്യതിയിൽ നിന്നും മാറ്റിവച്ച് വിക്ഷേപണമാണ് എല്ലാ തകരാറുകളും പരിഹരിച്ച് കൊണ്ട് വിക്ഷേപിച്ചത്.

ശാസ്ത്രജ്ഞർക്കും പ്രമുഖർക്കും പുറമെ 7500–ഓളം പേർ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാൻ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ എത്തിയിരുന്നു. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികകളടെ വൻ സംഘം എത്തിയിട്ടുണ്ട്. നേരിയ മഴ രാവിലെ മുതൽ തുടരുന്നുണ്ടെങ്കിലും അതു വിക്ഷേപണത്തെ ബാധിക്കില്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. ജൂലൈ 15ന്പുലർച്ചെ 2 മണിയോടെയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. അതിനാൽത്തന്നെ തിരക്കും കുറവായിരുന്നു.



എന്നാൽ, നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നു. 3877 കിലോയാണ് ചന്ദ്രയാൻ 2 പേടകത്തിന്റെ പൂർണഭാരം. അതുകൊണ്ട് തന്നെ ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക് 3 M1 ആണ് (ബാഹുബലി എന്നു വിളിപ്പേര്) ഏകദേശം 14 നിലക്കെട്ടിടത്തിന്റെ ഉയരം– 43.43 മീറ്റർ. ഭാരമാകട്ടെ 5.81 ലക്ഷം കിലോഗ്രാമും (640 ടൺ).


Next Story

Related Stories