വായന/സംസ്കാരം

ചരിത്രം വളച്ചൊടിക്കുന്നു: എകെജിയുടെ ആത്മകഥ വീണ്ടും വിപണിയിലേക്ക്

തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നോതവുമായ വിടി ബല്‍റാം ഈ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് എകെജിയെ ബാലപീഡകനെന്ന് വിളിച്ചത്

ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച എകെജിയുടെ ആത്മകഥയായ ‘എന്റെ ജീവിത കഥ’ വീണ്ടും വിപണിയിലെത്തുന്നു. ഓണ്‍ലൈന്‍ ബുക്‌സ്റ്റോര്‍ ആയ പുസ്തകക്കടയാണ് പുസ്തകം വീണ്ടും വിപണിയിലെത്തിക്കുന്നത്. ‘ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ കൂടുതല്‍ വായനയ്ക്കായി എകെജി എന്ന മനുഷ്യ സ്‌നേഹിയുടെ എന്റെ ജീവിത കഥ’ എന്ന പരസ്യവാചകത്തോടെയാണ് അവര്‍ ഇതിന്റെ പ്രചാരണം നടത്തുന്നത്.

തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നോതവുമായ വിടി ബല്‍റാം ഈ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ വ്യാഖ്യാനിച്ചാണ് അദ്ദേഹത്തെ ബാലപീഡകനെന്ന് വിളിച്ചത്. ഇതേതുടര്‍ന്ന് കേരള സമൂഹത്തിലുണ്ടായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് ചിന്ത പുസ്തകം വീണ്ടും ഇറക്കുന്നത്. തന്റെ ഒളിവു ജീവിതവും അക്കാലത്ത് പരിചയപ്പെട്ട സുശീലയുമായുണ്ടായിരുന്ന അടുപ്പവും ഒമ്പത് വര്‍ഷത്തിന് ശേഷം വിവാഹം കഴിച്ചതുമെല്ലാം എകെജി ഈ ആത്മകഥയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഒമ്പത് വര്‍ഷം നീണ്ടുനിന്ന പ്രണയം വിവാഹമായി തീര്‍ന്നുവെന്നാണ് ബല്‍റാം ഹിന്ദുവില്‍ വന്ന ഒരു ഉദ്ധരിച്ച് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇതില്‍ നിന്നാണ് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ സുശീലയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ച എകെജി അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് എംഎല്‍എ തെളിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചും അവരോട് തോന്നിയ അടുപ്പം നിയന്ത്രിയ്ക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചുമെല്ലാമാണ് യഥാര്‍ത്ഥത്തില്‍ എകെജി പറഞ്ഞിട്ടുള്ളത്. ഇത് ഹിന്ദുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ത്തയില്‍ പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് ‘വളര്‍ന്നുവരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരുപ്പിച്ചു’ എന്ന രീതിയില്‍ ബല്‍റാം വളച്ചൊടിച്ചത്.

ഇത്തരം വളച്ചൊടിക്കലുകള്‍ക്ക് മറുപടിയായാണ് പുസ്തകം വീണ്ടും വിപണിയിലെത്തുന്നത്. മുഖവില 400 രൂപയുള്ള പുസ്തകത്തിന് പുസ്തകക്കട നിശ്ചയിച്ചിരിക്കുന്ന വില 360 രൂപയാണ്്. പുസ്തകം വാങ്ങാന്‍ www.pusthakakada.com സന്ദര്‍ശിക്കുക.

സിപിഎമ്മുകാരെ നിങ്ങളാ കല്ലും വടിയും താഴെയിടൂ; ബല്‍റാം മാപ്പ് പറയണമെന്നവശ്യപ്പെട്ടിരിക്കുന്നത് കേരള സമൂഹമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍