TopTop
Begin typing your search above and press return to search.

പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് ശബരിമലയിൽ പോകുന്നതെന്നുറപ്പ് പറയാന്‍ പറ്റുമോ ? നിമിഷ സജയന്‍

പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് ശബരിമലയിൽ പോകുന്നതെന്നുറപ്പ് പറയാന്‍ പറ്റുമോ ? നിമിഷ സജയന്‍
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്‌സ് ആണ്. ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് എന്റെ പക്ഷം. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം. പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ.? ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ നിമിഷ ചോദിച്ചു.

എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്. അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ?. നിമിഷ പറഞ്ഞു.

സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് നിമിഷ ഇങ്ങനെ പ്രതികരിച്ചു " ഒരു കഥ കേട്ടാല്‍ ഒറ്റക്കിരുന്ന് അതിനെ കുറിച്ച് ചിന്തിക്കും, എന്നിട്ടാണ് തീരുമാനമെടുക്കുക. ഇതുവരെ ചെയ്ത സിനിമകളിലെല്ലാം ഏതെങ്കിലും തരത്തിലുള്ള പൊളിറ്റിക്‌സ് കൈകാര്യം ചെയ്തിട്ടുണ്ട്. കുപ്രസിദ്ധപയ്യന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ കാണുന്ന കാഴ്ചയാണ് പറഞ്ഞുതരുന്നത്. സമൂഹം കല്ലെറിഞ്ഞ ഒരാള്‍ക്ക്, അയാള്‍ തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്തമാണ്. എന്തെങ്കിലും പറയുന്ന സിനിമകളാണ് നമുക്ക് ഉണ്ടാകേണ്ടത്. ഇനി ഇറങ്ങാന്‍ പോകുന്ന സനല്‍കുമാര്‍ ശശിധരന്റെ 'ചോല' എന്ന ചിത്രവും വേറൊരു തരം പൊളിറ്റിക്‌സാണ് കൈകാര്യംചെയ്യുന്നത്."

ദേശീയ തലത്തിൽ ശ്രദ്ധേയമായ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നിമിഷ ഈട, സൗമ്യ സദാനന്ദന്‍ ഒരുക്കിയ മംഗല്ല്യം തന്തുനാനേന, ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിൽ നിർണായക വേഷങ്ങൾ ചെയ്തു കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നായികയാണ്.

കുപ്രസിദ്ധ പയ്യനിലെ ഹന്ന എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് നിമിഷ വാചാലയായി. "വലിയ സ്വീകാര്യതയാണ് 'ഒരു കുപ്രസിദ്ധ പയ്യ'നിലെ ഹന്ന എലിസബത്തിന് കിട്ടിയത്. ആക്ടര്‍ എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ ചിത്രംകൂടിയാണ്. പുതിയ കാലത്തെ പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ഹന്ന. സ്വന്തം ഐഡന്റ്റിറ്റി ക്രിയേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അവര്‍ ബോള്‍ഡ് ആണ്, സ്‌ട്രോങ് ആണ്. ഹന്നയും ഇതുപോലെയാണ് ചില സമയങ്ങളില്‍ ഇടറിപ്പോകുന്നുണ്ടെങ്കിലും ഹ്യുമാനിറ്റിയാണ് അവളുടെ സ്വത്വം. മധുവേട്ടന്‍(മധുപാല്‍)പറഞ്ഞുതന്നപ്പോള്‍ ഞാന്‍ മനസില്‍ കണ്ട പോലെയല്ല സിനിമ ഷൂട്ട് ചെയ്തത്. പുതിയ അനുഭവമായിരുന്നു എല്ലാം കൊണ്ടും ഈ സിനിമയുടെ ഷൂട്ട്. മധുവേട്ടന്‍ സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പറഞ്ഞുതരുമായിരുന്നു"

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'ചോല' യാണ് നിമിഷയുടെ പുതിയ ചിത്രം.

https://www.azhimukham.com/cinema-96-movie-deleted-scene-relaese/

https://www.azhimukham.com/trending-cinema-the-value-of-movies-based-on-content-not-budjet-says-lijo-jose-pellishery/

https://www.azhimukham.com/newswrap-nss-sukumaran-nair-boycott-from-meeting-call-for-by-pinarayi-vijayan-criticised-writes-saju/

Next Story

Related Stories