സിനിമാ വാര്‍ത്തകള്‍

‘വിശ്വാസം ഉള്ളിലല്ലേ മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടല്ലോ’ : തട്ടം ഇടാത്തതും, മൂകാംബിക സന്ദർശനവും അനാവശ്യ വിവാദമെന്ന് ആസിഫ് അലിയും,സാമ മസ്രിനും

അനാവശ്യ വിവാദങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്. നമ്മളെ ഇത്രയധികം ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോ. ആസിഫ് പറഞ്ഞു.

സൈബർ ഇടങ്ങളിൽ ഏറെ ചർച്ചയായ മൂകാംബിക സന്ദർശനവും, തട്ടം ഇടാത്ത ചിത്രങ്ങളെ കുറിച്ചും പ്രതികരണവുമായി ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. ” ഞങ്ങൾ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ഇച്ഛ പറയാറ് (ആസിഫ് അലി ). ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങളും അല്ലാഹുവും അറിയുന്നുണ്ട്. എന്ന് വിചാരിക്കാനാണ് ഇഷ്ട്ടം”. സാമ മസ്രിൻ പറഞ്ഞു.

അതെ സമയം മൂകാംബിക സന്ദർശനം ഒരു ട്രിപ്പിന്റെ ഭാഗമായി സംഭവിച്ചതാണെന്നു ആസിഫ് പറഞ്ഞു. കൂടെയുള്ളവർ ചെയ്യും പോലെ ഞങ്ങളും കുറി തൊട്ട് ഫോട്ടോ എടുത്തു. വാർത്ത വന്നത് ‘ആസിഫ് അലി ഇഷ്ട്ട ദേവിയെ തൊഴാൻ മൂകാംബികയിൽ’ എന്നായിരുന്നു. എന്തിനാണിങ്ങനെ എഴുതി വിട്ടത് എന്നറിയില്ല. അത് പോലെ ലാൽ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല.

അനാവശ്യ വിവാദങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്. നമ്മളെ ഇത്രയധികം ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോ. ആസിഫ് പറഞ്ഞു.

മൂകാംബികയിൽ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ, ഇവയൊക്കെ വിമര്ശിക്കപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു യുവ നടന്റെയും കുടുംബത്തിന്റെയും പ്രതികരണം.

ആസിഫ്‌ അലി , ആസിഫിന്റെ ഭാര്യ സാമ മസ്രിന്‍, ബിജു വര്‍ഗീസ്‌ . ലാല്‍ , ജീന്‍ പോള്‍ ലാല്‍ , എന്നിവര്‍ മൂകാംബിക സന്ദർശിച്ചത് സൈബർ ഇടത്തിൽ ഒരു വിഭാഗം വലിയ വിവാദങ്ങൾക്ക് ഉപയോഗിച്ചിരുന്നു. നേരത്തെ തട്ടം ഇടാത്ത ആസിഫ് അലിയുടെ ഭാര്യയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും സൈബർ ആക്രമണം നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍