UPDATES

സിനിമാ വാര്‍ത്തകള്‍

ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി

ളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും ഇത്തവണ മേള സംഘടിപ്പിക്കുകയെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും ഇത്തവണ മേള സംഘടിപ്പിക്കുകയെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്‌കാരം നല്‍കിയിരുന്നത്.

ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

പ്രളയാനന്തരം സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനെ തുടർന്ന് ഈ വർഷത്തെ ഐ എഫ് എഫ് കെ അടക്കം ഉള്ള കലാമേളകൾ നടത്തേണ്ടതില്ലെന്ന് ആദ്യം സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീട് ചിലവ് കുറഞ്ഞ രീതിയിൽ നടത്താം എന്ന് നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്‌കെ നടത്താന്‍ ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടി രൂപയ്ക്ക് നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് ചലച്ചിത്ര അക്കാദമി തയാറാക്കിയിരിക്കുന്നത്. രണ്ടു കോടി ഡെലിഗേറ്റ് ഫീസിലൂടെയും ശേഷിക്കുന്ന ഒരു കോടി പദ്ധതി വിഹിതത്തില്‍ നിന്നും ഈ തുക കണ്ടെത്താമെന്നാണ് എസ്റ്റിമേറ്റില്‍ പറയുന്നത്.

കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍