UPDATES

സിനിമാ വാര്‍ത്തകള്‍

അബുദാബി ഷോയ്ക്ക് ദിലീപ് ഇല്ല; മീ ടു ക്യാമ്പയിൻ ഒരു താൽക്കാലിക പ്രതിഭാസം : മോഹൻലാൽ

അതെ സമയം സിനിമയിലെ വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും .അമ്മ അവരെ ആദരിക്കുന്നതായും മോഹൻലാൽ പറഞ്ഞു

നവകേരള സൃഷ്ടിക്ക് ധനസമാഹരണം ലക്ഷ്യമിട്ട് താരസംഘടന അമ്മയും ഏഷ്യാനെറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഒന്നാണ് നമ്മള്‍’ താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ച് ആണ് താരനിശ അരങ്ങേറുന്നത്.

ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അമ്മ പ്രസിഡന്റ് മോഹൻലാലും സ്റ്റാർ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവനും ചേര്‍ന്നാണ് മെഗാ ഷോ പ്രഖ്യാപിച്ചത്. നവകേരളത്തിനായി എല്ലാവരും ഒരുമിക്കുന്ന അവസരത്തില്‍ അതിന് ഊര്‍ജ്ജം പകരാനായാണ് ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീളുന്ന പരിപാടി പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ മണിക്കൂറുള്ള അഞ്ച് ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഷോ പ്രശസ്ത സംവിധായകൻ രാജീവ് കുമാറാണ് അണിയിച്ചൊരുക്കുന്നത്.

മലയാള സിനിമാ രംഗത്ത് നിന്ന് ആറുപതോളം കലാകാരന്മാര്‍ പങ്കെടുക്കും. 100 ദിര്‍ഹം മുതലായിരിക്കും ടിക്കറ്റുകള്‍. എണ്ണായിരത്തിലധികം പേര്‍ക്ക് പരിപാടി ആസ്വദിക്കാനാവും. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സ്റ്റാർ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവന്‍ പറഞ്ഞു. ഷോയുടെ ലോഗോയും പ്രമോഷണല്‍ വീഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.

അതെ സമയം സിനിമയിലെ വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും .അമ്മ അവരെ ആദരിക്കുന്നതായും മോഹൻലാൽ പറഞ്ഞു. സിനിമ ലോകത്ത് ഏറെ വിവാദമായ മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് സൂപ്പർ താരം ഇങ്ങനെ പ്രതികരിച്ചു. “മീ ടൂ താത്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് അത് മൂലം ദോഷമുണ്ടാവുകയില്ല.”

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോള്‍ താന്‍ ഞെട്ടിയുണര്‍ന്നു; ഗായിക ചിന്‍മയിയുടെ തുറന്ന് പറച്ചില്‍

മോഹന്‍ലാല്‍, നിങ്ങള്‍ വലിയൊരു നുണയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍