സിനിമാ വാര്‍ത്തകള്‍

മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് തുടങ്ങിയ ശേഷം ബോളിവുഡില്‍ എനിക്ക് വിലക്ക്: പ്രകാശ് രാജ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷം തനിക്ക് ബോളിവുഡില്‍ നിന്ന് സിനിമകളുടെ യാതൊരു ഓഫറും വന്നിട്ടില്ലെന്ന് പ്രകാശ് രാജ് ദ പ്രിന്റിനോട് പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ എനിക്ക് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല, എന്നാല്‍ ഹിന്ദിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍ – പ്രകാശ് രാജ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങിയ ശേഷം ബോളിവുഡില്‍ നിന്ന് തന്നെ ആരും പുതിയ സിനിമകളിലേയ്ക്ക് വിളിക്കുന്നില്ലെന്ന് പ്രകാശ് രാജ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിക്കെതിരെ നിരന്തരം രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷം തനിക്ക് ബോളിവുഡില്‍ നിന്ന് സിനിമകളുടെ യാതൊരു ഓഫറും വന്നിട്ടില്ലെന്ന് പ്രകാശ് രാജ് ദ പ്രിന്റിനോട് പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ എനിക്ക് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല, എന്നാല്‍ ഹിന്ദിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍ – പ്രകാശ് രാജ് പറഞ്ഞു.

അമിത് ഷായെ നമ്മള്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു നേതാവ് എന്ന നിലയില്‍ എന്താണ് രാജ്യത്തിന് അയാള്‍ നല്‍കിയിട്ടുള്ള സംഭാവന? എന്ത് പുരോഗമനപരമായ ആശയമാണ് അയാള്‍ മുന്നോട്ട് വച്ചിട്ടുള്ളത്? വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ മോദി നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടപ്പാക്കിയില്ല. ചോദ്യം ചോദിക്കുന്നവരെ ഹിന്ദുവിരുദ്ധരാക്കുകയാണ്. ഗൗരി ലങ്കേഷും ചോദ്യം ചോദിക്കുകയാണ് ചെയ്തത്. ഈ പോരാട്ടത്തില്‍ അവളെ ഒറ്റയ്ക്കാക്കാന്‍ കഴിയില്ല – പ്രകാശ് രാജ് പറഞ്ഞു.

പ്രകാശ് രാജിനെ തടഞ്ഞ് ബിജെപിക്കാര്‍; ജോക്കറുകളെ എന്നെ ഭയപ്പെടുത്താനാണോ നോക്കുന്നതെന്ന് നടന്‍

ബിജെപി കാന്‍സര്‍, കോണ്‍ഗ്രസ് ജലദോഷം, ജനതാദള്‍ എസ് ചുമ; പ്രകാശ് രാജിന്റെ കര്‍ണാടക തിരഞ്ഞെടുപ്പ് അവലോകനം

നിങ്ങളുടെ അവാര്‍ഡുകള്‍ എനിക്ക് വേണ്ട, നിങ്ങളുടെ അഭിനയം എന്നോട് വേണ്ട: മോദിയോട് പ്രകാശ് രാജ്‌

ഞാന്‍ ഹിന്ദു വിരുദ്ധനല്ല, പക്ഷേ മോദി വിരുദ്ധനാണ്; ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും

നിശബ്ദത വിറ്റ് നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്കിടയില്‍ നമുക്ക് വേണം ഈ പ്രകാശ് രാജിനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍