TopTop
Begin typing your search above and press return to search.

സ്ത്രീകളുടെ പിന്നാലെ നടന്ന് ഫോട്ടോയെടുത്ത് അശ്ലീല സൈറ്റില്‍ ഇട്ടു: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രാഫിക് ഡിസൈനര്‍ പിടിയില്‍

സ്ത്രീകളുടെ പിന്നാലെ നടന്ന് ഫോട്ടോയെടുത്ത് അശ്ലീല സൈറ്റില്‍ ഇട്ടു: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രാഫിക് ഡിസൈനര്‍ പിടിയില്‍
സ്ത്രീകളുടെ പിന്നാലെ നടന്ന് സ്വകാര്യഭാഗങ്ങളുടെ ചിത്രം പകര്‍ത്തി അശ്ലീല സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത സിഡിറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സിഡിറ്റിലെ ജീവനക്കാരനും മുട്ടത്തറ സ്വദേശിയുമായ മഹേഷ്(31) ആണ് ഇക്കഴിഞ്ഞ നാലിന് പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണെന്ന് വിലയിരുത്തി ഇന്നലെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതിനിടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ കന്റോണ്‍മെന്റ് സി ഐ എം പ്രസാദിനെ അകാരണമായി സ്ഥലം മാറ്റിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്യുന്നത് ഇയാളാണ്.

തിരുവനന്തപുരം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ജൂലൈ രണ്ടിന് യുവതി പാളയത്തെ സാഫല്യം കോംപ്ലക്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ചിത്രം പകര്‍ത്തിയത്. എക്‌സ് വീഡിയോസ് എന്ന അശ്ലീല സൈറ്റില്‍ ചിത്രം കണ്ട സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി ഇത് കണ്ടത്. തുടര്‍ന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുകയും അദ്ദേഹം അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ അന്വേഷണത്തില്‍ ഇയാള്‍ പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള നിരവധി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് വ്യക്തമായി.സ്ത്രീകള്‍ നടന്നു പോകുമ്പോള്‍ പിന്‍ഭാഗവും മാറിടത്തിന്റെ ഭാഗവും സാരിയുടുത്ത സ്ത്രീകളുടെ വയറിന്റെയും എല്ലാം ചിത്രങ്ങളാണ് ഇയാള്‍ സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്. കൂടാതെ മഹേഷ് ഭാസ്‌കര്‍ എന്ന തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആല്‍ബം തിരിച്ചും ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സ്റ്റാച്യു, സെക്രട്ടേറിയറ്റിന് മുന്‍വശം, പാളയം സാഫല്യം കോംപ്ലക്‌സ്, മാള്‍ ഓഫ് ട്രാവന്‍കൂര്‍, ആശുപത്രികള്‍ തുടങ്ങീ ആളുകള്‍ കൂടുന്നയിടങ്ങളില്‍ നിന്നാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. തന്റെ അമ്മ, പെങ്ങള്‍ എന്നിങ്ങനെ ടാഗ് ചെയ്താണ് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും പുറത്തുവിട്ടിരുന്നതെന്ന് പരാതിക്കാരി അഴിമുഖത്തോട് പറഞ്ഞു. ഇത് ഇയാള്‍ തന്നെയെടുത്ത വീഡിയോകളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 29നാണ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേറ്റ്‌മെന്റ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയെ വിളിച്ചത്. നാട്ടിലായിരുന്ന ഇവര്‍ മൂന്നാം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് നാലാം തിയതി തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ജാമ്യം കൊടുക്കാനാകാത്ത 354ഡി, 509, 66ഇ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നതെന്ന് പരാതിക്കാരി പറയുന്നു. ഒരു സ്ത്രീയും ആഗ്രഹിക്കാത്ത വിധത്തില്‍ അവരുടെ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇയാള്‍ ചെയ്തതെന്നും പരാതിക്കാരി അഴിമുഖത്തോട് പറഞ്ഞു. ആയിരത്തിലേറെ ഫോളോവര്‍മാരുള്ള ഒരു അക്കൗണ്ട് വഴിയാണ് ഈ പ്രദര്‍ശനമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഓരോ ചിത്രങ്ങള്‍ക്കും അഞ്ഞൂറിലേറെ കാഴ്ചക്കാരുണ്ടായിരുന്നു. തന്റെ തന്നെ എട്ട് ഫോട്ടോകളാണ് ഈ പേജിലുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

സിഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇയാള്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്നാണ് സിഡിറ്റില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ മാനസിക രോഗിയാണെന്ന പരിഗണനയില്‍ ജാമ്യം അനുവദിച്ച ഇയാള്‍ക്ക് സിഡിറ്റ് പോലൊരു സ്ഥാപനം എങ്ങനെയാണ് ജോലി നല്‍കിയതെന്ന് പരാതിക്കാരി ചോദിക്കുന്നു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതിന്റെ അനന്തരഫലമായാണ് ഇന്ന് ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ മാനസിക രോഗിയാണെന്നത് വിശ്വസനീയമല്ലെന്നും ഉന്നത സ്വാധീനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്. ഇയാളെ പോലൊരാളെ തുറന്നു വിടുന്നത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ മാത്രമല്ല, മുപ്പതിലേറെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നതാണ് ഇതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രികളില്‍ പോലും ഇത്തരമൊരു വൈകൃതം പ്രകടിപ്പിക്കുന്ന വ്യക്തിയെ മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു പോലീസ് എന്നാണ് ഇവര്‍ പറയുന്നത്.

യോഗ്യതയില്ലാത്ത നിരവധി പേരെ സിഡിറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജീവനക്കാരാക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് ഈ സംഭവം.

https://www.azhimukham.com/keralam-nepotism-in-ksidc-arathi/

Next Story

Related Stories