ട്രെന്‍ഡിങ്ങ്

സ്ത്രീകൾ സ്വതന്ത്രരാവും എന്ന് പ്രഖ്യാപിച്ച കാളിക്കുട്ടി ആശാട്ടിയെ അവഗണിച്ചു എന്തു നവോത്ഥാന ചർച്ച?

ചരിത്ര പ്രധാനമായ മാറ്റങ്ങളിലൂടെയാണ് കാളിക്കുട്ടി ആശാട്ടിയുടെ ജീവിതം കടന്നു പോയത്. രണ്ട് ലോക മഹാ യുദ്ധങ്ങൾ, സാമൂഹ്യ പരിഷ്‌ക്കരണം, സ്വതന്ത്ര സമരം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.

1903 – ൽ സ്ഥാപിക്കപ്പെട്ട എസ് എൻ ഡി പി യോഗത്തിന്റെ ഏറ്റവും ആദ്യ കാലത്തെ സ്ത്രീ പ്രവർത്തകരിലൊരാളായിരുന്നു കാളിക്കുട്ടി ആശാട്ടി. സ്ത്രീകളുടെ പ്രത്യേകിച്ച് ദരിദ്ര സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും കാളിക്കുട്ടിയുടെ ജീവിതവും സമരങ്ങളും, ഉൾക്കാഴ്ചയും, ആദരവും നൽകുന്നു.

ചരിത്ര പ്രധാനമായ മാറ്റങ്ങളിലൂടെയാണ് കാളിക്കുട്ടി ആശാട്ടിയുടെ ജീവിതം കടന്നു പോയത്. രണ്ട് ലോക മഹാ യുദ്ധങ്ങൾ, സാമൂഹ്യ പരിഷ്‌ക്കരണം, സ്വതന്ത്ര സമരം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഏതെങ്കിലുമൊരു തരത്തിൽ ഈ മാറ്റങ്ങളുമായി കാളിക്കുട്ടി ആശാട്ടിയുടെ ജീവിതം ബന്ധപ്പെട്ട് കിടക്കുന്നു. കുടിയാന്മാരായ ഈഴവരുടെ ഒരു ദരിദ്ര കുടുംബത്തിലാണ് കാളിക്കുട്ടി ആശാട്ടി ജനിച്ചത്. കാളിക്കുട്ടി ആശാട്ടിയുടെ അച്ഛൻ അധികം താമസിയാതെ മരിച്ചു പോയി. ഈഴവരുടെ ആചാരപ്രകാരം ഭർത്താവിന്റെ സ്വത്തിന്മേൽ വിധവയ്ക്ക് യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. തന്മൂലം ഏറെ ക്ലേശകരമായിരുന്നു അവരുടെ ബാല്യകാലം.

സാധാരണ മത വിദ്യാഭ്യാസമായിരുന്നു കാളിക്കുട്ടി ആശാട്ടിക്ക് ലഭിച്ചത്. ഏഴു വര്‍ഷം അവർ ഒരു ഗുരുവിനു കീഴിൽ പഠിച്ചു. ബ്രാഹ്മണരെയും, ദൈവങ്ങളെയും പുകഴ്ത്തുന്ന ഒരു പെണ്ണ് അവളുടെ ഭർത്താവിന് കീഴടങ്ങണം എന്ന് നിഷ്കർഷിക്കുന്ന തരത്തിലുള്ള പാഠങ്ങൾ ആണ് ഗുരു കുലത്തിൽ പഠിപ്പിച്ചിരുന്നത്. സഹോദരൻ അയ്യപ്പൻ വിളിച്ച ഒരു യോഗത്തിൽ കാളിക്കുട്ടി ആശാട്ടി ഒരു പദ്യം വായിച്ചു. ഇതവരുടെ ഗുരുവിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവർ ആ ഗുരുവിനെ മാറ്റി. ഗുരുവിനെ മാറ്റുക എന്നത് അന്ന് തന്നെ ധിക്കാരമായിരുന്നു.

1940 കളുടെ ആദ്യത്തിലാണ് കാളിക്കുട്ടി ആശാട്ടി തൊഴിലാളി വർഗ പ്രസ്ഥാനത്തിൽ ചേരുന്നത്. തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ഒരു സ്ത്രീ പ്രസ്ഥാനം ഉണ്ടാക്കുന്നതിന് ശ്രമിച്ചു. ഈ തൊഴിലാളി യൂണിയനാണ് തിരുവിതാംകൂറിലെ സ്ത്രീ പ്രസ്ഥാനത്തിന്റെ ‘അമ്മ.

“ഞാൻ തൊഴിലാളി സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. അത് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായിരുന്നു. തൊഴിലില്ലായ്മ, കൂലി കുറയ്ക്കൽ. കയർത്തൊഴിലാളികളായ സ്ത്രീകൾ രാവിലെ 6 മാണി മുതൽ വൈകീട്ട് 6 വരെ ഭക്ഷണ ഇടവേള പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലായിരുന്നു. കോൺട്രാക്ക്ടര്മാര് അവരെ ഉപദ്രവിച്ചിരുന്നു.

യൂണിയൻ സ്ത്രീകളെ സംഘടിപ്പിക്കാൻ തുടങ്ങി. സ്ത്രീ പ്രവർത്തകർക്ക് നടത്തിയ സ്റ്റഡി ക്‌ളാസുകളിൽ ഞാൻ പങ്കെടുത്തു. ഒരു ഫാക്റ്ററി തൊഴിലാളിയല്ലാത്ത ഞാനും മീനാക്ഷിയും മാത്രമായി അടുത്തുള്ള സ്ത്രീകളെ സംഘടിപ്പിക്കാൻ തുടങ്ങി.” കാളിക്കുട്ടി ആശാട്ടി ഓർത്തെടുക്കുന്നു.

1943 – ൽ അമ്പലപ്പുഴ താലൂക്ക് മഹിളാ സംഘം രൂപീകരിക്കപ്പെട്ടു. കാളിക്കുട്ടി ആദ്യത്തെ പ്രസിഡന്റ് ആയി. കെ ആർ ഗൗരി അധ്യക്ഷയായി സമ്മേളനം നടത്തി. പ്രസവ ആനുകൂല്യങ്ങൾ, ദിവാന്റെ അടിച്ചമർത്തൽ ഭരണം, എന്നിവ ചർച്ച ചെയ്യപ്പെട്ടു. കാളിക്കുട്ടി ആശാട്ടി മുഴുവൻ സമയങ്ങളിലും സ്ത്രീകളെ സംഘടിപ്പിക്കുന്നതിൽ ചിലവഴിച്ചു.

പുന്നപ്ര വയലാർ സമരത്തെ കുറിച്ചുള്ള ഓർമ്മകൾ കാളിക്കുട്ടി ആശാട്ടി ഇങ്ങനെ പങ്കു വെക്കുന്നു : “എന്റെ മകൻ ഒരു യൂണിയൻ പ്രവർത്തകനായി തീരുകയും, അറസ്റ് ചെയ്യപ്പെടുകയും ചെയ്തു. കയർ തൊഴിലാളികൾ കർഷകരെയും മറ്റു വിഭാഗങ്ങളെയും ഈ സമരത്തിൽ നയിച്ചു. ദിവാൻ മർദനം അഴിച്ചു വിടുകയും അത് ഞങ്ങളുടെ പ്രസ്ഥാനത്തെ ബാധിക്കുകയും ചെയ്തു. പ്രവർത്തകർക്കായുള്ള വീട് വീടാന്തരമുള്ള തിരച്ചിലും, ഭീഷണിപ്പെടുത്തലും, ബലാത്സംഗവും, അങ്ങനെ എല്ലാ തരത്തിൽ പീഡനം ആയിരുന്നു.

വൈക്കത്ത് ബീഡി തൊഴിലാളികളുടെ ഒരു യോഗത്തിൽ ഞാൻ സംസാരിച്ചു. ജയിലിൽ സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമത്തെ കുറിച്ച് ഞാൻ സംസാരിച്ചു. ഞാൻ പറഞ്ഞു ‘കമ്മ്യുണിസത്തിന്റെ ശബ്ദത്തെ തിരുത്താനാവില്ല, സ്ത്രീകൾ സ്വാതന്ത്രരാവും’. കോട്ടയത്തു നടത്തിയ മറ്റൊരു പ്രസംഗത്തിന് എന്നെ അറസ്റ്റ് ചെയ്തു. ഇരുട്ട് നിറഞ്ഞ ഒരു വാനിൽ എന്നെ കയറ്റി കൊണ്ട് പോയി. വണ്ടി വളരെ വേഗത്തിൽ ;കുതിച്ചു, വീണു പോകാതിരിക്കാൻ ഞാൻ ഒരു പോലീസുകാരന്റെ തോക്കിൽ പിടിച്ചിരുന്നു.

പോലീസ് സ്റ്റേഷനിലെ ഓഫീസർ എന്നെ ദീർഘ നേരം ചോദ്യം ചെയ്തു. എന്നെ പോലെ പ്രായമായ ഒരു സ്ത്രീ രാഷ്ട്രീയത്തിലൊക്കെ ഇടപെടുന്നത് മോശമാണെന്ന് അയാൾ പരിഹസിച്ചു. ഞാൻ മറുപടി പറഞ്ഞു ‘ലോകം ഏതു വഴിക്കാണ് പോകുന്നത്, പണ്ട് തോക്കില്ലായിരുന്നു, ഇപ്പോൾ അതിന്റെ പ്രയോഗം കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത്.’

ജയിലിലുള്ള സ്ത്രീകളെ കുറിച്ച് മോശമായി പറഞ്ഞ പോലീസുകാരോടും ഞാൻ മറുപടി പറഞ്ഞു ‘അത് നിങ്ങളുടെ കണ്ണിന്റെ കുഴപ്പമാണ്, നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുന്ന രീതിയുടെ പ്രശ്നമാണ്. ഇതാണ് നമ്മൾ തമ്മിലുള്ള കാഴ്ചപ്പാടുകളുള്ള വ്യത്യാസം.’

തടവിൽ നിന്ന് വിട്ട ശേഷമുള്ള ജീവിതത്തെ കുറിച്ച് കാളിക്കുട്ടി ആശാട്ടി ഇങ്ങനെ പറഞ്ഞു. ” ഞാൻ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങി. ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. 40 – കളുടെ ഒടുവിൽ രാഷ്ട്രീയ പ്രവർത്തകരുടെ മേൽ അഴിച്ചു വിട്ട മർദ്ദനങ്ങൾ ഞാൻ അതിജീവിക്കുമെന്നു ആരും കരുതിയില്ല. അതൊരു നീണ്ട പോരാട്ടമായിരുന്നു. നമ്മുടെ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരിക്കുന്നത് കൂടുതൽ കഠിനമായിരുന്നു. പക്ഷെ അത് അത്ര വിലമതിപ്പുള്ളതായിരുന്നു.

(പ്രസക്ത ഭാഗങ്ങൾ- കേരളത്തിലെ സ്ത്രീ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകൾ. കാളിക്കുട്ടി ആശാട്ടിയുമായി മീരാ വേലായുധൻ നടത്തിയ അഭിമുഖം. 1992ൽ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.വിവർത്തനം : റൂബിൻ ഡിക്രൂസ്) 

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

“മതില്‍ തീര്‍ക്കാന്‍ പെണ്ണുങ്ങള്‍ ഇറങ്ങും, ശബരിമലയിലേക്ക് പോവാമെന്ന് പറഞ്ഞാല്‍ നവോത്ഥാനമെല്ലാം വഴിയില്‍ കിടക്കും”

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

വനിതാ മതില്‍ പണിയാന്‍ വെമ്പുന്ന പുരുഷകേസരികള്‍ ഒന്നോര്‍ക്കണം, ആണുങ്ങള്‍ ഒറ്റയ്ക്ക് തെളിച്ചുകൊണ്ടുവന്നതല്ല കേരളത്തിന്റെ നവോത്ഥാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍