ട്രെന്‍ഡിങ്ങ്

എഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ സര്‍ക്കാര്‍ ഭൂമി ഈട് വെച്ച് 165 കോടി രൂപ വായ്പ എടുത്തതായി റിപ്പോര്‍ട്ട്

Print Friendly, PDF & Email

ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള വസ്തു ഉടമസ്ഥത രേഖകളില്‍ കെഎംഎഫിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥത തങ്ങള്‍ക്കാണെന്ന് പിവികെ കൊറമംഗലയും മന്ത്രി ഹാബിറ്റാറ്റ്‌സും അവകാശപ്പെട്ടിട്ടുണ്ട്. കെഎംഎഫുമായി മന്ത്രി ഹാബിറ്റാറ്റ്‌സ് യാതൊരു വിധത്തിലുള്ള കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

A A A

Print Friendly, PDF & Email

ഏഷ്യാനെറ്റ് ഉടമയും എന്‍ഡിഎ കേരള ഘടകം ഉപാദ്ധ്യക്ഷനുമായ എംപി രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ള കമ്പനി കര്‍ണാടക ക്ഷീര സഹകരണ ഫെഡറേഷന്റെ (കെഎംഎഫ്) പേരിലുള്ള രണ്ടേക്കര്‍ ഭൂമി ഈടുവച്ച് 165 കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു. ബംഗ്‌ളൂരുവിലെ കൊറമംഗലയില്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം കര്‍ണാടക സര്‍ക്കാര്‍ കെഎംഎഫിന് നല്‍കിയ അഞ്ച്, 5/1 എന്നീ സര്‍വേ നമ്പറിലുള്ള ഭൂമിയാണ് രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖരന്‍ പ്രധാന മാനേജ്‌മെന്റ് പദവിയിലിരിക്കുന്ന ജൂപ്പിറ്റര്‍ ഗ്രൂപ്പിന്റെ ഉപവിഭാഗമായ പിവികെ കൊറമംഗല ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 30 വര്‍ഷത്തെ പാട്ടത്തിനെടുത്തതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റം കൈയോടെ പിടിച്ച് അധികൃതര്‍; വെല്ലുവിളിച്ചവര്‍ ഇനിയെന്ത് പറയും?

ഇപ്പോള്‍ ഈ ഭൂമി വലിയ ഓഫീസ് കോംപ്ലക്‌സാണ്. ആഡംബര ഷോപ്പിംഗ് സ്ഥലം കൂടിയാണിത്. എന്നാല്‍ കെഎംഎഫ് ഇവിടെ ഒന്നും നിര്‍മ്മിച്ചിട്ടില്ല. മാത്രമല്ല, 30 വര്‍ഷത്തെ കരാറിന്റെ പേരില്‍ കെഎംഎഫിന് അഞ്ച് പൈസ പ്രതിഫലം ലഭിച്ചിട്ടുമില്ല. 2008ലാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു പാദത്തിന് (മൂന്ന് മാസം) 35 ലക്ഷം രൂപ വാടക നല്‍കാമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പിവികെ കൊറമംഗല അല്ലെന്നതാണ് മറ്റൊരു കൗതുകം. 2011 ല്‍ അത് മന്ത്രി ഹാബിറ്റാറ്റ്‌സ് എന്ന മറ്റൊരു സ്ഥാപനവുമായി സംയുക്ത വികസന കരാറില്‍ ഒപ്പുവെക്കുകയും ഒമ്പത് കോടി രൂപ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. ഈ കരാറില്‍ സ്ഥലമുടമകളായ കെഎംഎഫ് ഒരു കക്ഷി പോലുമായിരുന്നില്ല എന്നതാണ് മറ്റൊരു തമാശ. മന്ത്രി ഹാബിറ്റാറ്റ്‌സുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം പിവികെയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയായ ഇടത്തിന്റെ വിസ്തീര്‍ണത്തിന്റെ 44 ശതമാനത്തിന്റെ പൂര്‍ണ ഉടമസ്ഥതയാണുള്ളത്. ബാക്കി 56 ശതമാനം മന്ത്രി ഹാബിറ്റാറ്റ്‌സിനും.

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

തങ്ങളുടെ ഓഹരിയുടെ ഏത് ഭാഗവും കൈവശം വെക്കുകയോ, സമ്മാനം നല്‍കുകയോ വില്‍ക്കുകയോ ഈടുവെക്കുകയോ പാട്ടത്തിന് കൊടുക്കുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്യാമെന്ന് രണ്ട് കക്ഷികല്‍ മാത്രം ഏര്‍പ്പെട്ട ഈ കരാറില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ കൈയിലുള്ള വസ്തുവിന്റെ പൂര്‍ണ ഉടമസ്ഥത ഇരു കക്ഷികളുമായി വിഭജിച്ചെടുത്തിരിക്കുന്നു. തട്ടിപ്പ് ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. 2014ല്‍, കൊറമംഗലയിലെ അഞ്ച്, 5/1 സര്‍വെ നമ്പറുകളിലെ ഭൂമി ഈടുവെച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും മന്ത്രി ഗ്രൂപ്പ് 50 കോടി രൂപ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി നാലിന് 66 കോടി രൂപ തിരിച്ചടച്ച് മന്ത്രി ഗ്രൂപ്പ് എന്‍ഒസി നേടി. അതേ ദിവസം തന്നെ, തങ്ങളുടെ കൈവശമുള്ള 56 ശതമാനം ഓഹരി ഉപയോഗിച്ചുകൊണ്ട്, ‘ജൂപ്പിറ്റര്‍ കെഎംഎഫ് വാണിജ്യ പദ്ധതിക്കായി’ ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്നും അവര്‍ 140 കോടി രൂപയുടെ വായ്പ എടുത്തു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 17ന്, പിവികെ കൊറമംഗല രണ്ട് ഏക്കറും ഏകദേശം മുപ്പതിനായിരം ചതുരശ്ര അടിയും വരുന്ന കെഎംഎഫിന്റെ മുഴുവന്‍ ഭൂമിയും ലക്ഷ്മി വിലാസ് ബാങ്കില്‍ ഈടുവെച്ച് 25 കോടി രൂപയുടെ വായ്പ എടുത്തു. ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള വസ്തു ഉടമസ്ഥത രേഖകളില്‍ കെഎംഎഫിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥത തങ്ങള്‍ക്കാണെന്ന് പിവികെ കൊറമംഗലയും മന്ത്രി ഹാബിറ്റാറ്റ്‌സും അവകാശപ്പെട്ടിട്ടുണ്ട്. കെഎംഎഫുമായി മന്ത്രി ഹാബിറ്റാറ്റ്‌സ് യാതൊരു വിധത്തിലുള്ള കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍